സ്ട്രോബെറി

സ്ട്രോബെറിയിലെ കരിഞ്ചെള്ള്‌

Anthonomus rubi

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ബാധിക്കപ്പെട്ട മുകുളങ്ങൾ ഉണങ്ങി കൊഴിഞ്ഞു പോകുന്നു.
  • പൂ മുകുളങ്ങളിൽ ചെറിയ ദ്വാരങ്ങൾ.
  • പൂവിൻ തണ്ടിൽ കരിഞ്ചെള്ള്‌ കടിച്ച കേടുപാടുകൾ ഉണ്ടാകും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
സ്ട്രോബെറി

സ്ട്രോബെറി

ലക്ഷണങ്ങൾ

പൂവിടുന്ന സമയത്താണ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. വിടരാത്ത പൂക്കളുടെ സാന്നിധ്യം, ഒരു തവിട്ടു നിറമായി, വാടുകയും ക്രമേണ കൊഴിഞ്ഞു പോവുന്ന പൂക്കൾ ഇവയാണ് ഈ കീടത്തിന്റെ ആക്രമണത്തിന്റെ സവിശേഷതകൾ. ഈ അടഞ്ഞു പോയ പൂക്കൾക്കകത്തുള്ള വെള്ളപുഴുക്കൾ ഉള്ളിൽ നിന്ന് പൂ ഭാഗങ്ങൾ ഭക്ഷിക്കുന്നു. ബാധിക്കപെട്ട പൂങ്കുലകളിൽ നിന്നും പൂക്കൾ തൂങ്ങി കിടക്കുന്ന നിലയിൽ അവശേഷിക്കുകയോ കൊഴിഞ്ഞു വീഴുകയോ ചെയ്യും. ബാധിക്കപ്പെട്ട പൂ മുകളങ്ങളിൽ ചെള്ള് മുട്ടയിട്ട സ്ഥലങ്ങളിൽ ചെറിയ തുളകൾ കാണുന്നു. പൂത്തണ്ടിൽ ചെറിയ കടിച്ച കേടുപാടുകൾ തെളിഞ്ഞു കാണുന്നു. ക്രമേണ പുഴുക്കൾ പ്യൂപ്പ ഘട്ടത്തിലേക്ക് കടക്കുന്നതിനായി പൂക്കളിൽ നിന്നും പുറത്തു കടക്കുന്നു.

Recommendations

ജൈവ നിയന്ത്രണം

മിക്ക സംഭവങ്ങളിലും സ്ട്രോബെറി ചെള്ള് വ്യാപകമായ നാശത്തിനു കാരണമാകുന്നില്ല. അടുത്ത തലമുറ വ്യാപനം തടയുന്നതിന് വണ്ടുകളേയും ബാധിക്കപ്പട്ട മൊട്ടുകളേയും തിരഞ്ഞുപിടിച്ച് നശിപ്പിക്കണം. ഔഷധികളായ ലവൻഡർ, റ്റാഗെറ്റ്സ് എന്നിവ സ്ട്രോബെറി ചെടിയുടെ ചുവട്ടിലുള്ള മണ്ണിൽ പുതയിടാനും ഉപയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. കടിക്കുന്ന കീടങ്ങൾക്കെതിരെ വാണിജ്യ കീടനാശിനികൾ മാന്യമായ നിയന്ത്രണം സാദ്ധ്യമാക്കുന്നു.ചെടികളിലും പൂ ഭാഗങ്ങളിലും ചെള്ളുകൾ കാണപ്പെടുമ്പോൾ, വെയിലുള്ള ദിവസങ്ങളിൽ ഉല്പന്നങ്ങൾ പ്രയോഗിക്കുക.

അതിന് എന്താണ് കാരണം

ചെള്ളുകളുടെ സവിശേഷതയായ കൊമ്പും ചുണ്ടും അടക്കം, വളർന്ന ചെള്ളുകൾ കറുത്ത് 2-4 മില്ലീമീറ്റർ നീളമുള്ളവയാണ്. ചെള്ളുകൾ ശൈത്യം കഴിക്കാൻ താവളം തേടുന്നത് ചെടിയുടെ അവശിഷ്ടങ്ങളിലും അല്ലെങ്കിൽ മണ്ണിലുമാണ്. വസന്ത കാലത്ത് പെൺജാതികൾ ഒരു പൂ മൊട്ടിൽ ഒന്ന് എന്ന നിരക്കിൽ ഏകദേശം 30 മുട്ടകളിടുന്നു. പൂവ് വിരിയുന്നത് പ്രായമായ ചെള്ള് തടയുന്നു. അത് പൂത്തണ്ടിൽ മൊട്ടിൻ്റെ ഏകദേശം 10 മില്ലിമീറ്റർ താഴെ ഒരു ചെറിയ തുള തുരന്നുണ്ടാക്കുന്നു, അതിനാൽ വെള്ളവും പോഷകങ്ങളും പൂവിലെത്തുന്നത് തടയുന്നു. 5-7 ദിവസങ്ങൾക്കുള്ളിൽ കൃമി വിരിഞ്ഞ് അവ പ്യൂപ്പ ഘട്ടത്തിൽ എത്തുന്നതുവരെ ഉണങ്ങുന്ന പൂഭാഗങ്ങൾ (കേസരവും, ജനിയുടെ തണ്ടും) ഭക്ഷിക്കുന്നു. വളർച്ചയെത്തിയ ചെള്ള് ഉണങ്ങിയ മൊട്ട് വിടുകയും സ്ട്രോബെറി ചെടിയുടെ ഇലകൾ ഭക്ഷിക്കുന്നത് തുടരുകയും ചെയ്യും. സ്ട്രോബെറി പൂചെള്ള് റാസ്പ്ബെറിയേയും ബ്ലാക്ക്ബെറിയേയും ബാധിക്കുന്നു.


പ്രതിരോധ നടപടികൾ

  • രോഗകാരിയുടെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് സ്ട്രോബെറി പാടങ്ങളിൽ നിരീക്ഷിക്കുക.
  • ചെടി അവശിഷ്ടങ്ങൾ നീക്കം ചെയ്യുക, അതാണ് ശൈത്യകാലം അതിജീവിക്കാൻ ചെള്ളിന് ഏറ്റവും പറ്റിയ ഇടം.
  • സ്ട്രോബെറി ചെടികളിൽ നിന്നും പതിവായി ചെള്ളുകളേയും കൊഴിയുന്ന പൂമൊട്ടുകളും നീക്കം ചെയ്യുക.
  • ചെള്ളിൻ്റെ പെരുപ്പം നിരീക്ഷിക്കാൻ ഫിറമോൺ കെണികൾ ഉപയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക