കാപ്സിക്കവും മുളകും

ബ്രൈറ്റ് ലൈന്‍ ബ്രൗണ്‍ ഐ

Lacanobia oleracea

പ്രാണി

ചുരുക്കത്തിൽ

  • ഇലകളും തണ്ടുകളും ഫലങ്ങളും തിന്നുതീര്‍ത്തു കേടുവരുത്തുന്നു (തുളയ്ക്കൽ , ദ്വാരങ്ങൾ, പുറമേയുള്ള ചുരണ്ടൽ).
  • കേടുവന്ന കോശങ്ങളിലും കീട വിസർജ്ജ്യങ്ങളിലും അഴുകലിനെ പ്രോത്സാഹിപ്പിക്കുന്ന അവസരം കാത്തിരിക്കുന്ന രോഗാണുക്കൾ കൂട്ടമായി കുടിയേറും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

6 വിളകൾ
കാബേജ്
കറുത്തമുന്തിരി
ലെറ്റ്യൂസ്
പയർ
കൂടുതൽ

കാപ്സിക്കവും മുളകും

ലക്ഷണങ്ങൾ

തളിരിലകൾ, തണ്ടുകള്‍, പൂക്കള്‍, ഫലങ്ങള്‍ എന്നിവയില്‍ കീടങ്ങൾ ചവച്ചത് മൂലമുള്ള കേടുപാടുകള്‍ കാണാം. ഇളം പുഴുക്കൾ ഇലയുടെ അടിഭാഗത്ത് ആഹരിക്കുന്നതുമൂലം, അവ ഇലകളിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കുന്നു. പുഴുക്കൾ വളരുന്നതിനനുസരിച്ച്, മുഴുവന്‍ ഇലകളിലും തണ്ടുകളിലും പൂക്കളിലും ഫലങ്ങളിലും അവ കാര്യമായ കേടുപാടുകൾ വരുത്തിയേക്കാം. കുറെയേറെ ദ്വാരങ്ങളും, പുറമേ ചുരണ്ടിയതു പോലുള്ള പാടുകളും തുരങ്കങ്ങളും ഫലത്തിനു പുറമേ കാണാൻ സാധിക്കും. കേടുവന്ന കോശങ്ങളിലും കീട വിസർജ്ജ്യങ്ങളിലും അഴുകലിനെ പ്രോത്സാഹിപ്പിക്കുന്ന അവസരം കാത്തിരിക്കുന്ന രോഗാണുക്കൾ കൂട്ടമായി കുടിയേറും. അതിനാല്‍ മുതിര്‍ന്ന പുഴുക്കളുടെ ചെറിയ ബാധിപ്പുപോലും വിളകള്‍ക്ക് നല്ലതല്ല. ഈ കീടങ്ങൾക്ക് നിരവധി ഇനം ചെടികൾ ആതിഥ്യമേകാറുണ്ട്, തക്കാളി, മുളക് , കിഴങ്ങ്, ലെറ്റൂസ്, വെള്ളരി, ഉള്ളി, കാബേജ് , കോളി ഫ്ലവർ എന്നിവ ഇവയിൽ ചിലതാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

ചില സന്ദർഭങ്ങളിൽ, ട്രൈക്കോഗ്രാമ ഇരപിടിയന്‍ കടന്നലുകളെ (ടി.ഇവാനേസെൻസ്) അല്ലെങ്കിൽ പോടിസസ്‌ മകുലിവേൻട്രിസ് ഇരപിടിയന്‍ വണ്ടുകളെ തുറന്നു വിടുന്നത് പുഴുവിന്‍റെ പെരുപ്പം കുറയ്ക്കും. പരിസ്ഥിതിയില്‍ അവശിഷ്ടങ്ങൾ ബാക്കിവയ്ക്കാത്ത സ്പിനോസഡ് അല്ലെങ്കില്‍ ബാസിലസ് തുരംഗിയനസിസ് (ബിടി) എന്നിവയടങ്ങിയ കീടനാശിനികള്‍ ഉപയോഗിക്കുക. പുഴുക്കളെ കണ്ടെത്തിയുടനെ മിശ്രിതം 0.1% ഗാഢതയില്‍ രണ്ടു പ്രാവശ്യം തളിക്കുന്നത് രാസപരിചരണത്തിന് പകരം ഉപയോഗിക്കാവുന്ന ഒരു നല്ല മാർഗമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത നിയന്ത്രണ സമീപനം സ്വീകരിക്കുക. ഈ ശലഭത്തിന്‍റെ കാര്യത്തിൽ, സ്പിനോസാഡ്, ബിടി മുതലായ ഇതര മാർഗങ്ങളുടെ കാര്യക്ഷമത, രാസപരിചരണത്തിൻ്റെ കാര്യക്ഷമതയെക്കാൾ പലപ്പോഴും കുറവാണ്. എന്തായാലും ആൽഫ- സൈപെർമെത്രിൻ, ബീറ്റാ- സൈഫ്ലൂത്രിൻ, ബൈഫെൻത്രിൻ, സൈപെർമെത്രിൻ, ഡെൽറ്റമെത്രിൻ, ഡൈഫ്ലൂബെൻസുരോൺ, ഫെൻപ്രൊപാത്രിൻ, ലാംടാ- സിഹാലോത്രിൻ, ടെഫ്ലൂബെൻസുരോൺ തുടങ്ങിയ അടിസ്ഥാനമായ ഉത്പന്നങ്ങൾ ഉപയോഗിക്കാം. കീടനാശിനികള്‍ മിത്ര കീടങ്ങൾക്ക് നാശം വരാത്ത രീതിയിൽ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം പ്രയോഗിക്കുക.

അതിന് എന്താണ് കാരണം

ലാകണോബിയ ഒലിയെരാസിയെ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ബ്രൈറ്റ് ലൈന്‍ ബ്രൌണ്‍ ഐ എന്ന ശലഭമാണ് കേടുപാടുകൾക്ക് കാരണം. ഗ്രീന്‍ഹൌസുകള്‍, കൃഷിയിടങ്ങൾ, വെട്ടിത്തെളിച്ച കാടുകൾ എന്നിങ്ങനെയുള്ള ആർദ്രതയുള്ള, പോഷക സമ്പുഷ്ടമായ വാസസ്ഥലങ്ങളാണ് ഇവ ഇഷ്ടപ്പെടുന്നത്. ശലഭങ്ങൾ ഇളം തവിട്ടു നിറത്തോട് കൂടിയവയാണ്, അവയുടെ ചിറകുകൾ തമ്മിൽ 35 -45 മി. മി. അകലവും ഉണ്ടായിരിക്കും. ചിലവ കുറച്ചുകൂടി ഇരുണ്ട തവിട്ടു നിറത്തിലാണ് കാണപ്പെടുക. മുന്നിലുള്ള ചിറകുകൾ ഇളം ഓറഞ്ച് നിറത്തിൽ കിഡ്‌നി പോലുള്ള പുള്ളികളോടെ ഇരുണ്ട ചുവപ്പോ തവിട്ടോ നിറത്തിൽ കാണാം. മറ്റൊരു സവിശേഷത ഒരു വെളുത്ത തിളക്കമുള്ള വര ചിറകിന്റെ അരികില്‍ 'W' എന്ന രൂപത്തിൽ യോജിക്കുന്നു എന്നതാണ്. പിൻചിറകുകൾ വശങ്ങളിലേക്ക് ഇരുണ്ട ചാര നിറത്തോടെ ചാരനിറമുള്ളവയായിരിക്കും. പെൺ ശലഭങ്ങൾ ചെടിയുടെ ഇലകൾക്കടിയിൽ ഒരേസമയം ഏകദേശം 150 മുട്ടകള്‍ കൂട്ടമായി ഇടുന്നു. പുഴുക്കൾക്ക് 5 സെ.മി. നീളം വരെ ഉണ്ടാകും. പച്ച മുതൽ ഇരുണ്ട തവിട്ട് വരെ നിറമുള്ള പുഴുക്കള്‍ക്ക് വെള്ളയും കറുപ്പും പുള്ളികളും പാര്‍ശ്വഭാഗങ്ങളില്‍ മഞ്ഞ വരയുമുണ്ടാകും.


പ്രതിരോധ നടപടികൾ

  • താങ്കളുടെ കൃഷിയിടം നിരീക്ഷിച്ച് മുട്ടകള്‍, ചെടികളുടെ ബാധിച്ച ഭാഗങ്ങള്‍, പുഴുക്കള്‍ എന്നിവ നീക്കം ചെയ്യുക.
  • ഒരു വല ഉപയോഗിച്ച്, ഗ്രീന്‍ഹൌസിലേക്കുള്ള ശലഭങ്ങളുടെ പ്രവേശനം തടയുക.
  • ഇലകളുടെ അടിവശത്തുള്ള മുട്ടകളുടെ കൂട്ടം ചുരണ്ടിക്കളയുകയും പുഴുക്കളെ എടുത്തുമാറ്റുകയും ചെയ്യുക.
  • ബാധിക്കപ്പെട്ട ചെടികൾ കൃഷിയിടത്തില്‍ നിന്നും മാറ്റി നശിപ്പിക്കുക.
  • വിളവെടുപ്പിനു ശേഷം മണ്ണ് പരിശോധിക്കുകയും അവശേഷിച്ച പ്യൂപ്പകളെ നീക്കം ചെയ്യുകയും ചെയ്യണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക