Aleyrodidae
പ്രാണി
തുറസ്സായ കൃഷിയിടങ്ങളിലും ഗ്രീന്‍ഹൗസുകളിലും വളരുന്ന വിവിധ വിളകളിൽ വെള്ളീച്ചകൾ സാധാരണമാണ്. മുതിർന്നവയും ഇളം കീടങ്ങളും ചെടികളുടെ സത്ത് ഊറ്റിക്കുടിച്ച് ഇലകളിലും തണ്ടുകളിലും ഫലങ്ങളിലും മധുരസ്രവങ്ങൾ സ്രവിക്കുന്നു. ബാധിക്കപ്പെട്ട കോശങ്ങളില്‍ വിളറിയ പുള്ളിക്കുത്തുകളും കരിമ്പൂപ്പും രൂപപ്പെടുന്നു. ഗുരുതരമായ സാഹചര്യങ്ങളിൽ, ഈ പുള്ളിക്കുത്തുകൾ ഒന്നിച്ചു ചേരുകയും ക്രമേണ സിരകളുടെ ചുറ്റുമുള്ള ഭാഗങ്ങൾ ഒഴികെ ഇലകൾ മഞ്ഞനിറമായി മാറുകയും ചെയ്യുന്നു. ഇലകൾ പിന്നീട് വികൃതമായി ചുരുളുകയോ ഒരു കപ്പിന്റെ ആകൃതിയിലാകുകയോ ചെയ്യുന്നു. ചില വെള്ളീച്ചകൾ തക്കാളിയിലെ മഞ്ഞ ഇല ചുരുളൽ വൈറസ് അല്ലെങ്കിൽ മരച്ചീനിയിലെ തവിട്ടു സ്ട്രീക് വൈറസ് എന്നിങ്ങനെയുള്ള വൈറസുകളെ പരത്തുന്നു.
വെള്ളീച്ചകളുടെ ഇനവും, ബാധിക്കപ്പെട്ട വിളയും അനുസരിച്ച് ജൈവ നിയന്ത്രണ മാർഗ്ഗങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ഷുഗർ-ആപ്പിൾ എണ്ണ (അനോണ സ്‌ക്വാമോസ), പൈറത്രിനുകൾ, കീടനാശിനി സോപ്പുകൾ, വേപ്പിൻ കുരു സത്ത് (NSKE 5%), വേപ്പെണ്ണ (ഒരു ലിറ്റർ വെള്ളത്തിൽ 5 മി.ലി.) എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രകൃതിദത്ത കീടനാശിനികൾ ശുപാർശ ചെയ്യുന്നു. ബ്യൂവേറിയ ബസ്സിയാന, ഇസാരിയ ഫ്യൂമോസോറോസി, വെർട്ടിസിലിയം ലേകാനി, പേസിലോമൈസീസ് ഫ്യൂമോസോറോസിയസ് എന്നിവ രോഗകാരികളായ കുമിളുകളിൽ ഉൾപ്പെടുന്നു.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. വെള്ളീച്ചകൾ വളരെപ്പെട്ടെന്ന് എല്ലാ കീടനാശിനികൾക്കെതിരെയും പ്രതിരോധം വികസിപ്പിക്കുന്നു, അതിനാൽ വിവിധ ഉൽപ്പന്നങ്ങളുടെ മാറി മാറിയുള്ള പ്രയോഗം ശുപാർശ ചെയ്യുന്നു. കീടങ്ങളെ നിയന്ത്രിക്കുവാൻ ബൈഫെൻത്രിൻ, ബുപ്രോഫെസിൻ, ഫെനോക്‌സികാർബ്, ഡെൽറ്റമെത്രിൻ, അസാഡിറാക്റ്റിൻ, ലംബ്ഡ- സൈഹാലോത്രിൻ, സൈപെർമെത്രിൻ, പൈറെത്രോയ്ഡ്‌സ് പൈമെട്രോസിൻ അല്ലെങ്കിൽ സ്പൈറോമെസിഫെൻ എന്നിവ അടിസ്ഥാനമാക്കിയതോ സംയുക്തങ്ങളോ ആയ കീടനാശിനികൾ പ്രയോഗിക്കുക. നിരുപദ്രവകരമായ നിരക്കിലേക്ക് കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാൻ പലപ്പോഴുംപ്രതിരോധ നടപടികള്‍ പര്യാപ്തമായിരിക്കും എന്ന് അറിയുക.
വെള്ളീച്ചകൾക്ക് ഏകദേശം 0.8 -1 മില്ലീമീറ്റർ വലിപ്പമുള്ള ശരീരവും, വെള്ളനിറം മുതൽ മഞ്ഞനിറം വരെയുള്ള പൊടിപോലെയുള്ള മെഴുക് സ്രവങ്ങളാൽ ആവരണം ചെയ്യപ്പെട്ട രണ്ട് ജോഡി ചിറകുകളും ഉണ്ട്. ഇവ പലപ്പോഴും ഇലയുടെ അടിഭാഗങ്ങളിലാണ് കാണപ്പെടുന്നത്, ശല്യപ്പെടുത്തിയാൽ അവ കൂട്ടത്തോടെ പറന്നുയരുന്നു. ഊഷ്മളമായ, വരണ്ട സാഹചര്യങ്ങളിലാണ് അവ ജീവിക്കുന്നത്. ഇലകളുടെ അടിവശത്താണ് മുട്ടകൾ നിക്ഷേപിക്കുന്നത്. ഇളം കീടങ്ങൾ മഞ്ഞ മുതൽ വെള്ള നിറത്തോടെയോ, പരന്ന്, ദീർഘ വൃത്താകൃതിയില്‍, വിളറിയ പച്ച നിറത്തിലോ കാണപ്പെടും. മുതിർന്ന വെള്ളീച്ചകൾക്ക് ആതിഥേയ സസ്യങ്ങളിൽ ആഹരിക്കാതെ ഏതാനും ആഴ്ച്ചയിലധികം ജീവിക്കാൻ കഴിയില്ല. ഇതിനാലാണ് ഇവയുടെ പെരുപ്പം കുറയ്ക്കാൻ കളനിവാരണം ഒരു പ്രധാന നിയന്ത്രണ മാർഗ്ഗമായി പരിഗണിക്കുന്നത്.