ബജ്‌റ

തണ്ടുതുരപ്പന്‍

Acigona ignefusalis

പ്രാണി

ചുരുക്കത്തിൽ

  • വളരുന്ന അഗ്രങ്ങളേയും ഇലകളേയും ആക്രമിച്ച് തണ്ട് തുരക്കുന്നു.
  • പുഴുവിന് 20 മില്ലിമീറ്റർ നീളവും, ചുവപ്പ് തവിട്ട് തലയും, വെള്ള നിറമുള്ള ശരീരവുമുണ്ട്.
  • മഞ്ഞ നിറമുള്ള മുട്ടകൾ കൂട്ടങ്ങളായാണ് ഇടുന്നത്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ബജ്‌റ

ലക്ഷണങ്ങൾ

തണ്ടുതുരപ്പന്‍റെ പുഴുക്കൾ ബജ്റയുടെ ഇലകളെയും, ഇലയുടെ അഗ്രങ്ങളേയും ആക്രമിക്കുന്നു. പുഴുക്കൾ തണ്ടിൽ തുളകൾ തുളച്ച് തുരന്നെടുക്കുന്നു, അത് ആത്യന്തികമായി ചെടി നാശത്തിലേക്ക് നയിക്കുന്നു. പൂർണ വളര്‍ച്ചയെത്തിയ പുഴുവിന് ഏകദേശം 20 മില്ലിമീറ്റർ നീളവും ചുവന്ന തവിട്ട് തലയും കറുപ്പ് പുള്ളികളോട് കൂടിയ വെളള ശരീരവുമുണ്ട്. വളർച്ചയെത്തിയ ശലഭത്തിന് 8-15 മില്ലിമീറ്റർ ചിറകാകാരമുള്ള വെള്ളചിറകുകൾ ഉണ്ട്. തണ്ടുതുരപ്പൻ ഇലകളിൽ മഞ്ഞ നിറമുള്ള മുട്ടകൾ കൂട്ടങ്ങളായാണ് ഇടുന്നത്.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഫിറമോൺ ഇരക്കെണിയുടെ സഹായത്തോടെ, തണ്ടുതുരപ്പൻമാരുടെ കൂട്ടത്തെ നിങ്ങൾക്ക് നിയന്ത്രിക്കാം. കെണികൾ വേലികളിലൂടെ അല്ലെങ്കിൽ കളപ്പുരകളിൽ സ്ഥാപിക്കണം (പ്രത്യേകിച്ചും അവ ബജ്റയുടെ തണ്ട് അല്ലെങ്കിൽ പുല്ലു കൊണ്ടുണ്ടാക്കിയതാണെങ്കിൽ). വിളകാലത്തിൽ നേരത്തേ തന്നെ ബാധിക്കപ്പെട്ട ചെടികളിൽ വേപ്പ് എണ്ണ പ്രയോഗിക്കുന്നത് തണ്ടുതുരപ്പനെതിരെ ഫലപ്രദമാണ്. 'പുഷ്-പുൾ' രീതി വളരെ ഫലപ്രദമാകാം: സെസ്മോഡിയം പോലുള്ള വിളകൾ ബജ്റയുടെ ഇടയ്ക്ക് കൃഷി ചെയ്യാം. ഡെസ്മോഡിയം കീടങ്ങളെ അകറ്റുന്ന പ്രവൃത്തി ചെയ്യും. അതു കൊണ്ട് ശലഭങ്ങൾ ബജ്റയിൽ നിന്ന് ‘തള്ളപ്പെടുന്നു’. നിങ്ങൾക്ക് കെണിവിളകളായ നാപ്പിയർ അല്ലെങ്കിൽ സുഡാൻ പുല്ലുപോലുള്ളവ, നിങ്ങളുടെ തോട്ടത്തിന്‍റെ അതിരുകളിൽ നടാം. ഈ വിളകൾ ശലഭത്തെ ആകർഷിക്കും അത് കൊണ്ട് അവ ബജ്റയിൽ നിന്ന് ‘വലിക്കപ്പെടാം’.

രാസ നിയന്ത്രണം

കീടനാശിനികൾ പ്രയോഗിക്കുന്നത് ബുദ്ധിമുട്ടുള്ളതും ചിലവേറിയതുമാണ്. ഡൈമെഥോവേറ്റ് ഉപയോഗിക്കാം പക്ഷേ ചിലവ് വിരളമായേ ന്യായീകരിക്കപ്പെടുന്നുള്ളൂ.

അതിന് എന്താണ് കാരണം

നനവുള്ള പ്രദേശങ്ങളിൽ ഒരോ വർഷവും പുഴുക്കളുടെ മുന്ന് തലമുറകൾ ഉണ്ടാവുന്നു, അപ്പോൾ ഉണങ്ങിയ പ്രദേശങ്ങളിൽ രണ്ട് ജീവിത ചക്രങ്ങൾ സംഭവിക്കുന്നു. തണ്ടുതുരപ്പൻ കാണ്ഡങ്ങൾ തുരന്നെടുക്കുന്നതുകൊണ്ട് വേരിൽ നിന്നും ചെടിയുടെ മറ്റു ഭാഗങ്ങളിലേക്കുള്ള വെള്ളത്തിൻ്റെയും പോഷണത്തിൻ്റെയും ഒഴുക്ക് തടസപ്പെടുന്നു. തണ്ടതുരപ്പന്‍റെ പുഴുക്കൾ വിളയുടെ അവശിഷ്ടങ്ങളിൽ അതിജീവിക്കുന്നു.


പ്രതിരോധ നടപടികൾ

  • പ്രദേശികമായി ലഭിക്കുമെങ്കിൽ, പ്രതിരോധശക്തിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • ബാധിപ്പ് ഴെിവാക്കാൻ വിളകൾ നേരത്തേ നടുക.
  • രോഗത്തിൻ്റെ ആതിഥേയ ചെടികൾക്കിടയിൽ വെള്ളപയറു പോലുള്ള ആതിഥേയരല്ലാത്ത വിളകൾ നടുക.
  • കൃഷിയിടത്തിനു ചുറ്റും പൂക്കളുടെ തുണ്ടുകൾ നട്ടു കൊണ്ടാണ് പ്രകൃത്യാലുള്ള ശത്രുക്കളുടെ കൂട്ടത്തെ ഉത്തേജിപ്പിക്കുന്നത് (പരാന്നഭോജി കടന്നലുകൾ).
  • തടിയാണ് നിർമാണ വസ്തുക്കളായി ഉപയോഗിക്കുന്നതെങ്കിൽ, അവ ഭാഗികമായി കരിയ്ക്കുക.
  • എല്ലാ വിളവ് അവശിഷ്ടങ്ങളും വൃത്തിയാക്കി നശിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക