അരിച്ചോളം

അരിച്ചോളത്തിലെ ഈച്ച

Stenodiplosis sorghicola

പ്രാണി

ചുരുക്കത്തിൽ

  • ശൂന്യമോ പതിഞ്ഞതോ ആയ കതിരുകളുടെ അഗ്രഭാഗത്ത്‌ ചെറിയ സുതാര്യമായ പ്യൂപ്പ അറകള്‍.
  • പുഴുക്കുത്തു വീണതോ പൊട്ടിയതോ ആയ കതിരുകള്‍.
  • ഉടച്ചാല്‍ ഈച്ചയുടെ ലാര്‍വയുടെയോ പ്യൂപ്പയുടെയോ ശരീരത്തില്‍ നിന്നും ഉത്ഭവിക്കുന്ന ചുവന്ന സ്രവം ദൃശ്യമാകും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


അരിച്ചോളം

ലക്ഷണങ്ങൾ

ധാന്യത്തിന്‍റെ പുറന്തോടിന് ഉള്ളിലുള്ള വളര്‍ന്നു വരുന്ന ചോളമണികള്‍ ഈ ലാര്‍വ തിന്നുകയും അവയുടെ വളര്‍ച്ച നിലയ്ക്കുകയും ചെയ്യും. ഇത് വിത്തുകള്‍ ചുരുങ്ങാന്‍ കാരണമാകുകയും അവ വൈകല്യത്തോടെ ശൂന്യവും പതിഞ്ഞതും ആയിത്തീരുന്നു. മുതിര്‍ന്ന വിളകളില്‍ രോഗം ബാധിച്ച കതിരുകള്‍ വാടിയതോ പൊട്ടിയതോ ആയ രൂപം കാണിക്കും. കേടുവന്ന ഈ കതിരുകളുടെ അഗ്രഭാഗത്ത്‌ ചെറിയ സുതാര്യമായ പ്യൂപ്പ അറകളും കാണും. ഉടച്ചാല്‍ ഈച്ചയുടെ ലാര്‍വയുടെയോ പ്യൂപ്പയുടെയോ ശരീരത്തില്‍ നിന്നും ഉത്ഭവിക്കുന്ന ചുവന്ന സ്രവം ദൃശ്യമാകും. ഗുരുതരമായ ആക്രമണങ്ങളില്‍ കതിരിന്റെ മുഴുവന്‍ തലഭാഗത്തെയും ചോളമണികള്‍ ശൂന്യമായേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

യൂപല്‍മസ്, യൂപല്‍മിഡ, ടെട്രസ്റ്റിക്കസ്, അപ്രോസ്റ്റോസെറ്റസ് (എ. ദിപ്ലോസിഡിസ്, എ. കോയെംഹറ്റോ റെന്‍സിസ്, എ. ഗാല) എന്നീ കുടുംബങ്ങളിലെ ചെറിയ പരഭോജി കടന്നലുകള്‍ എസ്. സോര്‍ഗികോള ലാര്‍വകളെ ഭക്ഷിക്കുന്നതിനാല്‍ കൃഷിയിടങ്ങളില്‍ അവയെ അവതരിപ്പിച്ച് ഇവയുടെ പെരുപ്പം കുറയ്ക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. കതിരുകള്‍ക്കുള്ളില്‍ ലാര്‍വ, പ്യൂപ്പ, മുട്ടകള്‍ എന്നിവ സുരഷിതമായിരിക്കുന്നതിനാല്‍ കൃഷിയിടത്തില്‍ ഈച്ചയുടെ രാസചികിത്സ ബുദ്ധിമുട്ടാണ്. പൂവിരിയുന്ന പ്രഭാത സമയത്ത് മുതിര്‍ന്നവ ആവിര്‍ഭവിക്കുന്നതിനാല്‍ കീടനാശിനി പ്രയോഗവും ശ്രദ്ധയോടെ സമയത്ത് നടത്തണം. മറ്റു അവസ്ഥകളില്‍ ചികിത്സ ഫലപ്രദമല്ല. ക്ലോര്‍പറിഫോസ്, സൈഫ്ലുത്രിന്‍, സൈതാലോത്രിന്‍, എസ്ഫെന്‍വാലെറേറ്റ് , മലാത്തിയോണ്‍ , മീതോമൈല്‍ എന്നിവ അടങ്ങുന്ന സംയുക്തങ്ങള്‍ ഉപയോഗിക്കാം. വിളവെടുപ്പിനു ശേഷം, അരിച്ചോളത്തിന്‍റെ കതിരുകളിലെ ലാര്‍വയെ നശിപ്പിക്കാന്‍ ഫോസ്ഫൈന്‍ ഉപയോഗിച്ച് കുമിള്‍ നശീകരണം നടത്താം. പുതിയ മേഖലകളിലേക്ക് കീടബാധയുണ്ടാകാനുള്ള സാധ്യത ഇത് കുറയ്ക്കും.

അതിന് എന്താണ് കാരണം

അരിച്ചോള ഈച്ചയായ സ്റ്റെനോഡിപ്ലോസിസ് സോര്‍ഗികോള മൂലമാണ് പ്രധാനമായും ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. മുതിര്‍ന്ന ഈച്ചകള്‍ക്ക് തെളിഞ്ഞ ഓറഞ്ച് നിറമുള്ള ശരീരം, സുതാര്യമായ ചിറകുകള്‍ നീണ്ട സ്പര്‍ശിനികള്‍ എന്നിവയോടെ കാഴ്ചയില്‍ കൊതുകളെപ്പോലെയാണ്. താപനിലയും ആര്‍ദ്രതയും ഉയരുന്നതനുസരിച്ച് ചോളമണികള്‍ക്കുള്ളിലെ ഉറക്കത്തില്‍ നിന്നു പുറത്തുവന്ന് ഒരു മണിക്കൂറിനകം ഇണചേരും. അതിനുശേഷം അധികം താമസിയാതെ പെണ്‍ഈച്ചകള്‍ ഓരോ കതിരുകളിലും സിലിണ്ടറിന്റെ ആകൃതിയില്‍ സുതാര്യമായ 1 മുതല്‍ 5 വരെ മുട്ടകളിലും. 2 മുതല്‍ 3 വരെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടകള്‍ വിരിയുകയും നിറമില്ലാത്ത കുഞ്ഞു ലാര്‍വകള്‍ വളര്‍ന്നു വരുന്ന ചോളമണികളുടെ മൃദുകോശങ്ങള്‍ തിന്നു തീര്‍ക്കുകയും ചെയ്യും. 10 മുതല്‍ 15 ദിവസം തുടര്‍ച്ചയായി ഭക്ഷണം കഴിച്ചതിനു ശേഷം മുതിര്‍ന്ന ഇരുണ്ട ഓറഞ്ച് ലാര്‍വ ചോളമണികള്‍ക്കുള്ളില്‍ 3 മുതല്‍ 5 വരെ ദിവസങ്ങള്‍ പ്യൂപ്പയായികഴിഞ്ഞു പ്രായപൂര്‍ത്തിയായി പുറത്തു വരും. ഈ ചക്രം വീണ്ടും ആരംഭിക്കും. വിളവെടുപ്പിനെ തുടര്‍ന്നും ചോളമണികള്‍ക്കുള്ളിലുള്ള ലാര്‍വകള്‍ 3 വര്‍ഷം വരെ വിശ്രമിക്കാന്‍ കഴിയുന്ന ഉറക്കത്തിലേക്ക് പ്രവേശിക്കും.


പ്രതിരോധ നടപടികൾ

  • താങ്കളുടെ പ്രദേശത്ത് ലഭ്യമെങ്കില്‍ പ്രതിരോധശേഷിയുള്ളതോ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതോ ആയ ഇനങ്ങള്‍ നടുക.
  • ഒരേ സമയത്തും ഒരേ ആഴത്തിലും ഒരുപോലെ അരിച്ചോളം നടുക.
  • സീസണിന്റെ ആദ്യം നടുക.
  • കാട്ടു ചോളം, ജോണ്‍സണ്‍ പുല്ല്, സുഡാന്‍ പുല്ലു എന്നിവ പോലെ രോഗബാധയേല്‍ക്കാന്‍ സാധ്യതയുള്ള ഇതര വിളകള്‍ കൃഷിയിടത്തില്‍ നിന്നും സമീപത്തു നിന്നും നീക്കം ചെയ്യുക.
  • കൃഷിയിടത്തില്‍ തികഞ്ഞ ശുചിത്വം പാലിക്കുക.
  • രോഗം കൂടുതല്‍ പകരാതെ രോഗം ബാധിച്ച കതിരുകള്‍ നീക്കം ചെയ്യുക.
  • വിളവെടുപ്പിനു ശേഷം ചെടി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയോ കത്തിച്ചു കളയുകയോ ചെയ്യുക.
  • ഒരു നല്ല മാറ്റകൃഷി നടപ്പിലാക്കുക (പരുത്തി, നിലക്കടല, സൂര്യകാന്തി, കരിമ്പ്‌).
  • അരിച്ചോളത്തിനൊപ്പം തുവര, പരുത്തി, സോയാബീന്‍, വന്‍പയര്‍, സാഫ്ലവര്‍ (കാര്‍തമസ് ടിന്‍ക്ടോറിയസ്) അല്ലെങ്കില്‍ മറ്റു പയര്‍ വര്‍ഗത്തില്‍പ്പെട്ടവയുമായി സമ്മിശ്രകൃഷി നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക