മാമ്പഴം

മീലിമൂട്ട

Pseudococcidae

പ്രാണി

ചുരുക്കത്തിൽ

  • ഇലകളിലും, തണ്ടുകളിലും, പൂക്കളിലും കായകളിലും വെളുത്ത പഞ്ഞി പോലെയുള്ള കീടങ്ങൾ കൂട്ടത്തോടെ കാണപ്പെടുന്നു.
  • ഇലകളുടെ മഞ്ഞപ്പും ചുരുളലും.
  • വളർച്ച മുരടിപ്പ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

33 വിളകൾ
വാഴ
ബീൻ
പാവയ്ക്ക
നാരക വിളകൾ
കൂടുതൽ

മാമ്പഴം

ലക്ഷണങ്ങൾ

ഇലകളുടെ അടിയിലും, തണ്ടുകളിലും, പൂക്കളിലും കായകളിലും വെളുത്ത പഞ്ഞി പോലെ കീടങ്ങളുടെ കൂട്ടം കാണപ്പെടുന്നു. കീടങ്ങളുടെ ബാധിപ്പ്, തളിരിലകള്‍ മഞ്ഞളിച്ച് ചുരുണ്ടു പോകൽ, ചെടികളുടെ വളർച്ച മുരടിക്കൽ, കായകളുടെ പാകമാകാതെയുള്ള പൊഴിയൽ എന്നിവയിലേക്ക് നയിക്കുന്നു. ചെടികളുടെ നീര് കുടിക്കുമ്പോൾ ഇവ തേൻസ്രവങ്ങൾ വിസർജ്ജിക്കുന്നു, ഈ സ്രവങ്ങളിൽ അവസരങ്ങൾക്കായി കാത്തിരിക്കുന്ന ബാക്ടീരിയകളും കുമിളുകളും പെരുകുന്നതിനുള്ള സാധ്യത കൂടുതലാണ്. ഫലങ്ങൾ കൂടുതൽ ബാധിക്കപ്പെടാനും ആകൃതിയിൽ മാറ്റം വരാനും മെഴുകുസ്രവങ്ങൾ കൊണ്ട് പൊതിയപ്പെടാനും സാധ്യതയേറെയാണ്. തേൻസ്രവങ്ങളിൽ ആകൃഷ്ടരായെത്തുന്ന ഉറുമ്പുകൾ മറ്റ് ചെടികളിലേക്കും കീടങ്ങളെ എത്തിക്കുന്നു. മുതിർന്ന ഇലകൾ വിരൂപമാകാനുള്ള സാധ്യത കുറവാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

ചെറിയ കീടബാധ കാണുമ്പോൾ തന്നെ, മീലിമൂട്ടകളുടെ കോളനികൾ എണ്ണയിലോ സ്പിരിറ്റിലോ മുക്കിയ പഞ്ഞി കൊണ്ട് തുടയ്ക്കുക. കീടനാശിനി സോപ്പ് ചെടികളിൽ തളിക്കാം. ഇവയുടെ വ്യാപനം തടയാനായി സമീപ ചെടികളില്‍ വേപ്പെണ്ണയോ പൈറെത്രിനോ തളിക്കുക. പച്ച റേന്തച്ചിറകന്‍, പരാന്നഭോജി കടന്നലുകൾ, ഹൊവർഫ്‌ളൈ, ലേഡിബേഡ് വണ്ടുകൾ, മീലിബഗ് ഡിസ്ട്രോയർ, ഇരപിടിയൻ ശലഭം സ്‌പാൽഗിസ് എപ്പിയസ് എന്നിവയാണ് മീലിമൂട്ടകളുടെ സ്വാഭാവിക ശത്രുക്കൾ.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. മീലിമൂട്ടകൾക്കെതിരെയുള്ള പരിചരണം ദുഷ്കരമാണ്, കാരണം അവയുടെ മെഴുക് പാളികളാലും നാരുകളാലും പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് അവ സുരക്ഷിതരാണ്. എന്നിരുന്നാലും ഇമിഡക്ലോപ്രിഡ്, അസെറ്റമിപ്രിഡ്, ക്ലോർപൈറിഫോസ് എന്നിവ അടിസ്ഥാനമായ ലായനികൾ ഇലകളിൽ തളിക്കുന്നത് മീലിമൂട്ടകളെ തുരത്താൻ ഫലപ്രദമാണ്.

അതിന് എന്താണ് കാരണം

ഊഷ്മളമായ കാലാവസ്ഥയിലും മിതശീതോഷ്‌ണമായ കാലാവസ്ഥയിലും കാണപ്പെടുന്ന അണ്ഡാകൃതിയിലുള്ള ചിറകില്ലാത്ത കീടങ്ങളാണ് മീലിമൂട്ടകൾ. ഇവയുടെ ശരീരം നേര്‍ത്ത മെഴുകുപാളി കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നതിനാൽ പഞ്ഞി പോലെ കാണപ്പെടും. തങ്ങളുടെ തുളഞ്ഞു കയറുന്ന വായ്ഭാഗങ്ങൾ (സ്റ്റൈലറ്റ്) ചെടികളുടെ കലകളിലേക്ക് കുത്തിയിറക്കി ഇവ നീര് ഊറ്റിക്കുടിക്കുന്നു. ആഹരിക്കുന്ന സമയത്ത് ഇവ ചെടികളിലേക്ക് കുത്തിവെയ്ക്കുന്ന വിഷാംശങ്ങളോടുള്ള പ്രതികരണമാണ് രോഗലക്ഷണങ്ങൾ. മീലിമൂട്ടകളും മണ്ണിലാണ് മുട്ടകളിടുന്നത്. മുട്ട വിരിഞ്ഞിറങ്ങിയ എല്ലാ ഇളം കീടങ്ങളും മുതിര്‍ന്നവയും സമീപമുള്ള ചെടികളിലേക്ക് ഇഴഞ്ഞു നീങ്ങുന്നു. കാറ്റ്, ഉറുമ്പുകൾ, മൃഗങ്ങൾ, പക്ഷികൾ വഴിയായോ, അല്ലെങ്കിൽ കമ്പുകോതല്‍, വിളവെടുപ്പ് തുടങ്ങിയ കൃഷിപ്പണികൾ ചെയ്യുമ്പോഴോ ഇവ സമീപസ്ഥലങ്ങളിലേക്കും ദൂരത്തേക്കും വ്യാപിക്കുന്നു. വഴുതന, മധുരക്കിഴങ്ങ്, വിവിധയിനം കളകൾ തുടങ്ങി അനേകം ചെടികൾ ഇവയ്ക്ക് ആതിഥ്യമേകാറുണ്ട്. ഊഷ്മളമായ താപനിലയും വരണ്ട കാലാവസ്ഥയും ഇവയുടെ ജീവചക്രത്തിനും ലക്ഷണങ്ങളുടെ കാഠിന്യത്തിനും അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നോ ആരോഗ്യമുള്ള ചെടികളിൽ നിന്നോ ഉള്ള വിത്തുകളും നടീൽവസ്തുക്കളും ഉപയോഗിക്കുക.
  • കീടങ്ങളുടെ ലക്ഷണങ്ങൾക്കായി കൃഷിസ്ഥലം പതിവായി ശ്രദ്ധിക്കുക.
  • കീടബാധയുള്ള ചെടികളും ചെടികളുടെ ഭാഗങ്ങളും മുറിച്ചുമാറ്റി നശിപ്പിക്കുക.
  • കൃഷിസ്ഥലത്തും അതിനു ചുറ്റുമുള്ള കളകൾ നിവാരണം ചെയ്യുക.
  • കൃഷിയിടത്തിനടുത്തായി രോഗകാരിയെ സംരക്ഷിക്കുന്ന മറ്റുവിളകൾ വളർത്തരുത്.
  • കൃഷി പരിചരണത്തിനിടയിൽ മീലിമൂട്ടകൾ വ്യാപിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
  • രോഗം ബാധിക്കുമെന്ന് സംശയിക്കാത്ത വിളകളുമായി വിളപരിക്രമം ശുപാർശ ചെയ്തിട്ടുണ്ട്.
  • മികച്ച കൃഷിരീതികളിലൂടെ ഇരപിടയന്മാരുടെ എണ്ണം മെച്ചപ്പെടുത്തുക, ഉദാഹണത്തിന് മീലിമൂട്ടകളെ മാത്രം ലക്‌ഷ്യം വയ്ക്കുന്ന കീടനാശിനികള്‍ ഉപയോഗിച്ച്.
  • കൃഷി സീസണില്‍ വെള്ളം കെട്ടി നിര്‍ത്തുന്ന രീതിയിലുള്ള ജലസേചനവും അമിതമായ വള പ്രയോഗവും ഒഴിവാക്കുക.
  • യഥാസമയം സന്തുലിത വളപ്രയോഗം പിന്തുടരുക.
  • തടിയിലും ശാഖകളിലും പശിമയുള്ള നാടകള്‍ ഉപയോഗിച്ച് ഉറുമ്പുകളെ നിയന്ത്രിക്കുക.
  • ഉപകരണങ്ങളും പണിയായുധങ്ങളും അണുവിമുക്തമാക്കാൻ പ്രത്യേകം ശുപാർശ ചെയ്യുന്നു.
  • കീടബാധ സംശയിക്കാത്ത ചെടികളുമായുള്ള വിളപരിക്രമം ശുപാര്‍ശ ചെയ്യുന്നു.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക