Thysanoptera
പ്രാണി
ഇലപത്രത്തിൻ്റെ മുകൾ ഭാഗത്ത് ചെറിയ വെള്ളി നിറത്തിലുള്ള ഭാഗങ്ങൾ കാണപ്പെടുന്നു, ഈ പ്രതിഭാസം 'സിൽവെറിങ്' എന്നറിയപ്പെടുന്നു. നിറകണങ്ങൾ നീക്കം ചെയ്യപ്പെട്ട സ്ഥലത്ത് പൂവ് ഇതളുകളിലും ഈ ഭാഗങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഇലകളുടെ അടിഭാഗത്ത് ഇലപ്പേനുകളും അവയുടെ ലാർവകളും ഒരുമിച്ച് അവയുടെ കറുപ്പ് പൊട്ടിന് സമാന്തരമായി കൂട്ടമായി കാണപ്പെടുന്നു. ബാധിക്കപ്പെട്ട ചെടിയുടെ ഇലകൾ മഞ്ഞ നിറമാകുകയും, വാടുകയും ചെയ്‌ത് വിരൂപമാകുകയോ അല്ലെങ്കിൽ ചുരുങ്ങുകയോ ചെയ്യുന്നു. പൂമൊട്ടുകളോ അല്ലെങ്കിൽ പൂക്കളോ വികസിക്കുന്ന സമയത്തുള്ള കീടങ്ങളുടെ ആഹരിപ്പ്, യഥാക്രമം പാടുകൾ വീണ, മുരടിച്ച അല്ലെങ്കിൽ വൈകൃതമായ പൂക്കളും ഫലങ്ങളും രൂപപ്പെടുന്നതിനും വിളവ് നഷ്ടത്തിനും കാരണമാകുന്നു.
പ്രത്യേക ഇലപ്പേനുകളെ നിയന്ത്രിക്കുന്നതിനായി ചില ജൈവികരീതികൾ വികസിപ്പിച്ചിട്ടുണ്ട്. പൊതുവെ രാസവസ്തുക്കളോ അല്ലെങ്കിൽ മറ്റ് ജൈവിക തയ്യാറിപ്പുകളോ ഉപയോഗിക്കുന്നതിനേക്കാൾ ഫലപ്രദം സ്പൈനോസാഡ് കീടനാശിനി പ്രയോഗം ആണ്. അവ ഒരാഴ്ചയോ അതിലധികമോ നിലനിൽക്കുകയും, സാവധാനം തളിച്ച കലകളിലേക്ക് ചെറു ദൂരങ്ങൾ നീങ്ങുകയും ചെയ്യുന്നു. എന്നിരുന്നാലും, അവ ചിലപ്പോൾ സ്വാഭാവിക ശത്രുക്കൾക്ക് (ഉദാ: ഇരപിടിയൻ ചാഴികൾ, സിർഫിഡ് ഈച്ചകളുടെ ലാർവ്വകൾ) ഹാനികരമായേക്കാം. അതിനാൽ പൂവിടുന്ന ചെടികളിൽ സ്പൈനോസാഡ് പ്രയോഗിക്കരുത്. ഇലപ്പേനുകൾ പൂക്കളിൽ ബാധിക്കുന്ന സാഹചര്യങ്ങളിൽ, വെളുത്തുള്ളി മിശ്രിതം ചില കീടനാശിനികളിൽ ചേർത്ത് തളിക്കുന്നതും ഫലപ്രദമാണ്. പൂക്കളെ ആക്രമിക്കാതെ ചെടികളുടെ ഇലകളെ മാത്രം അക്രമിക്കുന്ന ഇനങ്ങൾക്കെതിരെ വേപ്പെണ്ണ അല്ലെങ്കിൽ പ്രകൃത്യാലുള്ള പൈറെത്രിനുകൾ ഇലകളുടെ അടിഭാഗത്ത് തളിക്കാം. ഉയർന്ന തോതിൽ പ്രതിഫലിപ്പിക്കുന്ന യുവി പ്ലാസ്റ്റിക് പേപ്പർ ഉപയോഗിച്ചുള്ള പുതയിടലും (മെറ്റലൈസ്‌ഡ് റിഫ്ലക്റ്റീവ് മൽച്ച്) ശുപാർശ ചെയ്തിട്ടുണ്ട്.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. അവയുടെ ഉയർന്ന പ്രത്യുത്പാദന നിരക്കും ജീവിതചക്രവും കാരണം ഇലപ്പേനുകൾ വ്യത്യസ്ത കീടനാശിനികൾക്കെതിരെ പ്രതിരോധ ശേഷി നേടിയിട്ടുണ്ട്. ഫിപ്രോനിൽ, ഇമിഡാക്ലോപ്രിഡ്, അല്ലെങ്കിൽ അസെറ്റമൈപ്രിഡ് എന്നിവ ഫലപ്രദമായ സ്പർശക കീടനാശിനികളിൽ ഉൾപ്പെടുന്നു, ഇവ നിരവധി ഉത്പന്നങ്ങളിൽ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിന് പൈപെറോനിൽ ബ്യുട്ടോക്സൈഡുമായി കൂട്ടിച്ചേർക്കാറുണ്ട്.
ഇലപ്പേനുകൾ 1-2 മില്ലിമീറ്റർ വരെ നീളമുള്ള മഞ്ഞയോ, കറുപ്പോ, അല്ലെങ്കിൽ ഇരുനിറങ്ങളിലും കാണപ്പെടുന്ന കീടങ്ങളാണ്. ചില ഇനങ്ങൾക്ക് 2 ജോടി ചിറകുകളുണ്ട്, അതേ സമയം ചിലതിന് ചിറകുകളേയില്ല. അവയുടെ സുഷുപ്താവസ്ഥ ചെടികളുടെ അവശിഷ്ടങ്ങളിലോ, മണ്ണിലോ, അല്ലെങ്കിൽ ഇതര ആതിഥേയ വിളകളിലോ ആയിരിക്കും. അവ വിവിധ ശ്രേണിയിലുള്ള വൈറസ് രോഗങ്ങളുടെ രോഗാണു വാഹകരുമാണ്. ഇലപ്പേനുകൾ നിരവധി ചെടികളിൽ ബാധിക്കുന്നു. വരണ്ടതും ഊഷ്മളവുമായ കാലാവസ്ഥയാണ് ഇവയുടെ പെരുപ്പത്തിന് ഉത്തമം. ഈർപ്പമുള്ള കാലാവസ്ഥ ഇത് കുറയ്ക്കുന്നു. മുതിർന്നവ കാറ്റ്, വസ്ത്രങ്ങൾ, ഉപകരണങ്ങൾ, കൃഷിപ്പണികൾക്കുശേഷം ശരിയായി വൃത്തിയാക്കാത്ത പാത്രങ്ങൾ എന്നിവയിലൂടെ അനായാസം വ്യാപിക്കുന്നു.