മറ്റുള്ളവ

ശീതകാല നിശാശലഭം

Operophtera brumata

പ്രാണി

ചുരുക്കത്തിൽ

  • കടുത്ത ഉപദ്രവം ഉണ്ടാകുമ്പോൾ ഇലകളുടെ കോശജാലങ്ങളിൽ ദ്വാരവും പത്രപാളിസിരമാത്രമുള്ള ഇലകളും.
  • ഇളം ഇലകളിലും, പുഷ്പങ്ങളുടെ മുകുളങ്ങളിലും, ചിലപ്പോഴൊക്കെ പഴങ്ങളിലും പുഴുക്കളും ദ്വാരങ്ങളും കാണപ്പെടും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

4 വിളകൾ
ആപ്പിൾ
ചെറി
കറുത്തമുന്തിരി
പിയർ

മറ്റുള്ളവ

ലക്ഷണങ്ങൾ

വളർന്നുവരുന്ന ഇലകളിൽ കേടുപാടുകൾ കാണപ്പെടുമ്പോൾ ശൈത്യകാല നിശാശലഭത്തിന്റെ പുഴുക്കളുടെ ആക്രമണങ്ങൾ വസന്തത്തിൽ മനസ്സിലാക്കാം. ഇലകൾ മുഴുവനായി വളരുമ്പോൾ, വേനൽകാലത്തിന്റെ പകുതിയോടെ ഇത് സാധാരണയായി കൂടുതൽ ദൃശ്യമാകുന്നു. അപ്പോഴേക്കും ചിത്രശലഭപ്പുഴുക്കൾ വൃക്ഷം ഉപേക്ഷിച്ചുക്കുമെങ്കിലും, വസന്തകാലത്ത് ഉണ്ടാക്കിയിരുന്ന ചെറിയ ദ്വാരങ്ങൾ ഇലയുടെ സാധാരണമായ വളർച്ചയുടെ കൂടെ വലുതാകുകയും ഇലയുടെ താളിയുടെ വിശാലമായ ഒരു ഭാഗം നിറഞ്ഞിരിക്കുകയും ചെയ്യുന്നു. ചിത്രശലഭപ്പുഴുക്കൾ പൂക്കളുടെ മൊട്ടുകളും വളരുന്ന പഴങ്ങളും ഭക്ഷിക്കുന്നു. ഒരു മുകുളത്തിന് കേടുവന്നു കഴിഞ്ഞാൽ, അവ മറ്റ് മുകുളങ്ങളിലേക്ക് മാറുകയും പ്രക്രിയയെ ആവർത്തിക്കുകയും ചെയ്യും. ഇളം പഴങ്ങളിലുള്ള ആദ്യകാല ക്ഷതം, വേനൽക്കാലത്ത് പൂർണ്ണ വലിപ്പത്തിൽ എത്തുമ്പോൾ അവയുടെ ചർമ്മത്തിൽ ആഴത്തിൽ ഉള്ള വിടവായി മാറുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ശരത്ക്കാലത്ത്, അപകടത്തിൽപ്പെട്ട മരത്തിൽ ആവശ്യമെങ്കിൽ താങ്ങ് ഉപയോഗിച്ച് പശ വളയം ഉപയോഗിക്കാവുന്നതാണ്. അത് മരത്തടിയിൽ ഉറപ്പിച്ച് പിടിപ്പിക്കുന്നു. ഇത് മണ്ണിൽ നിന്ന് ശിഖരത്തിലേക്കുള്ള യാത്രയിൽ പെൺ ശലഭത്തെ തടയുന്നു. പശ വളയത്തിൽ ഇട്ട മുട്ടകൾ ബ്രഷ് കൊണ്ട് നീക്കം ചെയ്യണം. ചിത്രശലഭപ്പുഴുവിനെ ഒഴിവാക്കാൻ ബേസില്സ് തുറിങ്ങിൻസിസ്‌ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കാവുന്നതാണ്. വേപ്പിൻ സത്ത് അടങ്ങിയിരിക്കുന്ന പ്രയോഗങ്ങളും (ആസാദിരാച്ചാ ഇൻഡിക്ക) ഫലപ്രദമാണ്. ഇലകൾ പൂർണ്ണമായി വികസിക്കുമ്പോൾ, ലാർവകളെ ലക്ഷ്യം വെച്ചുകൊണ്ട്, സ്പൈനോസെഡ് രൂപവല്‍ക്കരണം തളിക്കാവുന്നതാണ്. സ്പൈനോസെഡ് തേനീച്ചയ്ക്ക് ദോഷകരമാണ്, പൂർണ്ണമായി പൂവിടുന്ന സമയത്ത് ഉപയോഗിക്കാൻ പാടില്ല.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ചിത്രശലഭപ്പുഴു മൊട്ടിനകത്തുള്ള സമയത്ത് കീടനാശിനിയിൽ നിന്നും സംരക്ഷിക്കപ്പെടുന്നു എന്ന് ശ്രദ്ധിക്കുക. ഡിഫ്‌ളുബെൻസുറോൺ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ സംയോജിത സസ്യസംരക്ഷണ പരിപാടികളിൽ ഉപയോഗിക്കുന്നു. പ്രാണികളുടെ വളർച്ച റഗുലേറ്റർ ടെബുഫെനോസൈഡ് മഞ്ഞുകാലനിശാശലഭത്തിനു നേരെ വളരെ ഫലപ്രദമാണ്, അവയെ മോൾട്ടിങ്ങിൽ നിന്ന് തടയുന്നു, അങ്ങനെ അവയെ കൊല്ലുന്നു.

അതിന് എന്താണ് കാരണം

ഒപേറോഫ്റ്ററ ബ്രൂമാറ്റ എന്ന തണുപ്പുകാലത്തെ നിശാശലഭത്തിന്റെ ചിത്രശലഭപ്പുഴുവാണ് കേടുപാടുകൾക്ക് കാരണം. ഇണചേരലിന് ശേഷം, പെൺ ശലഭങ്ങൾ മരത്തൊലിയിലോ, മരത്തൊലിയിലെ വിടവുകളിൽ അല്ലെങ്കിൽ മരത്തൊലിയുടെ പാളികളുടെ അടിയിൽ ശൈത്യകാലം ചിലവഴിക്കേണ്ട മുട്ടകൾ ഇടുന്നു. ശരാശരി താപനില 12-13ºC ൽ എത്തുമ്പോൾ ഈ മുട്ടകൾ വിരിയുന്നു. പുതുതായി വിരിഞ്ഞ ചിത്രശലഭ പുഴു മരത്തടിയുടെ മേൽ ചേക്കേറുകയും പുതുതായി വിരിയുന്ന മൊട്ടുകളുടെ പാളികളുടെ ഇടയിലൂടെ ഇഴയുകയും ചെയ്യുന്നു. അടഞ്ഞ മൊട്ടുകളുടെ പാളികളിലൂടെ അവയ്ക്ക് തുരക്കാൻ സാധിക്കുകയില്ല, പക്ഷെ പുതുതായി വിരിയുന്ന മൊട്ടുകൾ തുറന്നിരിക്കുന്നതിനാൽ, അവയ്ക്ക് അതിനടിയിലെ മൃദുവായ ഇലയുടെ കോശജാലത്തെ തുരക്കാൻ സാധിക്കും. ഈർപ്പമുള്ള വേനലും, മൃദുവും നനവുമുള്ള ശരത്കാലവും ഈ കീടങ്ങളുടെ ജീവിതചക്രത്തിന് ഗുണം ചെയ്യുന്നു. പൂർണ്ണ വളർച്ച എത്തിയ ചിത്രശലഭപ്പുഴു പ്യൂപ്പ ആവുന്നതിനായി മണ്ണിലേക്ക് വീഴുന്നു. ആപ്രിക്കോട്ട്, ചെറി, ആപ്പിൾ, പ്ലം, കറൻറ് , ചില വന മരങ്ങൾ എന്നിവയാണ് ആതിഥേയ മരങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നത്.


പ്രതിരോധ നടപടികൾ

  • രോഗകാരിയുടെ ലക്ഷണങ്ങൾക്കായി തോട്ടം പതിവായി നിരീക്ഷിക്കുക.
  • തോട്ടങ്ങൾക്കടുത്ത് പെട്ടന്ന് ബാധിക്കപ്പെടാവുന്ന ചെടികൾ നടുന്നത് ഒഴിവാക്കുക.
  • രോഗാണുക്കളെ വഹിക്കാൻ സാധ്യത ഉള്ളതിനാൽ കളകളെ നീക്കംചെയ്യുക.
  • മരത്തിന്റെ അവശിഷ്ടങ്ങൾ തോട്ടത്തിൽ നിന്നും അകലെ ആഴത്തിൽ കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്‌ത്‌, ഉടൻ തന്നെ നീക്കം ചെയ്യുക.
  • പ്യൂപ്പയെ, മറ്റു ജീവികൾക്കും തണുത്ത താപനിലയിലേക്കും ദൃശ്യമാക്കുന്നതിന് വിളവെടുപ്പിനുശേഷം വയൽ ഉഴുതുമറിക്കുക.
  • മണ്ണിൽ നിന്ന് ശിഖരത്തിലേക്കുള്ള യാത്രയിൽ പെൺ ശലഭത്തെ തടയുവാൻ മരത്തടികളിൽ പശ വളയങ്ങൾ ഉപയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക