മത്തങ്ങ

ഇലതീനി വണ്ട്

Epilachna vigintioctopunctata

പ്രാണി

ചുരുക്കത്തിൽ

  • ഇലകളുടെ സിരകൾക്കിടയിലെ കലകളിൽ കീടങ്ങൾ ഭക്ഷിക്കുന്നതു മൂലമുള്ള കേടുപാടുകൾ പ്രത്യക്ഷപ്പെടുന്നു.
  • ഇലകളിൽ അസ്ഥികൂടമാകല്‍ ദൃശ്യമാകും.
  • ആഴം കുറഞ്ഞ ദ്വാരങ്ങൾ ഫലങ്ങളുടെ പുറമേ ദൃശ്യമായേക്കാം.
  • തൈച്ചെടികൾ നശിച്ചേക്കാം.
  • ആക്രമണം ചെടി വളർച്ച മുരടിക്കുന്നതിനും കനത്ത ഇലപൊഴിയലിനും കാരണമാകും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

8 വിളകൾ

മത്തങ്ങ

ലക്ഷണങ്ങൾ

മുതിർന്നവയും ലാർവകളും ഇലകള്‍ ഭക്ഷിച്ചു സാരമായ കേടുപാടുകൾ ഉണ്ടാക്കാൻ കഴിവുള്ളവയാണ്. ഇലകളുടെ സിരകളിക്കിടയിലുള്ള ഹരിത കോശങ്ങള്‍ ഭക്ഷിക്കുന്നതു മൂലമുള്ള കേടുപാടുകളാണ് ആദ്യ ലക്ഷണങ്ങൾ. പിന്നീട്, ഇലകളിലെ ദൃഢമായ ഭാഗങ്ങൾ മാത്രം അവശേഷിക്കുന്ന (പ്രധാന സിരകളും ഇലഞെട്ടും) അസ്ഥികൂടമാകല്‍ എന്നറിയപ്പെടുന്ന സവിശേഷമായ മാതൃക ദൃശ്യമാകുന്നു. ആഴം കുറഞ്ഞ ദ്വാരങ്ങൾ ഫലങ്ങളുടെ പുറമേ ദൃശ്യമായേക്കാം. തൈച്ചെടികൾ നശിച്ചുപോയേക്കാം മാത്രമല്ല കൂടുതൽ മുതിർന്ന ചെടികളുടെ വളർച്ച മുരടിക്കുന്നു. കീടങ്ങളുടെ ആക്രമണം കനത്ത ഇലപൊഴിയലിലേക്കും കനത്ത വിളവുനഷ്ടത്തിലേക്കും നയിക്കും, അതിനാൽ ഇവ വഴുതന വിളകളിലെ വളരെ അപകടകാരിയായ കീടങ്ങളില്‍ ഒന്നാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

പെടിയോബിയസ് കുടുംബത്തിൽപ്പെട്ട പരാന്നഭോജി കടന്നലുകൾ ഈ കീടങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കാം. ഈ കടന്നലുകൾ മിത്രകീടമായ ലേഡിബേർഡുകളെയും ആക്രമിക്കും, അതിനാൽ ഇവ ഉപയോഗിക്കുന്നതിനുമുമ്പ് കീടത്തെ തിരിച്ചറിയേണ്ടത് പ്രധാനമാണ്. രോഗകാരികളായ സൂക്ഷ്മജീവികളും ഇല തിന്നുന്ന വണ്ടുകളുടെ പെരുപ്പം നിയന്ത്രിക്കാൻ സഹായിക്കും. ബാക്ടീരിയ ബാസില്ലസ് തുരന്‍ഗിയൻസിസ് അല്ലെങ്കിൽ കുമിൾ ആസ്പെർജില്ലസ് ഗണങ്ങൾ അടങ്ങിയ ജൈവകീടനാശിനികൾ ഇലവിതാനങ്ങളിൽ തളിക്കാന്‍ പ്രയോഗിക്കാം. റിസിനസ് കൊമ്മ്യൂണിസ് (ആവണക്കെണ്ണ), കലോട്രോപിസ് പ്രൊസെറാ, ഡറ്റ്യുറ ഇന്നോക്സിയ എന്നിവയുടെ ഇലകളുടെ സത്തും ബാധിക്കപ്പെട്ട ഇലകളിൽ തളിക്കാം. ആദ്യ ഘട്ടങ്ങളിൽ ചാരം(വെണ്ണീര്‍) പ്രയോഗിക്കുന്നതും ആക്രമണം ഫലപ്രദമായി കുറയ്ക്കും.

രാസ നിയന്ത്രണം

എപ്പോഴും ആദ്യം സംയോജിത നിയന്ത്രണ രീതികൾ പരിഗണിക്കുക. കീടനാശിനികൾ ആവശ്യമാണെങ്കിൽ ഡൈമെത്തോയേറ്റ്, ഫെൻവെലറേറ്റ്, ക്ലോറോപൈറിഫോസ്, മാലത്തിയോൺ എന്നിവ അടങ്ങിയിട്ടുള്ള ഉത്പന്നങ്ങൾ ഇലകളിൽ പ്രയോഗിക്കാം.

അതിന് എന്താണ് കാരണം

മുതിർന്നവ അണ്ഡാകൃതിയിൽ, മങ്ങിയ ഓറഞ്ച് നിറത്തിൽ 28 കറുത്ത പുള്ളിക്കുത്തുകളോടെയും പിറകുഭാഗത്ത് ചെറിയ മൃദുവായ രോമങ്ങളോടുകൂടിയും കാണപ്പെടുന്നു. പെൺവണ്ടുകൾ സാധാരണയായി ഇലകളുടെ അടിവശത്ത് ചെറിയ കൂട്ടങ്ങളായി അണ്ഡാകൃതിയിലുള്ള മഞ്ഞനിറമുള്ള മുട്ടകൾ (0.4-1 മിമി) നിവർന്ന് നിൽക്കുന്ന രീതിയിൽ നിക്ഷേപിക്കുന്നു. ഏകദേശം 4 ദിവസങ്ങൾക്കുശേഷം, പിന്‍ഭാഗത്ത്‌ ഇരുണ്ട മുനയോടെ ഇരുണ്ട വര രണ്ടായി ഭാഗിക്കുന്ന മുതുകോടെ ഇളം മഞ്ഞ- വെള്ള നിറമുള്ള നീണ്ട ലാർവകൾ വിരിയുന്നു. ലാർവകളുടെ വളർച്ച ഏകദേശം 18 ദിവസങ്ങളെത്തുമ്പോൾ, താപനിലയെ ആശ്രയിച്ച് അവയ്ക്ക് ഏകദേശം 6 മി.മി വലിപ്പമുണ്ടാകും. അപ്പോൾ അവ ഇലകളുടെ അടിഭാഗത്തേക്ക് നീങ്ങി പ്യൂപ്പ ഘട്ടത്തിലേക്ക് കടക്കുന്നു. 4 ദിവസങ്ങൾ കൂടിക്കഴിഞ്ഞ് മുതിർന്ന വണ്ടുകളുടെ പുതിയ തലമുറ കൊക്കൂണുകളിൽ നിന്നും ആവിർഭവിക്കും. പ്രത്യുല്പാദന സമയത്തെ (മാർച്ച്- ഒക്ടോബർ), തണുത്ത താപനില അവയുടെ ജീവചക്രത്തിനും പെരുപ്പം കൂടുന്നതിനും അനുകൂലമാണ്. വണ്ടുകൾക്ക് മണ്ണിലോ കരിയിലകൾ കൂടിക്കിടക്കുന്നിടത്തോ ശൈത്യകാലം അതിജീവിക്കാം.


പ്രതിരോധ നടപടികൾ

  • താങ്കളുടെ പ്രദേശത്ത് ലഭ്യമായ പൂർവസ്ഥിതി പ്രാപിക്കാൻ കഴിവുള്ളതോ, സഹനശേഷിയുള്ളതോ പ്രതിരോധ ശക്തിയുള്ളതോ ആയ ഇനങ്ങൾ നടുക.
  • ബാധിക്കപ്പെട്ട കൃഷിയിടങ്ങളുടെ അടുത്തായി വഴുതന വിളകൾ നടുന്നത് ഒഴിവാക്കുക.
  • കൃഷിയിടത്തിന് സമീപത്തായി ഇതര ആതിഥേയ വിളകൾ നടുന്നത് ഒഴിവാക്കുക അല്ലെങ്കിൽ നീക്കം ചെയ്യുക.
  • കീടങ്ങളുടെ പെരുപ്പം കുറക്കാൻ സമഗ്രമായ ജലസേചനം നടത്തുക.
  • കീടങ്ങളുടെ ലക്ഷണങ്ങൾക്കായി കൃഷിയിടവും ചെടികളും പരിശോധിക്കുക.
  • കൃഷിയിടത്തിലോ ഞാറ്റടിയിലോ കാണപ്പെടുന്ന ലാർവകളെയും മുതിർന്ന കീടങ്ങളെയും കൈകളാല്‍ നീക്കം ചെയ്‌ത്‌ നശിപ്പിക്കുക.
  • ബാധിക്കപ്പെട്ട ചെടികളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്‌ത്‌ കത്തിച്ച് നശിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക