നാരക വിളകൾ

നാരകവര്‍ഗ്ഗങ്ങളിലെ ചെമ്പൂപ്പ് ചാഴി

Phyllocoptruta oleivora

ചാഴി

ചുരുക്കത്തിൽ

  • ഈ കീടം ഓറഞ്ചുകളിൽ ചെമ്പൂപ്പ് ചാഴി എന്നും നാരങ്ങകളിൽ വെള്ളി ചാഴി എന്നും അറിയപ്പെടുന്നു.
  • 1.3 സെ.മി അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വലിപ്പമുള്ള കായകളുടെ പുറമേ കാണപ്പെടുന്ന പ്രതലങ്ങളിലാണ് ഇവ ആഹരിക്കുന്നത്.
  • കായകളുടെ പുറം തൊലി വെള്ളി നിറം, ചുവപ്പ് അല്ലെങ്കിൽ കറുപ്പ് എന്നിങ്ങനെയായി മാറുന്നു.
  • കേടുപാടുകള്‍ ഉണ്ടാകുന്നത് വസന്തകാലത്തിൻ്റെ അവസാനം മുതല്‍ വേനലിൻ്റെ അവസാനം വരെയാണ്.
  • തത്ഫലമായി, ഫല വിപണിയില്‍ ഇവയുടെ ഗ്രേഡും ജ്യൂസിൻ്റെ ഗുണമേന്മയും കുറയുന്നു.
  • ഗുരുതരമാകുന്ന അവസ്ഥയില്‍ വിളവ് കുറയുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

വിളയുടെ ഇനവും കായകളുടെ പാകതയും അടിസ്ഥാനമാക്കി ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. സാധാരണയായി, നാരകവര്‍ഗ്ഗങ്ങളിലെ ചെമ്പൂപ്പ് ചാഴി ആദ്യമായി ശ്രദ്ധയില്‍പ്പെടുന്നത് പാകമായ ഓറഞ്ച് കായകളുടെ പുറംതൊലി, ഇലകള്‍, കൊമ്പുകള്‍ എന്നിവയുടെ വെങ്കലനിറത്തോടെയാണ്. തീറ്റ മൂലമുള്ള കേടുപാടുകള്‍ പച്ചത്തണ്ടുകള്‍, ഇലകള്‍, കായകള്‍ എന്നിവയില്‍ കാണാന്‍ കഴിയും. ചാഴികള്‍ സജീവമായി അവയുടെ ഉമിനീര്‍ ഇലകളുടെ ഇരു വശത്തും കായകളിലും കുത്തിവയ്ക്കും, ഇത് പുറംതൊലിയിലെ കോശങ്ങള്‍ ജീര്‍ണ്ണിക്കാന്‍ കാരണമാകും. ഉപരിഭാഗത്തെ ബാഹ്യചര്‍മ്മത്തിന് അതിൻ്റെ തിളക്കമാര്‍ന്ന സ്വഭാവം നഷ്ടമായി മങ്ങിയ വെങ്കലം പോലെയുള്ളതോ തവിട്ടു നിറത്തില്‍ മഞ്ഞ പാടുകളുള്ളതോ ആയ ഭാഗങ്ങളായി മാറുന്നു. തുടക്കത്തിൽ, താഴ് ഭാഗത്തെ ഇലകളുടെ പ്രതലം വിളറിയ പാടുകളായി പ്രത്യക്ഷപ്പെട്ട് പിന്നീട് നിര്‍ജീവമായ പുള്ളികളായി മാറുന്നു. ഇവയുടെ തീറ്റ പുറം ഭാഗത്തെ കോശങ്ങളെ നശിപ്പിച്ച് നാരങ്ങകളുടെ പ്രതലം സില്‍വര്‍ നിറവും പാകമായ ഓറഞ്ചുകളുടെ നിറം തുരുമ്പിച്ച തവിട്ടു നിറവും പച്ച ഓറഞ്ചുകളുടെ നിറം കറുപ്പും ആക്കി തീർക്കുന്നു. സീസണിൻ്റെ തുടക്കത്തിലാണ്‌ നാരകവര്‍ഗ്ഗ ചെമ്പൂപ്പ് ചാഴിയുടെ ആക്രമണമെങ്കില്‍ അതിനെ "റസ്സെറ്റിംഗ്" എന്നും പാകമായ കായകളാണ് കേടു വരുന്നതെങ്കില്‍ അതിനെ "ബ്രോൺസിങ്" എന്നും പറയുന്നു. കേടുവന്ന പ്രതലം മിനുസവും ഇരുണ്ട തവിട്ടു നിറമുള്ളതുമായിരിക്കും, മരങ്ങളില്‍ കൂടുതല്‍ കാലം നിലനിന്നാല്‍ ഈ ഹാനികള്‍ കൂടുതല്‍ ഗുരുതരമാകും. കായകള്‍ മൂപ്പെത്തിയതിനു മുമ്പാണ് കേടുവന്നതെങ്കില്‍ ബാധിക്കപ്പെട്ട ഫലങ്ങള്‍ ചെറുതായിരിക്കും. സാരമായ ആക്രമണം ഇളം ഇലകളില്‍ ഗുരുതരമായ കേടുപാടുകള്‍ക്ക് കാരണമാകും. വസന്ത കാലത്തിൻ്റെ ആരംഭത്തിലാണ് ഫലങ്ങള്‍ നാരക വര്‍ഗ്ഗ ചെമ്പൂപ്പ് ചാഴി ഭക്ഷിച്ചതെങ്കില്‍ തൊലി വളരെ പരുക്കനായി വേനലിനെക്കാളും ഇളം നിറത്തില്‍ കാണപ്പെടും. ഇതിനെ ഷാർക്ക്സ്കിൻ എന്നാണ് വിളിക്കുന്നത്.

ശുപാർശകൾ

ജൈവ നിയന്ത്രണം

യൂസിയസ് സിട്രിഫോളിയസ്, പ്രോണിമാറ്റസ് യുബിക്വിറ്റസ് കൂടാതെ ആംബ്ലിസിയസ് എന്നീ ഇനങ്ങളിലെ ഇരപിടിയന്‍ ചാഴികളുടെ ഉപയോഗവും പരഭോജി കുമിളായ ഹെര്‍സ്യുറ്റെല തോംപ്സോനി എന്നിവ ചെമ്പൂപ്പ് ചാഴികളുടെ ആക്രമണവും നാരകവര്‍ഗ്ഗ ചാഴികളുടെ പെരുപ്പവും നിയന്ത്രിക്കും. എണ്ണ (3 ടേബിള്‍ സ്പൂണ്‍ കുക്കിംഗ് ഓയില്‍ 4 ലിറ്റര്‍ വെള്ളവും അര ടേബിള്‍ സ്പൂണ്‍ ഡിറ്റര്‍ജന്റ് സോപ്പും ചേര്‍ത്ത്) അടിസ്ഥാനമായ ഇലകളില്‍ തളിയ്ക്കുന്ന സ്പ്രേ അല്ലെങ്കില്‍ സോപ്പ് ലായനി സ്പ്രേ (2 ടേബിള്‍ സ്പൂണ്‍ സോപ്പ്/വാഷിംഗ്‌ ലിക്വിഡ് 4 ലിറ്റര്‍ വെള്ളത്തില്‍) ചാഴി ആക്രമണം കുറയ്ക്കും. താപനില 35°C- ല്‍ കൂടുതലുള്ളപ്പോള്‍ സ്പ്രേ പ്രയോഗിക്കരുത്. ഇലകളുടെ അടിഭാഗത്ത് തളിക്കുകയും ആവശ്യമെങ്കില്‍ 3 മുതല്‍ 4 ആഴ്ചകള്‍ക്കുള്ളില്‍ വീണ്ടും തളിക്കുകയും ചെയ്യുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. 30%-ലധികം മരങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ നടപടികള്‍ എടുക്കേണ്ടതായി വരും. രാസ പരിചരണം ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക, കാരണം അവ മിത്ര കീടങ്ങളെയും ബാധിക്കും. കീടങ്ങളിൽ പ്രതിരോധം വളരാതിരിക്കാന്‍ എല്ലാ ചാഴി നാശിനികളും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. സ്പൈറോഡൈക്ലോഫെന്‍, ഡൈഫ്ലുബെന്‍സുറോന്‍, അബമെക്ടിന്‍, അസക്വിനോസില്‍, സ്പൈറൊടെട്രമറ്റ്, മൈക്രോനൈസ്ഡ് അല്ലെങ്കില്‍ നനയ്ക്കാൻ കഴിയുന്ന സള്‍ഫര്‍, ഫെന്‍പൈറോക്സിമേറ്റ്, ക്ലോര്‍പൈറിഫോസ് എന്നിവ പോലെയുള്ള കീടനാശിനികള്‍ ചാഴികളുടെ കൂട്ടത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

കേടുപാടുകള്‍ക്ക് കാരണം മുതിര്‍ന്ന ചെമ്പൂപ്പ് ചാഴിയുടെ ഭക്ഷണക്രമമാണ്. ഇത് നഗ്ന നേത്രങ്ങളാല്‍ കാണാന്‍ കഴിയില്ല, മൈക്രോസ്കോപ് ഉപയോഗിച്ച് മാത്രമേ ഇവയെ കാണാന്‍ കഴിയൂ എന്നതാണ് ഇതിൻ്റെ സവിശേഷത. ഇത് ഫലങ്ങളിലോ ഇലയുടെ പ്രതലത്തിലോ വളരെ കൂടുതലായി പ്രത്യക്ഷപ്പെട്ടാല്‍ മാത്രമേ വ്യക്തമായി കാണാന്‍ കഴിയൂ. ഇത് പൊടിയുടെ ഒരു പ്രതീതിയാണ് ഉണ്ടാക്കുന്നത്‌. വെളുത്ത ഗോളാകൃതിയുള്ള മുട്ടകള്‍ ചെറിയ കൂട്ടങ്ങളായി ഇവ ഇലകളുടെയോ കായകളുടെയോ പുറമെ നിക്ഷേപിക്കുന്നു. ഈ മുട്ടകള്‍ പിന്നീട് മുതിര്‍ന്ന ചാഴികളായി മാറുന്നതിനു മുമ്പ് സജീവമായ രണ്ടു നിംഫ് ഘട്ടങ്ങളിലൂടെ കടന്ന് പോകും. 30°C താപനിലയില്‍ ഒരു തലമുറ ചാഴികള്‍ ആറു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. പെണ്‍ചാഴികള്‍ നാല് മുതല്‍ ആറ് ആഴ്ച വരെ നീണ്ടു നില്‍ക്കുന്ന തങ്ങളുടെ ജീവിതകാലത്ത് 30 മുട്ടകളിടും. പതിവായി ഒറ്റപ്പെട്ട ദുഷിച്ച ഫലങ്ങളുടെ സാന്നിധ്യമാണ് ഒരു തോട്ടത്തിലെ ചെമ്പൂപ്പ് ചാഴിയുടെ ആദ്യ ലക്ഷണം. ഇതൊരു പ്രത്യേക സീസണിലാണ് ശ്രദ്ധയില്‍പ്പെടുന്നതെങ്കില്‍ അടുത്ത സീസണില്‍ ഒരു ഗുരുതരമായ ചെമ്പൂപ്പ് ചാഴി ബാധിപ്പിൻ്റെ മുന്നറിയിപ്പായിരിക്കും. ഈ കീടം ആര്‍ദ്രതയുള്ള സാഹചര്യങ്ങളില്‍ ഉഷ്ണമേഖലാ , മിതോഷ്ണമേഖല കാലാവസ്ഥകളില്‍ വളരെ സാധാരണം ആണ്. ചാഴികള്‍ കാറ്റിലൂടെ ഒരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്ക് വ്യാപിക്കും.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കില്‍, സഹനശക്തിയുള്ള ഇനങ്ങള്‍ തിരഞ്ഞെടുക്കുക.
  • ബാധിപ്പ് ലക്ഷണങ്ങള്‍ക്കായി ഒരു ലെന്‍സ്‌ ഉപയോഗിച്ച് തോട്ടം പതിവായി നിരീക്ഷിക്കുക.
  • മറ്റു കീടങ്ങള്‍ പക്ഷികള്‍ എന്നിവ പോലെയുള്ള ഇരപിടിയന്‍ ഇനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ പരിപാലിക്കുക.
  • മരങ്ങളുടെ കമ്പുകോതലിലൂടെ മികച്ച വായൂ സഞ്ചാരം പരിപാലിക്കണം.
  • കളകള്‍ വേരോടെ പിഴുതുകളഞ്ഞ് തോട്ടത്തിനുള്ളിലെ കളകള്‍ നിയന്ത്രിക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക