വാഴ

തട തുരപ്പന്‍ പുഴു

Odoiporus longicollis

പ്രാണി

ചുരുക്കത്തിൽ

  • ഇലപ്പോളകളുടെ ചുവടുഭാഗത്തോ ഇളം ചെടികളുടെ പിണ്ടികളിലോ ചെറിയ സുഷിരങ്ങളും കുഴമ്പ് പോലെയുള്ള വിസര്‍ജ്ജ്യങ്ങളും ദൃശ്യമാകുന്നു.
  • ലാര്‍വകള്‍ യഥേഷ്ടം വിസര്‍ജ്ജ്യം അവശേഷിപ്പിച്ച് പിണ്ടിക്കുള്ളിലൂടെ തുരക്കുന്നു.
  • ഇലകള്‍ മഞ്ഞ നിറമായി ചെടിയുടെ വളര്‍ച്ച മുരടിച്ചേക്കാം.
  • പിണ്ടി ദുര്‍ബലമാകുന്നത് വഴി കാറ്റുള്ള കാലാവസ്ഥയില്‍ വാഴ കടപുഴകി വീഴുന്നു.
  • പടലകളും ശരിയായി വികസിക്കുകയില്ല.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

വാഴ

ലക്ഷണങ്ങൾ

രോഗബാധയുടെ ആദ്യലക്ഷണം ഇലപ്പോലകളുടെ ചുവട്ടിലോ ഇളം ചെടികളുടെ പിണ്ടികളിലോ കാണുന്ന ചെറിയ സുഷിരങ്ങളും കുഴമ്പ് രൂപത്തിലുള്ള വിസര്‍ജ്ജ്യങ്ങളുമാണ്. തവിട്ടു നിറം കലര്‍ന്ന ലാര്‍വ വിസര്‍ജ്ജ്യം ദ്വാരങ്ങള്‍ക്ക് ചുറ്റിലും ദൃശ്യമാകും. ലാര്‍വകള്‍ തണ്ടിലൂടെ തുരങ്കം നിര്‍മ്മിച്ച് ഗുരുതരമായ കേടുപാടുകള്‍ ഉണ്ടാക്കുകയും കോശങ്ങളിലേക്കുള്ള വെള്ളത്തിന്റെയും പോഷകങ്ങളുടെയും വിതരണം കുറയ്ക്കുകയും ചെയ്യും. ഇലകള്‍ മഞ്ഞ നിറമായി ചെടി വളര്‍ച്ച മുരടിച്ചേക്കാം. ഗുരുതരമായ രോഗബാധയില്‍, പിണ്ടി ദുര്‍ബലമാകുന്നത് വഴി കാറ്റുള്ള കാലാവസ്ഥയില്‍ വാഴ കടപുഴകി വീഴുന്നു. കോശങ്ങള്‍ ദ്രുതഗതില്‍ നിറം മാറി മുറിവുകളിലൂടെ അവസരം മുതലെടുത്ത്‌ ചെടിയില്‍ പ്രവേശിക്കുന്ന മറ്റു രോഗാണുക്കളുടെ സാന്നിധ്യം മൂലം ദുര്‍ഗന്ധം വമിപ്പിക്കുകയും ചെയ്യുന്നു. രോഗം ബാധിച്ച ചെടികളില്‍ തണ്ടുതുരപ്പന്‍റെ എല്ലാ വളര്‍ച്ചാഘട്ടവും വര്‍ഷം മുഴുവനും സാന്നിധ്യമുണ്ട്. കായ് പടലകള്‍ നേരാംവണ്ണം വികസിക്കില്ല.

ശുപാർശകൾ

ജൈവ നിയന്ത്രണം

മുന്‍കാലങ്ങളില്‍ സ്റ്റൈനെര്‍നെമ കാര്‍പോകാപ്സൈ ഇനത്തിലെ വിരകളോ ആര്‍ത്രോപോഡ്സിന്റെ ചില ഇനങ്ങളും തടപ്പുഴുക്കള്‍ക്ക് എതിരെ പ്രയോഗിച്ചു കുറച്ചു വിജയിച്ചിട്ടുണ്ട്. വണ്ടുകളില്‍ രോഗാണുക്കള്‍ ഉപയോഗിച്ച് അണുബാധ ഉണ്ടാക്കുക എന്നതാണ് മറ്റൊരു തന്ത്രം, ഉദാ: മെറ്റര്‍ഹിസിയം അനിസോപിലൈ എന്ന കുമിള്‍ രോഗാണു ഉപയോഗിച്ച്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. ഓര്‍ഗാനോഫോസ്ഫറസ് സംയുക്തങ്ങള്‍ അടങ്ങിയ കീടനാശിനികള്‍ വാഴപ്പിണ്ടിയില്‍ കുത്തിവയ്ക്കുന്നത് ലാര്‍വകളെ നശിപ്പിക്കും. വിളവെടുപ്പിനു ശേഷം, രോഗം ബാധിച്ച വാഴപ്പിണ്ടികള്‍ നീക്കം ചെയ്ത് കുമിള്‍നാശിനികള്‍ ഉപയോഗിച്ച് (2ഗ്രാം/ലി) അതില്‍ അവശേഷിച്ച തടപ്പുഴുക്കളുടെ മുട്ടകളെ നശിപ്പിക്കാം.

അതിന് എന്താണ് കാരണം

മുതിര്‍ന്ന തടപ്പുഴുക്കള്‍ കറുപ്പ് നിറത്തോടെ കൂര്‍ത്ത തലയും തിളങ്ങുന്ന ആവരണവും ഏകദേശം 30 മി.മി. നീളമുള്ളവയുമാണ്. ഇവ പ്രധാനമായും രാത്രിയില്‍ സജീവമാകുന്നവയാണ്. എങ്കിലും തണുപ്പുള്ള മാസങ്ങളിലും മേഘം മൂടിയ ദിവസങ്ങളിലും പകല്‍സമയത്തും ഇവയെ കാണാന്‍ കഴിഞ്ഞേക്കാം. വാഴകള്‍ പുറപ്പെടുവിക്കുന്ന ബാഷ്പീകരണ വസ്തുക്കളിലാണ് ഇവ ആകൃഷ്ടരാകുന്നത്‌. പെണ്‍ തട തുരപ്പന്‍ പുഴു ഇലപ്പോലകളില്‍ പിളര്‍പ്പുകള്‍ നിര്‍മ്മിച്ചു വെളുപ്പ്‌ നിറമുള്ള കൊഴുത്ത ദീര്‍ഘവൃത്താകൃതിയിലുള്ള മുട്ടകള്‍ അധികം ആഴമില്ലാതെ ഉള്ളിലിടുന്നു. 5-8 ദിവസങ്ങള്‍ക്കു ശേഷം മാംസളമായ കാലുകളില്ലാത്ത മഞ്ഞ കലര്‍ന്ന വെള്ള നിറമുള്ള ലാര്‍വ പുറത്തുവന്ന് ഇലപ്പോളകളുടെ ഇളം കോശങ്ങള്‍ തിന്നാന്‍ ആരംഭിക്കും. അവ 8 മുതല്‍ 10 വരെ സെ.മി. നീളത്തില്‍ തണ്ടുവരെയും വേരുകള്‍ വരെയും പടലകളുടെ തണ്ടുകള്‍ വരെയും നീളുന്ന വലിയ തുരങ്കങ്ങള്‍ തുരക്കുന്നു. മുതിര്‍ന്നവ ശക്തിയോടെ പറക്കുന്നവയും ഒരു ചെടിയില്‍ നിന്നു മറ്റൊരു ചെടിയിലേക്ക് നീങ്ങുന്നവയുമാണ്, അങ്ങനെയാണ് കീടങ്ങള്‍ വ്യാപിക്കുന്നത്.


പ്രതിരോധ നടപടികൾ

  • അംഗീകൃത സ്രോതസ്സുകളില്‍ നിന്നുള്ള വൃത്തിയുള്ള നടീല്‍ വസ്തു ഉപയോഗിക്കണം.
  • കൂടുതല്‍ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • ജീര്‍ണ്ണിച്ചതും തകര്‍ന്നതുമായ ചെടികള്‍ പോലെതന്നെ ചെടിയുടെ എല്ലാ അവശിഷ്ടങ്ങളും നീക്കം ചെയ്ത് കത്തിക്കണം.
  • അല്ലാത്തപക്ഷം അവ മുതിര്‍ന്നവയുടെ പ്രജനന സ്ഥലമാകും.
  • വാഴപ്പിണ്ടി നീളത്തില്‍ പിളര്‍ത്തി കൃത്രിമ കെണികളായി തറയില്‍ സ്ഥാപിക്കുക.
  • ഈ മുറിച്ച ഭാഗങ്ങള്‍ മുതിര്‍ന്ന പെണ്‍മാണവണ്ടുകളെ ആകര്‍ഷിക്കും.
  • ഈ വണ്ടുകള്‍ അവ തിന്നുതീര്‍ത്ത് മുട്ടകളിടും.
  • ലാര്‍വകള്‍ ആവിര്‍ഭവിക്കുമ്പോഴേക്കും ഈ ഭാഗങ്ങള്‍ ഉണങ്ങി വരളുകയും ലാര്‍വകള്‍ നിര്‍ജ്ജലീകരണം മൂലം നശിക്കുകയും ചെയ്യും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക