മറ്റുള്ളവ

വൂളി അഫിഡ്

Eriosoma lanigerum

പ്രാണി

ചുരുക്കത്തിൽ

  • അഫിഡുകള്‍ ആഹരിക്കുന്നതുമൂലം ഇലകള്‍ വികൃതമാവുകയും, ഇലവിതാനം മഞ്ഞ നിറത്തിലാകുകയും, വളര്‍ച്ച മോശമാകുകയും, ശിഖരങ്ങള്‍ അഗ്രഭാഗത്തുനിന്നും നശിക്കുകയും ചെയ്യും.
  • വെളുത്ത മൃദുവായ ആവരണവും തേന്‍തുള്ളികളും ആഹരിച്ച സ്ഥലത്ത് പ്രത്യക്ഷപ്പെടും.
  • പുറംതൊലിയിലും, തളിരിലും, വേരിലും അഴുകൽ വികസിക്കുകയും വീര്‍ക്കുകയും ചെയ്യും.
  • ഈ മുറിവുകളും തേന്‍സ്രവത്തിൻ്റെ സാന്നിധ്യവും അവസരം കാത്തിരിക്കുന്ന കുമിളുകളെ ആകര്‍ഷിക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

3 വിളകൾ

മറ്റുള്ളവ

ലക്ഷണങ്ങൾ

വെളുത്ത രോമം നിറഞ്ഞ പ്രാണികള്‍ മൊട്ടുകളിലും, കമ്പുകളിലും, ശിഖരങ്ങളിലും കൂടാതെ വേരില്‍ വരെയും ആഹരിക്കുന്നത് കാണപ്പെടും. ഇതിന്‍റെ ഫലമായി ഇലകള്‍ വികൃതമാവുകയും, ഇലവിതാനം മഞ്ഞ നിറത്തിലാകുകയും, വളര്‍ച്ച മോശമാകുകയും, ശിഖരങ്ങള്‍ അഗ്രഭാഗത്തുനിന്നും നശിക്കുകയും ചെയ്യും. വെളുത്ത മൃദുവായ ആവരണവും തേന്‍തുള്ളികളും ആഹരിച്ച സ്ഥലത്ത് പ്രത്യക്ഷപ്പെടും. പുറംതൊലിയിലും, തളിരിലും, വേരിലും അഴുകൽ വികസിക്കുകയും വീര്‍ക്കുകയും ചെയ്യുന്നതും സവിശേഷതയാണ്. മണ്ണിനടിയിലുള്ള അഫിഡുകള്‍ വേരുകളെ ആക്രമിച്ച്‌, അവ വേരുകൾ വീർക്കുന്നതിനോ വലിയ മുഴകൾ രൂപപ്പെടുന്നതിനോ കാരണമാകുന്നു. വെള്ളത്തിൻ്റെയും പോഷകങ്ങളുടെയും സംവഹനം തടസ്സപ്പെടുന്നത് മൂലമാണ് മരങ്ങള്‍ക്ക് മഞ്ഞ നിറം വരുന്നത്. അഫിഡുകള്‍ ഭക്ഷിക്കുന്നത് അനുസരിച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ മുഴകളുടെ വലിപ്പം കൂടുന്നു. കീടങ്ങൾ ഉണ്ടാക്കുന്ന മുറിവുകളും തേന്‍തുള്ളികളുടെ സാന്നിധ്യവും അവസരം കാത്തിരിക്കുന്ന മറ്റ് കുമിളുകളെ ആകര്‍ഷിക്കുകയും, അവ ബാധിക്കപ്പെട്ട കലകളെ കറുത്ത ആകാരങ്ങളാൽ ആവരണം ചെയ്യുകയും ചെയ്യുന്നു. ബാധിക്കപ്പെട്ട ചെറുമരങ്ങള്‍ വളരെ എളുപ്പത്തില്‍ വേരോടെ പിഴുതെടുക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

അഫിഡുകള്‍ രൂപപ്പെടുത്തുന്ന രോമം നിറഞ്ഞ ആവരണം തുളച്ചു കയറി അവയെ കൊല്ലാന്‍ കഴിയുന്ന സ്പ്രേ ലായനികളാണ് ഉപയോഗിക്കേണ്ടത്. നേർപ്പിച്ച ആല്‍ക്കഹോള്‍ ലായനികളും അല്ലെങ്കിൽ കീടനാശിനി സോപ്പുകളും രോമം നിറഞ്ഞ ഭാഗങ്ങളിൽ തളിച്ച് അവയെ അസ്വസ്ഥമാക്കാം. പ്രകൃതിദത്ത എണ്ണകളും അല്ലെങ്കിൽ വേപ്പിൻ സത്തും (ഒരു ലിറ്റർ വെള്ളത്തിൽ 2-3 മില്ലിലിറ്റർ) മരങ്ങളില്‍ തളിക്കാം. സമഗ്രമായി തളിക്കേണ്ടതും 7 ദിവസങ്ങൾക്ക് ശേഷം വീണ്ടും സ്പ്രേ ചെയുന്നതും അനിവാര്യമാണ്. ഇവയുടെ എണ്ണം നിയന്ത്രിക്കാന്‍ പരാന്നഭോജി അല്ലെങ്കിൽ ഇരപ്പിടിയന്‍മാരായ ലേസ്വിംഗ്, ലേഡിബഗ് (എക്സോകൊമസ് ക്വാട്രിപുസ്റ്റുലാറ്റസ്), ഹോവര്‍ഫ്ലൈ ലാര്‍വകള്‍, പരാന്നഭോജി കടന്നലുകൾ (അഫലിനസ്മാലി) എന്നിവ സഹായിക്കും. കൃത്രിമമായ അഭയസ്ഥാനങ്ങള്‍ ഇരപ്പിടിയന്‍ ഇയര്‍വിഗിന്‍റെ എണ്ണം പരിപോഷിപ്പിക്കും, ഉദാഹരണത്തിന് ഫോര്‍ഫികുള ഓറികുലേറിയ.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള നിയന്ത്രണങ്ങള്‍ ബാധിപ്പിന് മുന്‍പോ ശേഷമോ പ്രയോഗിക്കാം. പരിചരിച്ച മരങ്ങളിൽ നിന്നും അഫിഡുകൾ ആഹരിക്കുന്നത് തടയാൻ അന്തർവ്യാപന ശേഷിയുള്ള പരിചരണരീതികള്‍ ഉപയോഗിക്കാം. നിര്‍ഭാഗ്യവശാല്‍ മിത്ര കീടങ്ങൾക്കും അവ ഹാനികരമായേക്കാം. ഡെല്‍റ്റാമെത്രിന്‍, ലാംഡ-സൈഹാലോത്രിന്‍, അസറ്റമൈപ്രിഡ് എന്നിവ അടങ്ങിയ മിശ്രിതങ്ങള്‍ റിയാക്‌ടിവ് സ്പ്രേകളില്‍ ഉൾപ്പെട്ടിരിക്കുന്നു. പരാദ ജീവികളെയും ഇരപ്പിടിയന്‍മാരെയും കൊന്നൊടുക്കി അഫിഡുകളെ വര്‍ദ്ധിപ്പിക്കുന്നതിനാൽ കാര്‍ബാമേറ്റ്‌സ്, പൈറത്രോയിഡ്സ് എന്നിവ ഒഴിവാക്കണം. പരാഗണം നടത്തുന്ന പ്രാണികള്‍ക്ക് അപകടം വരുന്നത് തടയാന്‍ പൂവിട്ട മരങ്ങളിൽ തളിക്കരുത്.

അതിന് എന്താണ് കാരണം

എറിയോസോമ ലാനിജെറം എന്ന ശാസ്ത്ര നാമമുള്ള വൂളി അഫിഡ് ആണ് ലക്ഷണങ്ങള്‍ക്ക് കാരണം. മറ്റു അഫിഡുകളില്‍ നിന്നും വ്യത്യസ്തമായി, ഇലകളില്‍ നിന്നല്ലാതെ മരത്തടിയില്‍ നിന്ന് ഇവ നേരിട്ട് സത്ത് ഊറ്റിയെടുക്കും. ഈ കീടത്തിൻ്റെ വെളുത്ത ഇടതിങ്ങിയ മൃദുവായ മെഴുക് ആവരണമാണ് പ്രത്യേകത. ഇവ മരത്തിൻ്റെ പുറംതൊലിയിലെ വിള്ളലുകളിലും മുന്നേ ആഹരിച്ചിരുന്ന ഭാഗങ്ങളിലെ പഴയ ക്ഷതങ്ങളിലും ശൈത്യകാലം അതിജീവിക്കും. വസന്തക്കാലത്ത് താപനില ഉയരുമ്പോള്‍ അഫിഡുകള്‍ വീണ്ടും സജീവമാവുകയും പുതിയ മുളപ്പുകളും, ഇളം മൊട്ടുകളും ശിഖരങ്ങളും കയറി എളുപ്പം ആക്രമിക്കാവുന്ന സ്ഥലങ്ങള്‍ (കനമില്ലാത്ത തൊലിപ്പുറം) തേടിയെത്തും. അവിടെ അവ കൂട്ടമായി എത്തി തൊലിക്ക് കീഴിലെ സത്ത് ഊറ്റിയെടുക്കുകയും അത്യാർത്തിയോടെ ആഹരിക്കുകയും ചെയ്യുന്നു, മാത്രമല്ല മൃദുവായ രോമങ്ങള്‍ രൂപപ്പെട്ട് കൂട്ടങ്ങളെ പൊതിയുന്നു. ഈ തുറന്ന മുറിവുകളില്‍ തക്കം പാര്‍ത്തിരിക്കുന്ന രോഗാണുക്കള്‍ പെരുകിയേക്കാം. വേനല്‍ക്കാലത്ത് മുതിര്‍ന്ന പ്രാണികള്‍ക്ക് ചിറകുകള്‍ മുളയ്ക്കുകയും അവ പുതിയ ചെടികള്‍ തേടി പോകുകയും ചെയ്യും. തോട്ടങ്ങള്‍ക്ക് അടുത്തുള്ള എല്‍മ് മരങ്ങള്‍, അഫിഡുകള്‍ ആപ്പിള്‍ തോട്ടത്തിലേക്ക് കുടിയേറുന്നത് വര്‍ദ്ധിപ്പിക്കും.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ, പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ തിരഞ്ഞെടുക്കുക.
  • ഇടത്തരം ബാധിപ്പുകളിൽ, കീടങ്ങളെ നിരീക്ഷിക്കുകയും ബ്രഷ് ഉപയോഗിച്ച് ഉരച്ചു കളയുകയും ചെയ്യാം.
  • ഫോര്‍ട്ടിഫയറുകളോ അല്ലെങ്കിൽ സന്തുലിതമായ വളപ്രയോഗമോ നടത്തി മരങ്ങളെ ശക്തിപ്പെടുത്തുക.
  • മിത്ര കീടങ്ങളുടെ പെരുപ്പം കുറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ അമിതമായ കീടനാശിനി ഉപയോഗം ഒഴിവാക്കുക.
  • വേനലിന്‍റെ അവസാനം കീടനങ്ങളുടെ പെരുപ്പം വികസിക്കുന്നത് തടയാന്‍ ചെടികള്‍ വെട്ടിയൊതുക്കുക.
  • ബാധിക്കപ്പെട്ട ഇളം തളിരുകളും ശിഖരങ്ങളും നീക്കം ചെയ്യുക.
  • അഫിഡുകള്‍ക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഒഴിവാക്കാന്‍ മരത്തിന്‍റെ ചുവടുഭാഗത്ത്‌ വേരിൽ നിന്നും മുളച്ചുവന്ന സസ്യഭാഗങ്ങൾ മുറിച്ചു കളയുക.
  • അഫിഡ് കോളനികള്‍ ഒഴിവാക്കാന്‍ വാണിജ്യപരമായി ലഭിക്കുന്ന പ്രൂണിങ് പെയിന്‍റ്‌ ഉപയോഗിക്കുക.
  • ആപ്പിള്‍ തോട്ടങ്ങള്‍ക്ക് അരികില്‍ എല്‍മ് മരങ്ങൾ വളര്‍ത്തരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക