മാമ്പഴം

മാവിലകളെ പൊതിയുന്ന ചാഴി

Cisaberoptus kenyae

ചാഴി

5 mins to read

ചുരുക്കത്തിൽ

  • ഇലകളുടെ മുകൾ പ്രതലത്തിൽ വെളുത്ത ആവരണം.
  • ഇലകളുടെ നിറംമാറ്റം.
  • ഇലപൊഴിയൽ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മാമ്പഴം

ലക്ഷണങ്ങൾ

ചാഴികൾ കൂട്ടമായി വസിക്കുകയും ഇലയുടെ മുകൾ പ്രതലത്തിൽ ഒരു വെളുത്ത അല്ലെങ്കിൽ മെഴുകു പോലെയുള്ള ആവരണം ഉണ്ടാക്കുന്നു. ഈ ആവരണം കൂടുതൽ വെളുത്ത സൂക്ഷ്മതന്തുക്കളായി വികസിക്കുകയും അത് മുഴുവൻ ഇലയെയും മൂടുന്ന ഒരു വെള്ളി നിറത്തിലുള്ള പാട ആയി മാറുകയും ചെയ്യുന്നു. ചാഴികൾ ഇലകളിൽ നിന്ന് ചെടിയുടെ സത്ത് വലിച്ചെടുത്ത് നിറംമാറ്റത്തിന് കാരണമാകുന്നു. സാരമായി ബാധിക്കപ്പെട്ട ഇലകൾ ഉണങ്ങി തവിട്ട്-കറുപ്പ് നിറത്തിൽ കാണപ്പെടുന്നു. ബാധിക്കപ്പെട്ട ഇലകൾ മഞ്ഞച്ച് പൊഴിയുന്നു.

Recommendations

ജൈവ നിയന്ത്രണം

ഇത് അത്ര പ്രാധാന്യമുള്ള ഒരു കീടമല്ല, മാത്രമല്ല ഇവ ഫലങ്ങളുടെ വിളവ് കുറയാൻ കാരണമാകുന്നില്ല, അതിനാൽ ഇവയെ ജൈവികമായി നിയന്ത്രിക്കേണ്ട ആവശ്യമില്ല. മികച്ച കാർഷിക പരിചരണ രീതികൾ പരിപാലിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഇത് അത്ര പ്രാധാന്യമുള്ള ഒരു കീടമല്ല, മാത്രമല്ല ഇവ ഫലങ്ങളുടെ വിളവ് കുറയാൻ കാരണമാകുന്നില്ല. അതിനാൽ ബാധിപ്പിന് രാസ ചാഴിനാശിനികൾ ഉപയോഗിക്കേണ്ടതില്ല.

അതിന് എന്താണ് കാരണം

ഇലകളെ പൊതിയുന്ന ചാഴികളുടെ എല്ലാ സജീവ ജീവിത ഘട്ടങ്ങളും കേടുപാടുകൾക്ക് കാരണമാണ്. സാധാരണയായി ഏകദേശം 0.2 മില്ലീമീറ്റർ വലിപ്പമുള്ള ചാഴി വളരെ സൂക്ഷ്മമാണ്, മാത്രമല്ല അവയെ നഗ്നനേത്രങ്ങളാൽ കാണാൻ കഴിയില്ല. ഇവ ഇളം നിറമുള്ളതും സിഗാർ ആകൃതിയിലുള്ളതുമാണ്, ഇവയുടെ മുട്ടകൾ മങ്ങിയ വെളുത്ത നിറത്തിൽ വൃത്താകൃതിയിലുള്ളതും പരന്നതുമാണ്. കീടത്തിന്‍റെ എല്ലാ സജീവമായ ജീവിത ഘട്ടങ്ങളും ഇലകളിലെ ആവരണത്തിനടിയിൽ വസിക്കുകയും ചെടിയിൽ നിന്ന് സത്ത് വലിച്ചെടുക്കുകയും ചെയ്യുന്നു. സാധാരണയായി വളരെയധികം വളർന്നതോ അവഗണിക്കപ്പെട്ടതോ ആയ മാവുകളെ മാത്രമേ കീടങ്ങൾ ബാധിക്കുകയുള്ളൂ. കീടങ്ങളുടെ പെരുപ്പം മാർച്ചിൽ ഏറ്റവും ഉയർന്ന നിലയിലെത്തുകയും ഡിസംബറിൽ കുറയുകയും ചെയ്യുന്നു. വേനൽ മാസങ്ങളിൽ ബാധിപ്പ് കഠിനമാണ്.


പ്രതിരോധ നടപടികൾ

  • വിളവെടുപ്പിനുശേഷം ബാധിക്കപ്പെട്ട തണ്ടുകൾ മുറിച്ചുനീക്കുക.
  • വെളുത്ത ആവരണമുള്ള ഇലകൾ നീക്കം ചെയ്ത് നശിപ്പിക്കുക.
  • ബാധിപ്പിൻ്റെ തീവ്രത കുറയ്ക്കുന്നതിനും ഒഴിവാക്കുന്നതിനും വേണ്ടി വായൂസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ പ്രകാശം ലഭ്യമാക്കുന്നതിനും ചെടികൾ വെട്ടിയൊതുക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക