ആപ്പിൾ

കോഡ്ലിങ് ശലഭം

Cydia pomonella

പ്രാണി

ചുരുക്കത്തിൽ

  • കായ്കളില്‍ പലപ്പോഴും ചുവന്ന വലയവും വിസർജ്ജ്യങ്ങളാലും ചുറ്റപ്പെട്ട ദ്വാരങ്ങൾ.
  • ഫലത്തിനുള്ളില്‍ തുരങ്കങ്ങളുടെ രൂപപ്പെടലും അഴുകലും.
  • ഫലം മുറിക്കുമ്പോൾ, ചിലപ്പോൾ കാമ്പിനടുത്ത് പുഴുക്കൾ കാണപ്പെട്ടേക്കാം.
  • കേടായ ഫലങ്ങൾ നേരത്തെ പാകമാകുകയും പൊഴിയുകയും ചെയ്യും അല്ലെങ്കിൽ അവ വിപണനയോഗ്യം ആയിരിക്കില്ല.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

6 വിളകൾ
ബദാം
ആപ്പിൾ
ആപ്രിക്കോട്ട്
ചോളം
കൂടുതൽ

ആപ്പിൾ

ലക്ഷണങ്ങൾ

ഫലങ്ങളിൽ ലാർവകൾ ആഹരിക്കുന്നതാണ് കേടുപാടുകൾക്ക് കാരണം. ആഴമില്ലാത്ത പ്രവേശന മാർഗ്ഗങ്ങൾ ഫലങ്ങളുടെ പുറംതൊലിയിൽ കാണാം, മാത്രമല്ല ഇവ ലാർവകൾ ചത്തതിനാലോ അല്ലെങ്കിൽ ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് നീങ്ങിയതിനാലോ ഉപേക്ഷിച്ച പ്രവേശന ദ്വാരങ്ങളുമായി യോജിക്കുകയും ചെയ്യുന്നു. വിജയകരമായ പ്രവേശനത്തിൻ്റെ കാര്യത്തിൽ, ലാർവകൾ ഫലത്തിന്‍റെ ഉൾക്കാമ്പിലേക്ക് തുളച്ചുകയറുകയും വിത്തുകൾ ആഹരിക്കുന്നതിനായി മധ്യഭാഗം വരെ എത്തുകയും ചെയ്യും. പ്രവേശന ദ്വാരങ്ങൾക്ക് ചുറ്റും ചുവന്ന വലയവും, ഫ്രാസ് എന്നറിയപ്പെടുന്ന ചുവപ്പ് കലർന്ന തവിട്ട് നിറമുള്ള ലാർവ വിസർജ്ജ്യങ്ങളും കാണപ്പെടുന്നു. ഫലങ്ങൾ മുറിക്കുമ്പോൾ, ചെറിയ വെളുത്ത പുഴുക്കളെ ചിലപ്പോൾ കാമ്പിനടുത്ത് കാണാം. കേടായ ഫലങ്ങൾ നേരത്തെ പാകമാവുകയും അവ പൊഴിയുകയും ചെയ്യുന്നു അല്ലെകിൽ അവ വിപണനയോഗ്യം ആയിരിക്കില്ല. നിയന്ത്രിക്കാതെ വിടുകയാണെങ്കിൽ, ഇനത്തേയും പ്രദേശത്തെയും ആശ്രയിച്ച് പലപ്പോഴും 20 മുതൽ 90% വരെ ഫലങ്ങളെ ബാധിച്ച് കാര്യമായ നാശമുണ്ടാക്കാൻ ഇവയ്ക്കു കഴിയും. സംഭരിച്ച ഫലങ്ങളിൽ ആഴത്തിലുള്ള പ്രവേശന മാർഗ്ഗങ്ങൾ ഒരു ഗുരുതരമായ പ്രശ്‌നമാണ്, കാരണം അവയിൽ ബാക്ടീരിയയും കുമിളും പെരുകി ചീഞ്ഞഴുകിപ്പോകും. വേഗത്തിൽ പാകമാകുന്ന ഇനങ്ങളെ അപേക്ഷിച്ച് വൈകി പാകമാകുന്ന ഇനങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്.

ശുപാർശകൾ

ജൈവ നിയന്ത്രണം

കോഡ്ലിങ് ശലഭം ഗ്രാനുലോസിസ് വൈറസ് (സി‌വൈ‌ഡി-എക്സ്) പ്രതിവാര ഇടവേളകളിൽ പ്രയോഗിക്കാൻ കഴിയും, ശലഭങ്ങളെയോ അല്ലെങ്കിൽ ഫലങ്ങളിലെ ദ്വാരങ്ങളോ ആദ്യം നിരീക്ഷിക്കുമ്പോൾ തന്നെ ഇത് ആരംഭിക്കാം. ഈ വൈറസ് ശലഭത്തിന്‍റെ ലാർവകളെ മാത്രമേ ബാധിക്കുകയുള്ളൂ, ഇത് 1% എണ്ണയിൽ സംയോജിപ്പിച്ച് പ്രയോഗിക്കണം. കീടങ്ങളെ നിയന്ത്രിക്കാൻ സ്പൈനോസാഡ് പോലെയുള്ള കീടനാശിനികളും ശുപാർശ ചെയ്യുന്നു, എന്നിരുന്നാലും മറ്റ് രാസ കീടനാശിനികളെ അപേക്ഷിച്ച് ഇതിന്‍റെ കാര്യക്ഷമത വളരെ കുറവാണ്. ഈ കീടത്തിന്‍റെ അപക്വമായ ഘട്ടങ്ങളിലേക്ക് കടന്നുകൂടുകയും നശിപ്പിക്കുകയും ചെയ്യുന്ന പ്രയോജനകരമായ നിമാവിരകൾ വാണിജ്യപരമായി ലഭ്യമാണ്. ഈ കീടങ്ങളെ തടയാൻ നനയ്ക്കാന്‍ കഴിയുന്ന കയോലിൻ കളിമണ്ണും ഉപയോഗിക്കാം, മാത്രമല്ല ഇത് കേടുപാടുകൾ 50-60% വരെ കുറയ്ക്കുകയും ചെയ്യും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ, ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർത്തുള്ള സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. ഫെറോമോൺ കെണികളും ഉപയോഗിച്ച് കീടനാശിനി തളിപ്രയോഗങ്ങൾ ഏകോപിപ്പിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുക. കോഡ്ലിങ് ശലഭം ഗ്രാനുലോസിസ് വൈറസ് (സി‌വൈ‌ഡി-എക്സ്) പ്രതിവാര ഇടവേളകളിൽ പ്രയോഗിക്കാൻ കഴിയും, ശലഭങ്ങളെയോ അല്ലെങ്കിൽ ഫലങ്ങളിലെ ദ്വാരങ്ങളോ ആദ്യം നിരീക്ഷിക്കുമ്പോൾ തന്നെ ഇത് ആരംഭിക്കാം. ഈ വൈറസ് ശലഭത്തിൻ്റെ ലാർവകളെ മാത്രമേ ബാധിക്കുകയുള്ളൂ, ഇത് 1% എണ്ണയിൽ സംയോജിപ്പിച്ച് പ്രയോഗിക്കണം. കീടങ്ങളെ നിയന്ത്രിക്കാൻ സ്പൈനോസാഡ് പോലെയുള്ള കീടനാശിനികളും ശുപാർശ ചെയ്യുന്നു, എന്നിരുന്നാലും സ്പൈനോസാഡ് വിശാല ശ്രേണിയിലുള്ള കീടങ്ങൾക്ക് അത്രത്തോളം ദോഷകരമല്ല.

അതിന് എന്താണ് കാരണം

സിഡിയ പോമോനെല്ലയുടെ ലാർവകളാണ് രോഗലക്ഷണങ്ങൾക്ക് കാരണം. സൂര്യാസ്തമയത്തിന് കുറച്ച് മണിക്കൂറുകൾക്ക് മുമ്പും അതിനു ശേഷവും മാത്രമാണ് മുതിർന്ന കീടങ്ങൾ സജീവമാകുന്നത്, സൂര്യാസ്തമയ താപനില 16°C കടക്കുമ്പോൾ അവ ഇണചേരുന്നു. വസന്തകാലത്തോ വേനൽക്കാലത്തിന്റെ തുടക്കത്തിലോ, പൂവിടലിന് തൊട്ടുമുൻപ് ആദ്യ തലമുറ ശലഭങ്ങൾ വിരിയുന്നു. പറക്കാൻ തുടങ്ങി ഒന്നോ രണ്ടോ ആഴ്ചകൾക്കുശേഷം, ശലഭങ്ങൾ ഫലങ്ങളിൽ മുട്ടയിടുന്നു, സാധാരണയായി ഓരോ ഫലത്തിലും ഓരോന്ന് വീതം. ചെറിയ ലാർവകൾ ഈ മുട്ടകളിൽ നിന്ന് വിരിഞ്ഞ് പുറംതൊലി ചവച്ചരച്ച് ഫലങ്ങളിലേക്ക് തുരക്കുന്നു. പുഴുക്കൾ പൂർണ്ണമായും വികസിക്കാൻ മൂന്ന് മുതൽ അഞ്ച് ആഴ്ച വരെ സമയം വേണം. മുതിർന്ന ലാർവകൾ ഫലങ്ങളിൽ നിന്നും താഴെ വീണ് ഒളിച്ചിരിക്കാൻ ഒരു സ്ഥലം കണ്ടെത്തുന്നു, ഉദാ. മരത്തടിയിലെ വിള്ളലുകളിൽ. രണ്ടാം തലമുറ വേനലിന്റെ അവസാനത്തിലോ ശരത്കാലത്തിന്‍റെ തുടക്കത്തിലോ വിരിയുന്നു. ഈ തലമുറ കീടങ്ങൾ അവയ്ക്ക് സുഷുപ്താവസ്ഥയിലേക്ക് കടക്കുന്നതിനുള്ള അഭയസ്ഥാനം കണ്ടെത്തുന്നതുവരെ പഴുത്ത ഫലങ്ങളിൽ കേടുപാടുകൾ വരുത്തുന്നു.


പ്രതിരോധ നടപടികൾ

  • വേഗം പാകമെത്തുന്ന ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • പൂവിടലിന് ശേഷം 6-8 ആഴ്ചകളിൽ തുടങ്ങി, രോഗബാധയുടെ ലക്ഷണങ്ങൾക്കായി പതിവായി ചെടികളും ഫലങ്ങളും പരിശോധിക്കുക.
  • ശലഭങ്ങളെ നിരീക്ഷിക്കാനും നശിപ്പിക്കാനും ഫെറമോൺ കെണികൾ സ്ഥാപിക്കുക.
  • പൂവിടലിന് ശേഷം ഏകദേശം 4 മുതൽ 6 ആഴ്ച കഴിഞ്ഞ് ഫലങ്ങളെ പൊതിഞ്ഞ് സംരക്ഷിക്കാം.
  • ലാർവകളെ പുറംതൊലിയിൽ നിന്ന് ഒരു ബ്രഷ് അല്ലെങ്കിൽ ഒരു പ്രത്യേകചുരണ്ടി ഉപയോഗിച്ച് പുറത്തെടുക്കുക.
  • മിനുസമാർന്ന പുറംതൊലി ഉള്ള ഇനങ്ങളിൽ, ശലഭങ്ങളുടെ ലാർവകളെ കുടുക്കാൻ തടിയ്ക്ക് ചുറ്റും ഒരു കാർഡ്ബോർഡ് ബാൻഡ് സ്ഥാപിക്കാം.
  • മരത്തിന്‍റെ അവശിഷ്ടങ്ങളും ബാധിക്കപ്പെട്ട ഫലങ്ങളും എത്രയും വേഗം നീക്കം ചെയ്യുക, മാത്രമല്ല ആവ തോട്ടത്തിൽ നിന്നും ദൂരെ മാറി ആഴത്തിൽ കുഴിച്ചിട്ടോ കത്തിച്ചോ നശിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക