മറ്റുള്ളവ

പുള്ളികളുള്ള തണ്ടുതുരപ്പൻ

Chilo partellus

പ്രാണി

ചുരുക്കത്തിൽ

  • ഇളം പുഴുക്കൾ ഇലകളിൽ തുരക്കുന്നതു മൂലം അവ ക്രമമില്ലാത്ത പാടുകൾ, ദ്വാരങ്ങൾ, ജാലിക മാതൃകകൾ എന്നിവ അവശേഷിപ്പിക്കുന്നു.
  • പ്രായമായവ തണ്ടുകളെ അക്രമിക്കുകയും ആന്തരിക കലകൾ ആഹരിച്ച്, 'ഡെഡ് ഹാർട്ട്' എന്നറിയപ്പെടുന്ന ലക്ഷണങ്ങളിലേക്ക് നയിക്കുന്നു.
  • ചെടിയുടെ മുകൾ ഭാഗം ഭാഗികമായോ പൂർണമായോ ഉണങ്ങുന്നു.
  • പ്രായമായ പുഴുക്കൾ ചോളക്കതിരിലും സുഷിരങ്ങൾ ഉണ്ടാക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മറ്റുള്ളവ

ലക്ഷണങ്ങൾ

തണ്ടുതുരപ്പൻ്റെ ഇളം പുഴുക്കൾ ചെടിയുടെ തളിരിലകൾ ആഹരിക്കുന്നു. അവ ഇലകളും ഇലച്ചുരുളുകളും തുരന്ന് ക്രമരഹിതമായ പാടുകൾ, ദ്വാരങ്ങൾ, ജാലിക മാതൃകകൾ എന്നിവ അവശേഷിപ്പിക്കുകയും ചെയ്യുന്നു. മുതിർന്ന ലാർവകൾ തണ്ടുകളെ അക്രമിക്കുകയും, ആന്തരിക കലകൾ ആഹരിക്കുകയും ചെയ്‌ത്‌, ചെടികളിൽ വെള്ളത്തിൻ്റെയും മറ്റു പോഷകങ്ങളുടെയും സംവഹനം തടസ്സപ്പെടുത്തുന്നു. തണ്ട് പൊള്ളയാകുകയും, അതിനുള്ളിൽ പുഴുക്കളും അവയുടെ വിസർജ്യവും മാത്രം ദൃശ്യമാകുന്ന വിധം, ഈ ആഹരിക്കുന്ന പ്രവൃത്തി 'ഡെഡ് ഹാർട്ട്' എന്നറിയപ്പെടുന്ന ലക്ഷണത്തിന് കാരണമാകുന്നു. ചെടിയുടെ മുകൾ ഭാഗങ്ങൾ ഭാഗികമായോ പൂർണമായോ ഉണങ്ങിപ്പോകും. ആരംഭത്തിൽ തന്നെ ആക്രമണത്തിന് ഇരയാകുന്ന ചെടികളുടെ വളർച്ച മുരടിക്കുന്നു, മാത്രമല്ല ചിലപ്പോൾ മറിഞ്ഞു വീണേക്കാം. മുതിർന്ന പുഴുക്കൾ ചോളക്കതിരിലും സുഷിരങ്ങൾ ഉണ്ടാക്കുന്നു. മൊത്തത്തിൽ, ഈ ആഹരിക്കുന്ന പ്രവൃത്തി കുമിൾ അല്ലെങ്കിൽ ബാക്ടീരിയ രോഗങ്ങൾ ബാധിക്കുന്നതിനും രോഗത്തിൻ്റെ തീവ്രത കൂടുന്നതിനും കാരണമാകുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

പരാന്നഭോജി കടന്നലുകളായ കോട്ടഷ്യ സീസമിയെയും, കോട്ടഷ്യ ഫ്ലാവിപേസ്, ട്രൈകോഗ്രാമ ചിലോനിസ് എന്നിവ തണ്ടുതുരപ്പൻ്റെ ലാർവകളിൽ മുട്ടയിടുന്നു. മറ്റൊരു വണ്ടിനമായ സേന്തോപിംബ്ല സ്റ്റമ്മേറ്റർ പ്യുപ്പ ഘട്ടത്തിലുള്ള തണ്ടതുരപ്പനെ ആക്രമിക്കുന്നു. ഉറുമ്പുകളും ഇയർവിഗും ഇവയുടെ പ്രകൃത്യാലുള്ള ശത്രുക്കളാണ്. ഇവ കാര്യക്ഷമമായി കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കുന്നു. അവസാനമായി, മൊളാസെസ് പുല്ലിനങ്ങൾ (മെലിനിസ് മിനുടിഫ്ലോറ) അല്ലെങ്കിൽ ഗ്രീൻലീഫ് ഡെസ്മോഡിയം (ഡെസ്മോഡിയം ഇൻടോർടം) എന്നീ ചെടികൾ ബാഷ്പീകരിച്ചുപോകുന്ന പദാർത്ഥങ്ങൾ പുറത്തുവിടുകയും അത് ശലഭങ്ങളെ അകറ്റുകയും ചെയ്യും. കീടങ്ങളുടെ നിയന്ത്രണത്തിന് വേപ്പെണ്ണ സത്ത്, ബാസില്ലസ് തുറിഞ്ചിയൻസിസ്, ബ്യൂവേറിയ ബസിയാന എന്നിവ അടിസ്ഥാനമാക്കിയ തയ്യാറിപ്പുകളും ഉപയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. സാധ്യതയുള്ള വിളനഷ്ടത്തെയും പ്രദേശത്തിൻ്റെ ജൈവ വൈവിധ്യത്തിലുണ്ടാകാൻ സാധ്യതയുള്ള കേടുപാടുകളും കൂടി കണക്കിലെടുത്തുകൊണ്ടാകണം കീടനാശിനികളുടെ പ്രയോഗം. ഡെൽറ്റമെത്രിൻ അല്ലെങ്കിൽ ക്ലോറാൻട്രിനിലിപ്രൊലേ അടിസ്ഥാനമാക്കിയ തരി രൂപത്തിലുള്ള കീടനാശിനികൾ ഇലചുരുളുകളിൽ പ്രയോഗിക്കുന്നത് മൂലം പുള്ളികളുള്ള തണ്ടുതുരപ്പനെ നിയന്ത്രിക്കാം.

അതിന് എന്താണ് കാരണം

മുതിർന്ന ശലഭങ്ങൾ ഇളം-തവിട്ടു നിറത്തിൽ കാണപ്പെടുന്നു, മാത്രമല്ല അവയുടെ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം 20- 25 മില്ലിമീറ്റർ ആണ്. മുൻചിറകുകൾ ഇളം-തവിട്ടു നിറത്തിൽ ഇരുണ്ട മാതൃകകളോടെ കാണപ്പെടുന്നു എന്നാൽ പിൻചിറകുകൾക്ക് വെളുത്ത നിറമാണ്. മുതിർന്നവ രാത്രിയിൽ സജീവമാകുകയും പകൽ സമയം ചെടികളിലോ ചെടി അവശിഷ്ടങ്ങളിലോ വിശ്രമിക്കുകയും ചെയ്യുന്നു. പെൺശലഭങ്ങൾ ക്രീം കലർന്ന വെളുത്ത നിറമുള്ള 10 മുതൽ 80 വരെ മുട്ടകൾ ഇലകളിൽ നിക്ഷേപിക്കുന്നു. പുഴുക്കൾക്ക് അവയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചുവപ്പുകലർന്ന തവിട്ട് നിറമുള്ള തലയും, നീളത്തിൽ ഇരുണ്ട വരകളും, പിറകിൽ ഇരുണ്ട പുള്ളിക്കുത്തുകളോടും കൂടിയുള്ള ഇളം- തവിട്ട് നിറത്തിലുള്ള ശരീരവും ഉണ്ട്. ഇവയ്ക്ക് അരിച്ചോളം, ബജ്‌റ, ചോളം തുടങ്ങി നിരവധി ആതിഥേയ വിളകളുണ്ട്. കാലാവസ്ഥാ സാഹചര്യങ്ങൾക്ക്, ശലഭങ്ങളുടെ ജീവിത ചക്രത്തിൽ വലിയ പങ്കുണ്ട്. ഊഷ്മളവും ഈർപ്പമുള്ളതുമായ സാഹചര്യങ്ങളാണ് ഉത്തമം. കീടങ്ങൾ പ്രധാനമായും ചൂടുള്ള താഴ്ന്ന പ്രദേശങ്ങളിലാണ് കാണപ്പെടുക, വളരെ വിരളമായി മാത്രമേ സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്ററിൽ കൂടുതൽ ഉയരമുള്ള സ്ഥലങ്ങളിൽ കാണപ്പെടുള്ളൂ.


പ്രതിരോധ നടപടികൾ

  • പ്രാദേശികമായി ലഭ്യമെങ്കിൽ സഹിഷ്ണുതാശേഷിയുള്ള ഇനങ്ങൾ വളർത്തുക.
  • ആഹരിക്കുന്നതുമൂലമുള്ള കേടുപാടുകൾ കണ്ടെത്തുവാനായി കൃഷിയിടങ്ങൾ പതിവായി നിരീക്ഷിക്കുക.
  • പുള്ളികളുള്ള തണ്ടുതുരപ്പൻ്റെ പുഴുക്കളെ തുരത്താൻ പയർ വർഗ്ഗത്തിലുള്ള ചെടികളുമായോ, വൻപയറുമായോ, പുല്ല് വർഗ്ഗത്തിലുള്ള ചെടികളുമായോ (മെലിനസ് മിനുറ്റിഫ്ലോറ) ഇടവിള കൃഷി ചെയ്യുക.
  • കീടങ്ങളെ അകറ്റുന്നതിനായി ചെടികൾ അനുയോജ്യമായ നിബിഡതയിൽ പരിപാലിക്കുക.
  • 2-3 നിരകളിൽ കെണി വിളകൾ എല്ലാ വശത്തും വിതയ്ക്കുക.
  • കൃഷിയിടത്തിന് ചുറ്റും കെണി വിളകളോ ഫെർമോൺ കെണികളോ സ്ഥാപിക്കുക.
  • രോഗലക്ഷണങ്ങളുള്ള ചെടികൾ തുടക്കത്തിലേ പിഴുത് മാറ്റുക.
  • സ്വയം മുളച്ചുവന്ന ചെടികളും ആതിഥ്യമേകുന്ന ഇതര ചെടികളും പറിച്ചു മാറ്റുക.
  • പ്രാണികളുടെ അമിതമായ പെരുപ്പവും ആഹരിക്കുന്ന പ്രവർത്തനം ഉച്ചസ്ഥായിലെത്തുന്നതുന്നതും ഒഴിവാക്കാനായി ഒന്നുകിൽ നേരത്തെ അല്ലെങ്കിൽ വൈകി കൃഷി ആരംഭിക്കുക.
  • ആരോഗ്യമുള്ള ചെടികൾ ലഭിക്കാൻ മികച്ച രീതിയിലുള്ള വളപ്രയോഗം നടത്തുക പക്ഷേ നൈട്രജൻ്റെ അമിത ഉപയോഗം ഒഴിവാക്കുക, എന്തെന്നാൽ അത് കീടബാധ കൂടാൻ കാരണമായേക്കാം.
  • രോഗബാധ സംശയിക്കാത്ത വിളകൾ ഉപയോഗിച്ച് വിള പരിക്രമം ആസൂത്രണം ചെയ്യുക (ഉദാ: മരച്ചീനി).
  • വിളവെടുപ്പിന് ശേഷം ചെടികളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്‌ത്‌ നശിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക