മറ്റുള്ളവ

എർമൈൻ ശലഭം

Yponomeutidae

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • പുഴുക്കൾ കൂട്ടമായി ഇലകൾ ഭക്ഷിക്കുന്നത്, ചെടിയുടെ ശിഖരങ്ങളുടെ അറ്റത്തുള്ള ഇലകൾ പൊഴിയാൻ കാരണമാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

3 വിളകൾ
ആപ്പിൾ
ചെറി
പിയർ

മറ്റുള്ളവ

ലക്ഷണങ്ങൾ

ആപ്പിൾ എർമൈൻ ശലഭങ്ങൾ പ്രാഥമികമായി ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങളിലും പിന്നാമ്പുറ മരങ്ങളേയുമാണ് ആക്രമിക്കുന്നത്, പക്ഷേ നാണ്യവിള തോട്ടങ്ങളിൽ ഇതിനെ ഒരു ഉപദ്രവകാരിയായി കണക്കാക്കാം. ഇത് കൂട്ടമായി ഇലകൾ ഭക്ഷിക്കുന്നത്, ചെടിയുടെ ശിഖരങ്ങളുടെ അറ്റത്തുള്ള ഇലകൾ പൊഴിയാൻ കാരണമാകുന്നു. അവ ഒരു പാട് ഇലകൾ ഒന്നിച്ച് നെയ്ത് അഭയസ്ഥാനങ്ങൾ ഉണ്ടാക്കുന്നു. അവയുണ്ടാക്കുന്ന അഭയസ്ഥാനങ്ങൾ അല്ലെങ്കിൽ ”ടെന്റുകൾ” കൂടുതലാണെങ്കിൽ മരത്തിലെ ഇലകൾ മുഴുവനായും പൊഴിഞ്ഞു പോകും. അങ്ങനെയുള്ള സംഭവങ്ങളിൽ പഴങ്ങൾ വളരുന്നത് നിന്നുപോകുകയും പാകമാകാതെ വീഴുകയും ചെയ്യുന്നു. അങ്ങനെയാണെങ്കിലും, കീടം വളരെ വിരളമായി മാത്രമേ മരത്തിന്‍റെ ദീർഘകാല ആരോഗ്യത്തെ അല്ലെങ്കിൽ ഓജസ്സിനെ ബാധിക്കൂ.

Recommendations

ജൈവ നിയന്ത്രണം

മിക്ക സംഭവങ്ങളിലും പരിചരണം ആവശ്യമില്ല, കാരണം മരത്തിന്‍റെ നാശം പൊതുവേ പുറമേയാണ് അത് താങ്ങാവുന്നതുമാണ്. പൊതുവിലുള്ള ഇരപിടിയൻമാരായ ടാക്കിനിഡ് ഈച്ചകൾ, പക്ഷികൾ പിന്നെ ചിലന്തികൾ തുടങ്ങിയവ ആപ്പിൾ എർൈമൻ ശലഭത്തെ നിയന്ത്രിക്കാൻ സഹായിക്കും. കൂട്ടത്തെ നിയന്ത്രിക്കാനും അതിന്റെ വ്യാപനത്തെ മന്ദീഭവിപ്പിക്കാനും ഏജിനിയാസ്പിസ് ഫ്യൂസിക്കോളിസ് എന്ന ഗണത്തിൽ പെട്ട പരാന്നഭോജി കടന്നലുകളെ വിജയകരമായി ഉപയോഗിച്ചു വരുന്നു. ബാസില്ലസ് തുറീൻജിയെൻസിസ് അടിസ്ഥാനമായുള്ള ജൈവ കീടനാശിനി, പുഴുക്കളുടെ കൂട്ടം നിയന്ത്രിക്കുന്നതിൽ നല്ല ഫലം കാണിക്കുന്നു. സ്പർശ കീടനാശിനിയായ പൈറത്രവും ഉപയോഗിക്കാൻ സാധിക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. കീടനാശിനികൾ നന്നായി മരത്തിൽ പ്രയോഗിച്ച് കൊണ്ട് വ്യാപകമായ ബാധിപ്പ് നിയന്ത്രിക്കാൻ കഴിയും. സ്പർശ കീടനാശിനികളായ ഡെൽറ്റാമെത്രിൻ അല്ലെങ്കിൽ ലാംഡ-സൈഹലോത്രിൻ പുഴുക്കളെ നിയന്ത്രിക്കാൻ സഹായിക്കും. ചംക്രമണ കീടനാശിനിയായ അസെറ്റാമിപ്രിഡും ഉപയോഗിക്കാൻ കഴിയും. പരാഗവിതരണം നടത്തുന്ന പ്രാണികൾക്ക് അപകടമുണ്ടാകാം എന്നുള്ളതുകൊണ്ട് പുഷ്പ്പിച്ച ചെടികളിൽ കീടനാശിനികൾ തളിക്കരുത്.

അതിന് എന്താണ് കാരണം

യോനോമ്യുട്ടോഡിയ കുടുംബത്തിൽപ്പെട്ട ലാർവകളുടെ ആഹാര രീതിയാണ് ലക്ഷണങ്ങൾക്ക് കാരണമാകുന്നത്. മദ്ധ്യവേനലിൽ ശലഭങ്ങൾ പുറത്ത് വരുന്നു. അവയ്ക്ക് നീണ്ട വെളുത്ത് മെലിഞ്ഞ ശരീരവും 16 - 20 മില്ലി മീറ്റർ അളവ് വരുന്ന ചിറകുകളുമുണ്ട്. വരകളുള്ള വെളുത്ത മുൻ ചിറകിൽ ചെറിയ കറുത്ത പുള്ളിക്കുത്തുകൾ ഉണ്ട്. അതേ സമയം പിൻ ചിറകുകൾ തവിട്ടു നിറത്തിലും കൂടാതെ വരകൾ ഉള്ള അരികുകളോടെ അവസാനിക്കുന്നു. അടുക്കടുക്കായുള്ള വരികളിൽ മരത്തൊലിയിലെ ഒരുതരം കൂടു പോലെ, മുകുളങ്ങൾക്കടുത്തും ചില്ലകളുടെ സന്ധികളിലും പെൺകീടങ്ങൾ മഞ്ഞ നിറത്തിലുള്ള മുട്ടകൾ കൂട്ടമായി ഇടുന്നു. തളിരിടുന്ന സമയത്ത് ലാർവകൾ പുറത്തുവരികയും ഇലകൾ തുരക്കാൻ ആരംഭിക്കുകയും ചെയ്യുന്നു. അവയ്ക്ക് പച്ചകലർന്ന- മഞ്ഞ നിറവും, ഏകദേശം 20 മില്ലിമീറ്റർ നീളവും, രണ്ട് വരി കറുപ്പ് പുള്ളികളും ശരീരത്തിലുണ്ട്. അവ കൂട്ടമായി ഇലകളാൽ നെയ്തെടുത്തുണ്ടാക്കിയ സമൂഹ “ടെന്റുകൾ”ക്കകത്ത് ഭക്ഷിക്കുന്നു. ഒരുപാട് ലാർവ ഘട്ടങ്ങൾ പിന്നിട്ടശേഷം, ഇവ ഇലകളിൽ നിന്നും കൂട്ടത്തോടെ തൂങ്ങുന്ന, അഗ്രങ്ങൾ കൂർത്ത രൂപത്തിലുള്ള സിൽക്ക് പുഴുക്കൂടുകളിൽ പ്യൂപ്പ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. വർഷത്തിൽ ഒറ്റ തലമുറയേ ഇവയ്ക്കുള്ളൂ.


പ്രതിരോധ നടപടികൾ

  • തോട്ടങ്ങൾ നിരീക്ഷിക്കുകയും ബാധിക്കപ്പെട്ട കാണ്ഡങ്ങളും ശിഖിരങ്ങളും എടുത്ത് മാറ്റുകയോ വെട്ടിമാറ്റുകയോ ചെയ്യുക.
  • ടക്കിനിഡ് ഈച്ചകൾ, പക്ഷികൾ, ചിലന്തികൾ തുടങ്ങിയ ഇരപിടിയന്മാരുടെ കൂട്ടത്തെ പ്രോൽസാഹിപ്പിക്കുക.
  • ശലഭങ്ങളെ കൂട്ടത്തോടെ പിടിക്കാനും പെരുപ്പം നിരീക്ഷിക്കാനും ഫിറമോൺ കെണികൾ ഉപയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക