മാമ്പഴം

മാവിലെ പഴയീച്ച

Ceratitis cosyra

പ്രാണി

ചുരുക്കത്തിൽ

  • തൊലിപ്പുറത്ത് തവിട്ടുനിറത്തിലുള്ള ക്ഷതങ്ങൾ.
  • ഫലങ്ങളുടെ നിറംമാറ്റം.
  • പഴച്ചാറിൻ്റെ സ്രവവും പശിമയുള്ള ഘനവും.
  • നിർഗമന ദ്വാരങ്ങൾ ദൃശ്യമാണ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മാമ്പഴം

ലക്ഷണങ്ങൾ

സി.കോസീറയുടെ ലക്ഷണങ്ങൾ പഴങ്ങളിൽ മാത്രമായി കാണപ്പെടുന്നു. പെൺ ഈച്ചകൾ അധികരിച്ച തോതിൽ പാകമെത്തിയ പഴങ്ങളിൽ മാത്രം മുട്ട കുത്തിവയ്ക്കുന്നു. പുഴുക്കളുടെ പഴത്തിനുള്ളിലെ ഭക്ഷിപ്പിനാലും, ദഹനപ്രകിയയാലും ബാധിക്കപ്പെട്ട പഴങ്ങൾ പശിമയുള്ള ഘനം കാണിക്കുന്നു. പുഴുക്കളുടെ ബഹിർഗമനത്തിനുള്ള തുളകൾ പഴത്തിന്‍റെ പുറംതൊലിയിൽ കാണാം. ആന്തരികമായ ചീയൽ ചിലപ്പോൾ തൊലിയിൽ ചാരനിറത്തിലോ അല്ലെങ്കിൽ കറുത്തനിറത്തിലോ ഉള്ള പാടുകൾ സൃഷ്ടിക്കാം. തൊലിയിൽ പൊറ്റകളും ചതവുകളും പ്രത്യക്ഷപ്പെടാം. പഴങ്ങൾ നിറം മങ്ങുകയും അവ ക്രമാനുഗതമായി ചീയുന്നത് കൊണ്ട് പൂപ്പൽ പാടുകൾ കാണുകയും ചെയ്യാം. അവയില്‍ നിന്ന് തുടർന്ന് ഒരു ചീഞ്ഞ മണം പുറത്തുവരികയും, പൂപ്പലിന്‍റെയും പഴച്ചാറിന്‍റെയും കൂടികലർന്ന സ്രവം പുറം തള്ളുകയും ചെയ്യാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

സി.കോസീറ കീടങ്ങളെ നിയന്ത്രിക്കുന്നതിനും പിടിക്കുന്നതിനും പ്രോട്ടീൻ ഇരകളടങ്ങിയ കെണികൾ ഫലപ്രദമാണ്. കുമിൾ മെറ്റാറൈസിയം അനിസോപിലെ, മണ്ണിലെ സി.കോസീറയുടെ പ്യൂപ്പകളെ പരാദവൽക്കരിക്കുന്നതിനാൽ അവ കൈകൊണ്ട് വിതറുകയോ അല്ലെങ്കിൽ എണ്ണയിൽ ചാലിച്ച് തളിക്കുകയോ ചെയ്യാം. വിളവെടുപ്പിന് ശേഷം 46 ഡിഗ്രിക്ക് മുകളിലുള്ള ചൂടുവെള്ള പരിചരണം അല്ലെങ്കിൽ 7.5 ഡിഗ്രിയോ അതിൽ കുറഞ്ഞ ചൂടിലോ ഉള്ള ദീർഘനാളത്തെ സംഭരണവും പുഴുക്കളെ നശിപ്പിക്കും.

രാസ നിയന്ത്രണം

ഈച്ചയെ പ്രലോഭിപ്പിക്കാനുള്ള ഇരയിൽ (പ്രോട്ടീൻ ഹൈഡ്രോലിസേറ്റ് അല്ലെങ്കിൽ പ്രോട്ടീൻ ഓട്ടോലൈസേറ്റ്) കീടനാശിനികൾ (ഉദാ. മാലാതയോൺ, ഡെൽറ്റമെത്രിൻ) ചേർത്ത കെണികൾ ശുപാർശ ചെയ്യുന്നു. ചുറ്റുമുള്ള എല്ലാ ജീവികളേയും ആകർഷിച്ചുകൊണ്ട് ഈ രീതി ഈച്ചകൾക്കുള്ള സമയനിഷ്ഠമായ പരിചരണം ഉറപ്പു വരുത്തുന്നു. സി.കോസീറയുടെ ആൺ ഈച്ചകളെ ആകർഷിച്ച് കെണിപ്പെടുത്താൻ ടെർപിനോൾ അസറ്റേറ്റ്, മീഥേൽ യൂജിനോൾ എന്നിവയ്ക്ക് സാധിക്കും.

അതിന് എന്താണ് കാരണം

സെറാറ്റെറ്റിസ് കോസീറ എന്ന പഴ ഈച്ചയുടെ പുഴുക്കൾ ആണ് ലക്ഷണങ്ങൾ കാണിക്കുന്നത്. പ്രായമായവയ്ക്ക് മഞ്ഞിച്ച ശരീരവും നെഞ്ചിൽ ചിതറിയ കറുപ്പു പുള്ളികളുമുണ്ട്. 4-6 മില്ലിമീറ്റർ വരെ അളവ് വരാവുന്ന അവയുടെ ചിറകുകൾ മഞ്ഞ നിറമാണ്. പാകമാകുന്ന മാങ്ങയിൽ പെൺ ഈച്ചകൾ മുട്ടകൾ കടത്തുന്നു, രണ്ടാഴ്ചത്തേക്ക് അത് തുടരുകയും ചെയ്യുന്നു. 2-3 ദിവസങ്ങൾക്കു ശേഷം മുട്ട വിരിഞ്ഞ് പുഴുക്കൾ മാങ്ങയുടെ ദശയ്ക്കുള്ളിലേക്ക് തുരങ്കം തുരന്ന് കയറുന്നു. ഒരു പഴത്തിൽ 50 പുഴുക്കൾ വരെ ബാധിക്കാം, വിളവെടുപ്പിന് ശേഷമായിരിക്കും ചിലപ്പോൾ അവ ലക്ഷണങ്ങൾ കാണിക്കുന്നത്. സമാധി ഘട്ടത്തിന്, പുഴുക്കൾ പഴത്തിനു പുറത്തുവന്ന് നിലത്ത് വീഴുകയും, മണ്ണിന്‍റെ മുകളിലുള്ള പാളിയിൽ ആഴ്ന്നിറങ്ങുന്നു. 9-12 ദിവസത്തിനു ശേഷം പൂർണ്ണ വളർച്ചയെത്തിയ ഈച്ച വിരിയുന്നു.


പ്രതിരോധ നടപടികൾ

  • കുറഞ്ഞ കാലയളവിൽ മൂപ്പെത്തുന്ന ചെടികൾ നട്ടുപിടിപ്പിച്ച്, ഈച്ചകളുടെ എണ്ണം കുറവുള്ളപ്പോൾ പഴം പാകമാകുന്നു എന്ന് ഉറപ്പു വരുത്തുക.
  • ബാധിക്കപ്പെട്ട പഴങ്ങളും താഴെ വീണ പഴങ്ങളും ദിവസേന പെറുക്കുക.
  • സാധ്യമായ ഈച്ച ആക്രമണം മനസ്സിലാക്കാൻ പ്രോട്ടീന്‍ കെണികൾ നാട്ടുക.
  • ഈച്ചയ്ക്ക് ആതിഥ്യമേകുന്ന മറ്റു ചെടികളായ നാരകം, പപ്പായ, മത്തൻ, പേരയ്ക്ക തുടങ്ങിയവ അടുത്ത് വളർത്തരുത്.
  • ചവറുകൾക്കിടയിൽ പെട്ട താഴെ വീണ പഴങ്ങൾ കണ്ടെത്തുന്നതിന് മരത്തിന് ചുറ്റും കളപറിക്കുകയും, സൂക്ഷിച്ച് ഉഴുതു മറിക്കുകയും ചെയ്യുക.
  • ഒരേ വളർച്ചാ ചക്രമുള്ള മാമ്പഴ ചെടികൾ വളർത്താൽ മുൻഗണന കൊടുക്കുക.
  • ബാധിക്കാത്ത മാങ്ങകൾ മാത്രം കൊണ്ടുപോയി വിൽക്കുക.
  • വിൽക്കാത്ത പഴങ്ങളുടെ ഉടനേയുള്ള ഉപയോഗം അല്ലെങ്കിൽ ശ്രദ്ധാപൂർവമുള്ള നാശം ഉറപ്പുവരുത്തുക.
  • ചെടിക്ക് ചുറ്റും ഉഴുതു മറിക്കുന്നത് മണ്ണിൽ വളരുന്ന പ്യൂപ്പകളെ കൊല്ലും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക