കാബേജ്

ചെറുതും വലുതുമായ കാബേജ് ശലഭം

Pieris brassicae

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ചെടിയ്ക്ക്‌ ചുറ്റും തിളങ്ങുന്ന വെളുത്ത ശലഭങ്ങളും ഇലകളുടെ അടിഭാഗത്ത്‌ കലര്‍ന്ന മഞ്ഞ നിറത്തിലുള്ള മുട്ടകളും.
  • പുറം ഇലകള്‍ക്ക് കേടുപാടുകളും, നടുവിലൂടെ മുറിക്കുമ്പോള്‍ കാബേജിൻ്റെ അഗ്രഭാഗവും ദൃശ്യമാകും.
  • പുഴുക്കളും അവയുടെ വിസര്‍ജ്ജ്യങ്ങളും ചെടികളില്‍ പലപ്പോഴും കാണാന്‍ കഴിയും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

കാബേജ്

ലക്ഷണങ്ങൾ

ചെടിയ്ക്ക്‌ ചുറ്റും പറക്കുന്ന ശലഭങ്ങള്‍ ഏറ്റവും പ്രധാന സവിശേഷതയായി നിരീക്ഷിക്കാം, കാരണം അവ മുട്ടയിടാന്‍ ഏറ്റവും അനുയോജ്യമായ ഇടം തേടുകയാണ്. കൃഷിയിടം നന്നായി പരിശോധിച്ചാല്‍ പച്ച കലര്‍ന്ന മഞ്ഞ നിറമുള്ള മുട്ടകളുടെ സാനിധ്യം ഇലകളുടെ അടിഭാഗത്ത്‌ കണ്ടെത്താന്‍ കഴിയും. കാബേജിൻ്റെ പുറം ഇലകളിലെ കേടുപാടുകളും ഇവയുടെ സാനിധ്യതിനുള്ള വ്യക്തമായ തെളിവാണ്. പുറം ഇലകളിലെ ദ്വാരങ്ങള്‍ കൂടാതെ, നടുവിലൂടെ മുറിച്ചാല്‍ കാബേജിൻ്റെ അഗ്രഭാഗം ഉള്‍ഭാഗത്തെ ഇലകളിലൂടെ ദൃശ്യമായേക്കാം. കാബേജ്, കോളിഫ്ലവര്‍, ബ്രസല്‍സ് സ്പ്രൌട്സ്, സ്വീഡ്, ടര്‍ണിപ് എന്നിവ ഉള്‍പ്പെടെ എല്ലാ ഇനത്തിലുമുള്ള ബ്രാസിക്ക ഗണത്തിൽപ്പെട്ട വിളകളേയും ബാധിച്ചേക്കാം. കൂടാതെ ചില പാഴ്ചെടികളെയും ബാധിക്കും.

Recommendations

ജൈവ നിയന്ത്രണം

സ്വാഭാവിക ജീവാണുക്കളായ ബാസിലസ് തുരംഞ്ചിയന്‍സിസ് അല്ലെങ്കില്‍ സാക്കറോപൊളിസ്പോറ സ്പിനോസ(സ്പിനോസഡ്) രണ്ടിനത്തിലെയും പുഴുക്കളെയും കൊല്ലുകയും, ഇലയുടെ മുകള്‍ഭാഗത്തും താഴ്ഭാഗത്തും തളിച്ചാല്‍ വളരെ ഫലപ്രദവുമാണ്. ഈ കീടനാശിനികള്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കില്ല. രോഗം പകര്‍ത്തുന്ന ഒരിനം വിരയായ സ്റ്റൈനര്‍നമ കാര്‍പോകാപ്സേയും ഈ പുഴുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കും അവ ഇലകള്‍ ഉണങ്ങിയിരിക്കുമ്പോള്‍ പ്രയോഗിക്കണം, ഉദാഹരണത്തിന് തണുത്ത മങ്ങിയ കാലാവസ്ഥ.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. പൈറത്രം, ലാംബ്ട -സൈഹലോത്രിന്‍ അല്ലെങ്കില്‍ ഡെല്‍റ്റമെത്രിന്‍ സജീവ ഘടകമായ അടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങള്‍ പുഴുക്കള്‍ക്കെതിരെ ഉപയോഗിക്കാം. പൈറത്രം നിരവധി തവണ, വിളവെടുപ്പിനു ഒരു ദിവസം മുമ്പ് വരെ പ്രയോഗിക്കാം. ലാംബ്ട -സൈഹലോത്രിന്‍, ഡെല്‍റ്റമെത്രിന്‍ എന്നിവ പരമാവധി 2 പ്രാവശ്യമേ ശുപാര്‍ശ ചെയ്യുന്നുള്ളൂ, കൂടാതെ വിളവെടുപ്പിനു ഏഴു ദിവസം മുമ്പ് വരെയും.

അതിന് എന്താണ് കാരണം

പിയറിസ് റപേ, പി. ബ്രാസിക്കെ (യഥാക്രമം ചെറുതും വലുതും കാബേജ് ശലഭം) എന്നിങ്ങനെ രണ്ടിനങ്ങളില്‍പ്പെട്ട ശലഭങ്ങളാണ് ലക്ഷണങ്ങള്‍ക്ക് കാരണം. ജീവിതചക്രം നേരിയ തോതില്‍ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ആകമാനം സാമ്യമുണ്ട്‌. ശലഭങ്ങള്‍ക്ക് മുന്‍ചിറകില്‍ ശ്രദ്ധേയമായ കറുത്ത അഗ്രങ്ങളും (പെണ്‍ശലഭങ്ങള്‍ക്ക് രണ്ടു കറുത്ത കുത്തുകള്‍) കറുത്ത ശരീരവും തിളങ്ങുന്ന വെളുത്ത ചിറകുകളുമുണ്ട്. പ്യൂപ്പ അവസ്ഥയില്‍ നിന്നും പുറത്തുവന്ന് ഏതാനും ആഴ്ചകള്‍ക്കകം പെണ്‍ശലഭങ്ങള്‍ മഞ്ഞ മുട്ടകള്‍ ഇലയുടെ അടിഭാഗത്തിടുന്നു. വിരിഞ്ഞതിനു ശേഷം ചെറിയ വെള്ള ശലഭങ്ങള്‍ കൂടുതല്‍ അപകടകാരികളാണ്, കാരണം അവ കാബെജിനുള്ളിലേക്ക് തുളച്ചു കയറും. അവയ്ക്ക് വിളറിയ പച്ച നിറവും വെല്‍വെറ്റ് പോലെയുള്ള ചെറിയ രോമങ്ങളാല്‍ ആവരണം ചെയ്തുമിരിക്കും. അവയുടെ വലിയ പകര്‍പ്പുകള്‍ വ്യക്തമായ രോമങ്ങള്‍ ശരീരത്തില്‍ ഇല്ലാതെ മഞ്ഞയും കറുപ്പും നിറത്തോടെ കൂടുതലും പുറം ഇലകളില്‍ താമസിക്കുകയും തിന്നു തീര്‍ക്കുകയും ചെയ്യുന്നവയാണ്.


പ്രതിരോധ നടപടികൾ

  • രോഗലക്ഷണങ്ങള്‍ക്കായി പതിവായി കൃഷിയിടം നിരീക്ഷിക്കുക, പ്രത്യേകിച്ചും ഇലയുടെ അടിഭാഗം.
  • മുട്ടകളുടെ കൂട്ടമുള്ള ഇലകള്‍ നീക്കം ചെയ്യുക.
  • ഇലകളില്‍ നിന്നും പുഴുക്കളെ കൈകളാല്‍ പെറുക്കി നീക്കം ചെയ്യുക.
  • ചെടികളില്‍ കീടങ്ങളെ തടയുന്ന വല ഉപയോഗിച്ച് ആവരണം ചെയ്യുന്നത് പെണ്‍കീടങ്ങള്‍ മുട്ടയിടുന്നത്‌ തടയാന്‍ സഹായിക്കും.
  • മിത്രകീടങ്ങളെയും പക്ഷികളെയും ബാധിക്കുമെന്നതിനാല്‍ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുക.
  • രോഗ സാധ്യതയുള്ള മറ്റു ചെടികള്‍ കാബേജ് കൃഷിയിടങ്ങളുടെ സമീപം നടുന്നത് ഒഴിവാക്കുക.
  • കളകളിലും രോഗ സാധ്യതയുള്ളതിനാല്‍ അവ നീക്കം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക