ബജ്‌റ

ഹെഡ് മൈനര്‍

Heliocheilus albipunctella

പ്രാണി

ചുരുക്കത്തിൽ

  • പുഴുക്കൾ ബജ്‌റയുടെ കതിരിലെ വളർന്നു വരുന്ന ധാന്യങ്ങൾ ഭക്ഷിക്കുന്നു.
  • കതിരിൻ്റെ പുറത്ത് പൊങ്ങി നില്ക്കുന്ന പിരിഞ്ഞ ചാലുകളാണ് നിഷ്‌ഫലമായ വിത്തുകൾക്കു കാരണം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ബജ്‌റ

ലക്ഷണങ്ങൾ

ഹെഡ് മൈനറിന്, ബജ്‌റയുടെ വികാസവുമായി അഭേദ്യമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ജീവിത ചക്രമാണുള്ളത്. മുട്ട വിരിഞ്ഞതിന് ശേഷം പുഴു ഭക്ഷിക്കുകയും, വികാസം പൂർത്തിയാക്കുന്നതും ബജ്‌റയുടെ കതിരിലാണ്. കതിര് വളരുമ്പോൾ ഇളം പുഴുക്കൾ ബജ്‌റയുടെ വിത്തു പോളകൾ തുരക്കുകയും പൂക്കൾ ഭക്ഷിക്കുകയും ചെയ്യും അതേ സമയം മുതിർന്നവ പുഷ്പ ദണ്ഡിനെ മുറിക്കുന്നു, അതുവഴി വിത്തുണ്ടാകുന്നത് തടയുകയും അല്ലെങ്കിൽ പാകമായ വിത്തുകൾ പൊഴിയാനും കാരണമാകും. പുഴുക്കൾ തണ്ടിനും പൂക്കൾക്കുമിടയിൽ അയവിറക്കുമ്പോൾ, അവ നശിച്ച പൂക്കളും വളർന്നു വരുന്ന ധാന്യങ്ങളും പൊക്കി നീക്കി ബജ്‌റയുടെ കതിർ കുലയിൽ പ്രത്യേക ചുറ്റലുള്ള ഒരു രൂപം അവശേഷിപ്പിക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഹാബ്രോബ്രാക്കൻ ഹെബ്റ്റർ, ഹെഡ് മൈനറിന്‍റെ ഒരു പ്രകൃത്യാലുള്ള പരാദമാണ്. അവയെ ചില ആഫ്രിക്കൻ രാജ്യങ്ങളിലെ ബാധിക്കപ്പെട്ട കൃഷിയിടങ്ങളിൽ വിജയകരമായി സ്വതന്ത്രമാക്കിട്ടുണ്ട്, ഇവ ചില സംഭവങ്ങളിൽ ശലഭത്തിന്‍റെ 97% നാശത്തിനും ഗണ്യമായ ധാന്യ വിളവിനും വഴിയൊരുക്കിയിട്ടുണ്ട്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഇപ്പോൾ എച്ച്.ആൽബിപങ്ക്റ്റെല്ലയെ ഫലപ്രദമായി നിയന്ത്രിക്കാൻ ഉതകുന്ന രാസപരിചരണങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.

അതിന് എന്താണ് കാരണം

ലക്ഷണങ്ങൾക്ക് കാരണമാകുന്നത് ബജ്‌റയിലെ ഹെഡ് മൈനർ, ഹീലിയോകിലസ് ആൽബിപങ്ക്റ്റെല്ല എന്ന കീടമാണ്. മുതിർന്ന ശലഭങ്ങൾ പറക്കുന്ന കാലവും, ബജ്‌റയിൽ കതിരുണ്ടാവുന്നതും പൂക്കളിടുന്ന സമയവും ഒത്തുവരുന്നു. പെൺശലഭങ്ങൾ പൂങ്കുല തണ്ടിൽ മുറുക്കമില്ലാതെ ഒട്ടിയ നിലയിൽ, അല്ലെങ്കിൽ പൂങ്കുലയിലെ ചെറിയ പൂക്കളിൽ അതുമല്ലെങ്കിൽ പൂമുകുളങ്ങൾ ഉണ്ടാകുന്നതിന് മുമ്പുള്ള പൂന്തണ്ടിൽ ഒറ്റയായോ ചെറിയ കൂട്ടങ്ങളായോ മുട്ടയിടുന്നു. മുട്ട വിരിഞ്ഞതിന് ശേഷം ചെറു പുഴുക്കൾ പൂങ്കുല ഭക്ഷിക്കുന്നു, മുതിർന്നവ കതിർ കുലയിൽ പ്രത്യേക ചുറ്റലുള്ള ഒരു രൂപത്തിന് കാരണമാകുന്നു. വളർച്ച പൂർത്തിയായി പുഴു ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറമായി മാറുകയും താഴേക്ക് വീഴുകയും ചെയ്യും, അവിടെ മണ്ണിൽ അവ ശുഷുപ്താവസ്ഥയിൽ പ്രവേശിക്കുന്നു. വരണ്ട കാലത്തിൽ മുഴുവൻ അവ നിദ്രാവസ്ഥയിൽ അവശേഷിക്കുകയും മുതിർന്ന ശലഭമായി അടുത്ത മഴക്കാലത്ത് പുറത്ത് വരികയും ചെയ്യും. പടിഞ്ഞാറൻ ആഫ്രിക്കയിലെ സഹേലിയൻ പ്രദേശത്തെ ബജ്‌റയില്‍ ഏറ്റവും കൂടുതൽ നാശം വരുത്തുന്ന കീടമാണ് ഇത്.


പ്രതിരോധ നടപടികൾ

  • കതിരിലും മണ്ണിലും പുഴുക്കളുണ്ടോ എന്ന് പതിവായി നിരീക്ഷിക്കുക.
  • ബാധിച്ച കതിരുകൾ നീക്കം ചെയ്ത് കഴിച്ചിടുകയോ പാടത്തു നിന്നകലെ കത്തിക്കുകയോ ചെയ്യുക.
  • കുറഞ്ഞ കാലയളവിൽ വിളയുന്ന ബജ്‌റയുടെ ഇനങ്ങൾ (75 ദിവസത്തിൽ വിളയുന്നവ) രണ്ടാഴ്ച വൈകി നടുന്നത് ശലഭം ഉച്ചാവസ്ഥയിൽ പറക്കുന്ന സമയവും വിളയുടെ രോഗത്തിനു വിധേയമാകുന്ന ഘട്ടത്തേയും ഒന്നിച്ച് വരാതിരിക്കാൻ സഹായിക്കും.
  • പുഴുക്കളേയും പ്യൂപ്പയേയും വെളിവാക്കാൻ വിളവെടുപ്പിനു ശേഷം ആഴത്തിൽ ഉഴുതു മറിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക