മറ്റുള്ളവ

ഉള്ളിച്ചെടിയിലെ പുഴുക്കൾ

Delia platura

പ്രാണി

ചുരുക്കത്തിൽ

  • പുഴുക്കള്‍ മുളച്ചു വരുന്ന തൈകളിലും വിത്തുകളിലും ഭക്ഷണം തേടി വളര്‍ന്നു വരുന്ന കോശങ്ങളെ നശിപ്പിക്കുന്നു.
  • പുഴുക്കള്‍ ഭക്ഷിച്ചു കേടുവന്ന ഇളം ഇലകള്‍ വ്യക്തമായി കാണാന്‍ കഴിയും.
  • തൈകള്‍ ഉണങ്ങി, മുരടിച്ചു വികൃതമായ ചെടികളായി മാറുകയും വിളവ് കുറയുകയും ചെയ്യും.
  • നനഞ്ഞ മണ്ണും നീണ്ടു നില്‍ക്കുന്ന തണുത്ത കാലാവസ്ഥയും ഉയര്‍ന്ന ഈര്‍പ്പവും കീടത്തിന്‍റെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

6 വിളകൾ
ബീൻ
കാബേജ്
വെളുത്തുള്ളി
ലെറ്റ്യൂസ്
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

പുഴുക്കൾ മണ്ണിലെ ജൈവ വസ്തുക്കളും മുളച്ചു വരുന്ന തൈകളുമാണ് ആഹരിക്കുക. അവ വിത്തുകളുടെ ഉള്ളില്‍ തുരന്നു കയറി വളര്‍ന്നു വരുന്ന കോശങ്ങള്‍ നശിപ്പിച്ച് മുളപൊട്ടുന്നത് തടയുകയും ചെയ്യുന്നു. അവ വളർന്നാൽ തന്നെ, ഇളം ഇലകളില്‍ പുഴുക്കൾ വരുത്തിയ കേടുപാടുകള്‍ വ്യക്തമായി കാണാം. കോശങ്ങള്‍ ചീയാനും സാധ്യതയുണ്ട്. തൈകള്‍ ഉണങ്ങി, മുരടിച്ചു, വികൃതമായ ചെടികളായി മാറുകയും അവ നിലവാരമില്ലാത്ത കുറച്ചു വിത്തുകള്‍ മാത്രം നല്‍കി വിളവ് കുറയ്ക്കുന്നു. മണ്ണ് നനവുള്ളതും, തണുത്ത കാലാവസ്ഥയും ഉയര്‍ന്ന ഈര്‍പ്പവും ഒരുപാട് കാലം നീണ്ടുനില്‍ക്കുകയും ചെയ്താല്‍ സംഭവിക്കാവുന്ന കേടുപാടുകള്‍ സാരമുള്ളതായിരിക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഭൂമിക്കടിയില്‍ വസിക്കുന്നതിനാല്‍ പുഴുക്കൾക്ക് പ്രകൃതിയില്‍ അധികം ശത്രുക്കള്‍ ഒന്നുമില്ല. എന്നാലും, വണ്ടുകളും, ചിലന്തികളും, പക്ഷികളും മുതിര്‍ന്നവയെ ഭക്ഷിക്കും. ലാര്‍വകളെ പൂപ്പല്‍ രോഗങ്ങള്‍ ബാധിക്കും. എന്നാലും ഇരപ്പിടിയന്‍മാരും പൂപ്പല്‍ രോഗങ്ങളും ആവശ്യമായ നിയന്ത്രണങ്ങള്‍ നല്‍കുന്നില്ല. ഈച്ചകള്‍ പൊതുവേ തെളിച്ചമുള്ള നിറങ്ങളില്‍ ആകൃഷ്ടരാവാറുണ്ട്. അതിനാല്‍ തെളിച്ചമുള്ള ബക്കറ്റുകളില്‍ സോപ്പുവെള്ളം കലക്കി അവയ്ക്ക് കെണിയൊരുക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. പുഴുക്കളെ തുരത്താന്‍ വിത്തുകളില്‍ കീടനാശിനികൾ തളിക്കാം. കീടനാശിനികള്‍ ഉപയോഗിക്കാമെങ്കിലും നിങ്ങളുടെ രാജ്യത്തെ പരിമിതികള്‍ അറിഞ്ഞിരിക്കുക. മണ്ണില്‍ പ്രയോഗിക്കുന്ന കീടനാശിനികളും ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

ഡെലിയ പ്ലറ്റൂര, ഡി. ആന്‍റിക്വ എന്നീ ഈച്ചകളുടെ പുഴുക്കളാണ് ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നത്. മുതിര്‍ന്ന ഈച്ചകള്‍ വീട്ടില്‍ കാണപ്പെടുന്ന ഈച്ചകളുടെ നിറമാണെങ്കിലും അവയ്ക്ക് വലിപ്പം കുറവും കൂടുതല്‍ മെലിഞ്ഞതുമാണ്. അവ മണ്ണില്‍ പഴയ വേരിന്‍റെ അടുത്തും ചെടികളുടെ അവശിഷ്ടങ്ങളിലും ശൈത്യകാലം ചിലവഴിക്കും. വസന്തക്കാലത്ത് വിത്തുകള്‍ പാകി കഴിഞ്ഞ ശേഷം പെട്ടെന്ന് തന്നെ മുതിര്‍ന്നവ പുറത്തുവരും. പെണ്‍വര്‍ഗം നനവുള്ള ചീഞ്ഞു തുടങ്ങിയ വസ്തുക്കളും വളവുമുള്ള മണ്ണില്‍ മുട്ടകള്‍ നിക്ഷേപിക്കും. മഞ്ഞ കലര്‍ന്ന വെള്ള നിറമുള്ള കാലുകള്‍ ഇല്ലാത്ത ലാര്‍വകള്‍ ഒരാഴ്ചക്ക് ശേഷം പുറത്തുവന്നു ചീഞ്ഞു തുടങ്ങിയ ജൈവ വസ്തുക്കളും തൈകളും ഭക്ഷിക്കാന്‍ തുടങ്ങും. തണുപ്പുള്ള നനഞ്ഞ കാലാവസ്ഥകള്‍ കീടത്തിന്‍റെ ജീവചക്രത്തിനു അനുകൂലമായതിനാല്‍ കേടുപാടുകളും കൂടുതലായിരിക്കും. വരണ്ടതും സൂര്യപ്രകാശം ലഭിക്കുന്നതുമായ അവസരങ്ങളില്‍ ഇവയുടെ മുട്ടകള്‍ കുറയുകയും ചെടികള്‍ വേഗത്തിലും കരുത്തുള്ളതുമായി വളരുകയും ചെയ്യും.


പ്രതിരോധ നടപടികൾ

  • ജൈവ വസ്തുക്കള്‍ ഇല്ലാത്ത ഉണങ്ങിയ മണ്ണില്‍ ചെടികള്‍ നടുക.
  • ചൂടും സൂര്യപ്രകാശവുമുള്ള കാലാവസ്ഥയില്‍ ആഴം കുറച്ച് നടുക.
  • പുല്ലുകള്‍ പോലത്തെ ആവരണ വിളകൾ ഉപയോഗിക്കുക.
  • വിത്തുകളിൽ ക്ഷതമേൽക്കാതിരിക്കാൻ സൂക്ഷിച്ചു കൈകാര്യം ചെയ്യുക.
  • കൃഷിയിടത്തിലും ചുറ്റുമുള്ള കളകള്‍ നശിപ്പിക്കുക.
  • ഇഴയടുപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ച് വിത്തുകള്‍ പാകിയ നിലത്തു നിന്നും ഈച്ചകളെ ചെടിയിൽ നിന്നും അകറ്റാം.
  • ചെടിയുടെ അവശിഷ്ടങ്ങള്‍ മണ്ണിനടിയിലാക്കാൻ ആഴത്തിൽ ഉഴുതു മറിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക