വെണ്ടക്ക

ഫ്ലീ ബീറ്റില്‍

Chrysomelidae

പ്രാണി

ചുരുക്കത്തിൽ

  • ഇലകളില്‍ ആഹരിക്കുന്നത് മൂലമുള്ള കേടുപാടുകള്‍.
  • വെടിയുണ്ടയേറ്റതുപോലെ ചെറിയ ദ്വാരങ്ങൾ.
  • ആഹരിക്കുന്ന ഭാഗങ്ങൾക്ക് ചുറ്റും ചെറിയ മഞ്ഞപ്പ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

25 വിളകൾ
വാഴ
ബീൻ
പാവയ്ക്ക
കാബേജ്
കൂടുതൽ

വെണ്ടക്ക

ലക്ഷണങ്ങൾ

മുതിര്‍ന്നവ ഇലകൾ ആഹരിക്കുന്നു. ചെറിയ വെടിയുണ്ടയേറ്റത് പോലെയുള്ള ദ്വാരങ്ങളും (1-2 മില്ലിമീറ്റർ), ഇല പത്രങ്ങൾക്ക് കുറുകെ മുറിക്കാത്ത ചവച്ചതു മൂലമുള്ള ദ്വാരങ്ങളും പ്രത്യക്ഷപ്പെടുന്നതാണ് കേടുപാടുകൾ. കേടുപാടുകൾ ഉണ്ടായ കലകൾക്ക് ചുറ്റും ചെറിയ മഞ്ഞ നിറം ഉണ്ടായേക്കാം. ഇനങ്ങൾക്ക് അനുസരിച്ച് കിഴങ്ങുകളില്‍ ഇടുങ്ങിയ, നേരെയുള്ള വ്യത്യസ്ത ആഴങ്ങളിലുള്ള ദ്വാരങ്ങള്‍ കാണപ്പെടുന്നു. കേടുപാടുകളുടെ ഭാഗമായി ചെറിയ പൊങ്ങിനില്‍ക്കുന്ന മുഴകള്‍ കിഴങ്ങുകളുടെ പുറത്ത് പ്രത്യക്ഷപ്പെടാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ലേസ്വിംഗ് ലാര്‍വകള്‍ (ക്രൈസോപ ഇനങ്ങൾ), മുതിര്‍ന്ന ഡാംസല്‍ പ്രാണികള്‍ (നാബിസ് ഇനങ്ങൾ), ചില പാരാന്നഭോജി കടന്നലുകൾ തുടങ്ങിയവ മുതിര്‍ന്ന ഫ്ലീ ബീറ്റിലുകളെ ഭക്ഷിക്കുകയോ കൊല്ലുകയോ ചെയ്യുന്നു. ചില വിരകളും മണ്ണില്‍ ജീവിക്കുന്ന ലാര്‍വകളെ കൊല്ലുന്നു. കുമിള്‍ രോഗാണുക്കള്‍, കീടനാശിനി സോപ്പുകള്‍, അല്ലെങ്കിൽ ബാക്ടീരിയ അടങ്ങിയ കീടനാശിനിയായ സ്പിനോസാഡ് തുടങ്ങിയവ ഉപയോഗിച്ച് പെരുപ്പം കുറയ്ക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വണ്ടുകള്‍ ഇലകളില്‍ പ്രത്യക്ഷപ്പെടുന്ന സമയത്ത് കീടനാശിനികള്‍ പ്രയോഗിക്കണം. ഇവയുടെ പെരുപ്പം നിയന്ത്രിക്കാന്‍ ക്ലോര്‍പൈറിഫോസ്, മാലത്തിയോണ്‍ എന്നിവ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

നിരവധി ചെടികളെ ബാധിക്കുന്ന ഒരുപാട് ഇനങ്ങളിലുള്ള ഫ്ലീ ബീറ്റിലുകളുണ്ട്. മുതിര്‍ന്നവയില്‍ മിക്കതും ചെറുതും (ഏകദേശം 4 മില്ലിമീറ്റര്‍), ഇരുണ്ട നിറമുള്ളവയും, ചിലപ്പോള്‍ തിളക്കമുള്ളതോ അല്ലെങ്കില്‍ ലോഹതുല്യമായ ആകാരത്തിലോ ആണ്. അവയ്ക്ക് ദീര്‍ഘവൃത്താകൃതിയുള്ള ശരീരവും ചാടാന്‍ സഹായിക്കുന്ന വലിയ പുറംകാലുകളും ഉണ്ട്. ലാര്‍വകള്‍ മണ്ണില്‍ ജീവിച്ച് വേരുകള്‍ അഥവാ കിഴങ്ങുകള്‍ ഭക്ഷിക്കുകയും മുതിര്‍ന്നവ ചെറിയ ചെടികളിൽ ആഹരിക്കുകയും ചെയ്യുന്നു. ഭൂരിഭാഗം ഫ്ലീ ബീറ്റിലുകളും ചെടികളുടെ അവശിഷ്ടങ്ങളിലും, മണ്ണിലും, കൃഷിയിടങ്ങളിലെ കളകളിലും സുഷുപ്താവസ്ഥയിൽ കഴിയുന്നു. അവ വസന്തകാലത്ത് വീണ്ടും സജീവമാകുന്നു. വണ്ടുകളുടെ ഇനങ്ങള്‍ അനുസരിച്ചും കാലാവസ്ഥയെ ആശ്രയിച്ചും 1 മുതല്‍ 4 വരെ തലമുറകൾ ഒരു വര്‍ഷത്തില്‍ ഉണ്ടായേക്കാം. ഫ്ലീ ബീറ്റിലുകള്‍ക്ക് ഊഷ്മളമായ, വരണ്ട കാലാവസ്ഥയാണ് അനുയോജ്യം.


പ്രതിരോധ നടപടികൾ

  • മുതിര്‍ന്ന വണ്ടുകളുടെ ആക്രമണ ഉച്ചസ്ഥായിലെത്തുന്ന സമയം ഒഴിവാക്കുന്നതിനായി നടുന്ന സമയം (നേരത്തെ അല്ലങ്കില്‍ വൈകി) ക്രമീകരിക്കുക.
  • ഫ്ലീ ബീറ്റിലുകളെ ആകർഷിക്കുന്ന കെണി വിളകൾ നടുക.
  • കീടങ്ങളെ അകറ്റുന്ന അല്ലെങ്കിൽ തടയുന്ന ആതിഥ്യമേകാത്ത വിളകൾ നടുക.
  • മുട്ടകള്‍ ഇടുന്നതിനെയും ലാര്‍വ ഘട്ടത്തെയും ബാധിക്കും എന്നുള്ളതിനാൽ ജൈവ പുതയിടൽ നടത്തുക.
  • താങ്കളുടെ ചെടികള്‍ നിരീക്ഷിക്കുക, പ്രത്യേകിച്ച് വസന്തകാലത്ത്.
  • സന്തുലിത വളപ്രയോഗത്തിൻ്റെ ഭാഗമായി ചെടികൾക്ക് അവശ്യ പോഷകങ്ങൾ വിതരണം ചെയ്യുക.
  • പതിവായും പര്യാപ്തമായും നനയ്ക്കുക.
  • താങ്കളുടെ കൃഷിയിടത്തിലെ കളകളും ആതിഥ്യമേകുന്ന മറ്റ് ചെടികളും നീക്കം ചെയ്യുക.
  • ചെടികളുടെ അവശിഷ്ടങ്ങള്‍ ഉഴുതു മറിച്ച് നശിപ്പിച്ചുകളയുന്നതിലൂടെ കീടങ്ങളുടെ അഭയസ്ഥാനങ്ങള്‍ നീക്കം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക