കാബേജ്

ചിത്രകീടം

Agromyzidae

പ്രാണി

ചുരുക്കത്തിൽ

  • ഇലകളില്‍ തുരങ്കങ്ങള്‍ പോലെയുള്ള ചാര നിറമുള്ള വരകള്‍.
  • ഇലകൾ അകാലത്തില്‍ കൊഴിഞ്ഞേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

29 വിളകൾ
ആപ്പിൾ
ബീൻ
പാവയ്ക്ക
കാബേജ്
കൂടുതൽ

കാബേജ്

ലക്ഷണങ്ങൾ

ലാർവകൾ ആഹരിക്കുന്നതിനനുസരിച്ച് ക്രമരഹിതമായ അല്ലെങ്കിൽ വളഞ്ഞു പുളഞ്ഞു ചാര നിറ വരകൾ ഇലകളുടെ ഇരുവശങ്ങളിലും പ്രത്യക്ഷപ്പെടുന്നു. ഈ മാളങ്ങള്‍ സാധാരണയായി ഇലയുടെ സിരകളാൽ പരിമിതപെടുന്നു, മാത്രമല്ല തുരങ്കങ്ങൾക്കുള്ളിൽ നേർത്ത അടയാളമായി കറുത്ത വിസർജ്ജ്യങ്ങൾ കാണപ്പെടും. ഇല മുഴുവനും, ഈ ദ്വാരങ്ങൾ നിറഞ്ഞിരിക്കും. കേടുപാടുകൾ ഉണ്ടായ ഇലകൾ അകാലത്തില്‍ അടര്‍ന്നു വീഴാം (ഇല പൊഴിയൽ). ഇലപൊഴിയൽ വിളവ് കുറയുന്നതിനോ, ഫലത്തിൻ്റെ വലിപ്പം കുറയുവാനോ, ഫലങ്ങൾക്ക് സൂര്യതാപമേൽക്കുന്നതിനോ കാരണമാകും. ടൂട്ട അബ്സൊലൂട്ട (തക്കാളിയിലെ ഇലതുരപ്പന്‍)യായി തെറ്റിദ്ധരിക്കരുത്, ഇലയിലെ അവയുടെ തുരങ്കങ്ങള്‍ വീതിയെറിയതും വെളുത്തതോ സുതാര്യമോ ആയതുമാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

നേരിട്ട് കീടങ്ങളെ അമര്‍ച്ച ചെയ്യുക എന്ന രീതിയായി പശക്കെണികള്‍ ഉപയോഗിക്കാം. വേപ്പെണ്ണ ഉത്പന്നങ്ങള്‍ (അസഡിരച്ടിന്‍) പുലര്‍ച്ചയിലോ വൈകുന്നേരങ്ങളില്‍ വൈകിയോ ഇലകളില്‍ ലാര്‍വക്കെതിരായി തളിക്കാം. ഉദാഹരണത്തിന് വേപ്പെണ്ണ (15000 പിപിഎം) @ 5 മില്ലിലിറ്റർ/ലിറ്റർ നിരക്കില്‍ തളിക്കാം. ഇലകള്‍ നന്നായി ആവരണം ചെയ്യപ്പെടാന്‍ ശ്രദ്ധിക്കണം. വേപ്പെണ്ണ ഇലകളില്‍ അല്‍പ്പം കടന്ന് ചെല്ലുകയും തുരങ്കത്തിനുള്ളിലുള്ള ഏതാനും ലാര്‍വകളില്‍ എത്തുകയും ചെയ്യും. കീടങ്ങളെ ഭക്ഷിക്കുന്ന നൂല്‍പ്പുഴുക്കള്‍ (നിമറ്റോഡ) ആയ സ്റ്റീനെര്‍നെമ കാര്‍പോകാപ്സ , ഇലകളില്‍ തളിക്കുന്നത് ചിത്രകീടങ്ങളുടെ പെരുപ്പം കുറച്ചേക്കാം. ചിത്രകീടങ്ങളുടെ മറ്റു ജൈവ നിയന്ത്രണമാര്‍ഗ്ഗങ്ങളില്‍ പരാദങ്ങളും (ഉദാ. ക്രിസോണോതൊമിയ പുന്ക്ടിവെന്ട്രിസ്, ഗനസ്പിടിയം ഹന്‍ടെരി ) നിമറ്റോഡകള്‍ എന്നിവയും ഉള്‍പ്പെടുന്നു(ഉദാ . സ്റ്റീനെര്‍നെമ കാര്‍പോകാപ്സ )

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഓർഗനോഫോസ്ഫേറ്റ്സ്, കാർബമറ്റുകൾ, പൈറെത്രോയിഡ്സ് കുടുംബങ്ങളിൽ പെട്ട വിശാല-ശ്രേണിയിലുള്ള കീടനാശിനികൾ മുതിർന്നവയെ മുട്ടയിടുന്നതിൽ നിന്നും തടയുന്നു, പക്ഷേ അവ ലാർവകളെ നശിപ്പിക്കുകയില്ല. കൂടാതെ, ഇത് പ്രകൃതിദത്ത ശത്രുക്കളുടെ എണ്ണം കുറയ്ക്കാനും, ഈച്ചകളിൽ പ്രതിരോധ ശക്തി വികസിപ്പിക്കാനും, അത് ചില സാഹചര്യങ്ങളിൽ അവയുടെ എണ്ണം വർദ്ധിക്കാനും കാരണമായേക്കാം. അബെമേക്ടിൻ, ക്ലോറാൻട്രാനിലിപ്രോലെ , അസെറ്റാമിപ്രിഡ്, സ്പൈനെടോറം , സ്പിനോസാഡ് പോലെയുള്ള ഉത്പന്നങ്ങൾ പ്രതിരോധം വികസിക്കുന്നത് ഒഴിവാക്കാൻ മാറി മാറി ഉപയോഗിക്കാവുന്നതാണ്.

അതിന് എന്താണ് കാരണം

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇനങ്ങൾക്കൊപ്പം, അഗ്രോമൈസിഡെ എന്ന കുടുംബത്തിൽ പെട്ട നിരവധി ഈച്ചകളാണ് ലക്ഷണങ്ങൾക്ക് കാരണം. വസന്തകാലത്ത്, പെൺവർഗ്ഗം ഇലകളിലെ കലകൾ തുളച്ച്, സാധാരണയായി ഇലകളുടെ അരികുകൾക്ക് നീളെയായി മുട്ടകൾ നിക്ഷേപിക്കുന്നു. ലാർവകൾ ഇലകളുടെ മുകളിലെയും താഴത്തേയും പ്രതലത്തിനിടയിൽ ആഹരിക്കുന്നു. അവ വലിയ വെളുത്ത നിറത്തിലുള്ള വളഞ്ഞുപുളഞ്ഞ തുരങ്കങ്ങൾ ഉണ്ടാക്കുന്നു, അവ ആഹരിക്കുന്നതിനനുസരിച്ച് കറുത്ത നിറത്തിലുള്ള വിസർജ്യ വസ്തുക്കൾ (ഫ്രാസ്) പിറകിൽ അവശേഷിക്കുന്നു. അവ പ്രായപൂർത്തി ആയാൽ പ്യൂപ്പ ഘട്ടത്തിലേക്ക് കടക്കുവാനായി, ഇലയുടെ അടിവശത്ത് ദ്വാരമുണ്ടാക്കി താഴേക്ക് വീഴുന്നു. ആതിഥേയ വിളയുടെ സമീപമുള്ള, ചെടികളുടെ അവശിഷ്ടങ്ങളിൽ ഇവ പ്യൂപ്പ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ചിത്രകീടം മഞ്ഞ നിറത്തിനോട് ആകർഷിക്കപ്പെടുന്നു.


പ്രതിരോധ നടപടികൾ

  • ചിത്രകീടബാധയ്ക്ക് വശംവദമാകാത്ത ചുരുണ്ട ഇലകളുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുകയും ചിത്രകീട ആക്രമണം ഉണ്ടായാല്‍ നല്‍കാനായി അനുയോജ്യമായ ഇതര ചെടികള്‍ കരുതുകയും വേണം.
  • -പറിച്ചു നടുന്ന ചെടികളില്‍ ചിത്രകീടങ്ങള്‍ക്കായോ തുരങ്കങ്ങള്‍ക്കായോ പരിശോധന നടത്തി ബാധിക്കപ്പെട്ട ചെടികളോ ഇലകളോ നശിപ്പിക്കണം.
  • (ചെടികളില്‍ രോഗബാധ ആരംഭിക്കുന്നതിനു വളരെ മുമ്പ് തന്നെ ചിത്രകീടങ്ങള്‍ കേടുവരുത്തുന്ന നിലയിലേക്ക് എത്തും.) വിളയുടെ എല്ലാ വളര്‍ച്ചാ ഘട്ടത്തിലും ആഴ്ചതോറും നിരീക്ഷണം.
  • ചെറിയ നൂല് പോലെയുള്ള തുരങ്കങ്ങള്‍ക്കായി (മൈനുകള്‍) ഇലയുടെ മുകള്‍ ഭാഗങ്ങള്‍ ശ്രദ്ധിക്കണം.
  • തുരങ്കങ്ങള്‍ക്കുള്ളിലോ ഇലകളുടെ മുകള്‍ ഭാഗത്തോ ഇളം കീടങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കുക.
  • കീടങ്ങളുടെ സാന്നിദ്ധ്യമറിയാന്‍ പശക്കെണി അല്ലെങ്കിൽ പശിമയുള്ള മഞ്ഞ നിറത്തിലുള്ള കെണി ഉപയോഗിക്കുക.
  • 100 ചെടികളില്‍ 8 മുതല്‍ 12 വരെയെണ്ണത്തിനു രോഗബാധയുണ്ടെങ്കില്‍ നേരിട്ട് നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ പരിഗണിക്കാം.
  • ഗുരുതരമായി ബാധിച്ച നിരവധി തുരങ്കങ്ങളുള്ള ഇലകള്‍ കൈകളാല്‍ നീക്കം ചെയ്തു ഞെരിച്ചു കളയുകയോ കുഴിച്ചു മൂടുകയോ ഭക്ഷ്യയോഗ്യമെങ്കില്‍ കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കുകയോ ചെയ്യാം.
  • പ്രത്യുത്പാദന ശേഷിയുള്ള ചിത്രകീടങ്ങളുടെ സങ്കേതമായേക്കാം എന്നതിനാല്‍ പുല്ലിതര കളകളുടെ അവശിഷ്ടങ്ങളും ജീര്‍ണ്ണിച്ച വിളകളും നശിപ്പിക്കുകയോ കുഴിച്ചു മൂടുകയോ ചെയ്യേണ്ടത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
  • തക്കാളി വിളകളുടെ ഒരു ശ്രേണി ഒരേ പ്രദേശത്തു കൃഷി ചെയ്തു കഴിഞ്ഞാല്‍ അവസാന വിളവെടുപ്പിനു ശേഷം ഉടനടി പഴയ ചെടികള്‍ നീക്കം ചെയ്ത് പുതിയൊരു വിള നടുന്നതിലൂടെ പ്രാരംഭത്തിലെ രോഗബാധ നിങ്ങള്‍ക്ക് കുറയ്ക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക