മുന്തിരി

മുന്തിരിയിലെ തുരുമ്പ് ചാഴി

Calepitrimerus vitis

ചാഴി

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ സൂക്ഷ്മമായ അർദ്ധസുതാര്യമായ പാടുകൾ.
  • ഇലകളിൽ വെളുത്ത രോമങ്ങൾ.
  • ഇരുണ്ട പച്ചകലർന്ന- പർപ്പിൾ നിറംമാറ്റവും ഇലകളുടെ രൂപവൈകൃതവും.
  • വളർച്ച മുരടിപ്പ്.
  • ഭൂതക്കണ്ണാടി ഇല്ലാതെ കാണാന്‍ കഴിയാത്ത വളരെ ചെറിയ പ്രാണികൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മുന്തിരി

ലക്ഷണങ്ങൾ

ഇലകളിൽ കുത്തുകൾ നിറയുന്നതാണ് കീടത്തിൻ്റെ ആദ്യ അടയാളം, സൂര്യനെതിരെ ഇല പിടിക്കുമ്പോൾ അത് പൂർണ്ണമായും ദൃശ്യമാകും. ഓരോ ഇലയിലും കാണപ്പെടുന്ന ചെറിയ അർദ്ധസുതാര്യമായ നിർജീവമായ പുള്ളിക്കുത്തുകളുടെ എണ്ണം ചെടിയുടെ ബാധിപ്പിൻ്റെ രൂക്ഷതയെക്കുറിച്ച് ഒരു ആശയം നൽകുന്നു. സമൃദ്ധമായ വെളുത്ത രോമങ്ങളുടെ സാന്നിധ്യവും ബാധിപ്പിൻ്റെ ലക്ഷണമാണ്. ഇലകളിൽ പിന്നീട് ഇരുണ്ട പച്ചകലർന്ന- പർപ്പിൾ നിറംമാറ്റവും ക്ഷതങ്ങളുടെ ഫലമായി രൂപവൈകൃതവും ഉണ്ടാകും. സീസണിൻ്റെ തുടക്കത്തിലുള്ള കനത്ത ബാധിപ്പ് നാമ്പുകളിലും ഇലകളിലും ഗുരുതരമായ കേടുപാടുകൾക്ക് കാരണമാകും. തുടർന്ന് ഇലപൊഴിയലും വളർച്ചാ മുരടിപ്പും ഉണ്ടാകാം. പൂക്കൾക്ക് പരിക്കേറ്റതിനാലോ അല്ലെങ്കിൽ അവയുടെ വളർച്ച വൈകിയതിനാലോ കായ്കളുടെ ഉൽപാദനം കുറയുന്നു. സാധാരണയായി, തുരുമ്പ് ചാഴി ഒരു നിസ്സാര പ്രശ്നമാണ്, കാരണം മുന്തിരിക്ക് സീസണിൻ്റെ അവസാനം മുരടിപ്പ് മറികടക്കാൻ കഴിയും. എന്നിരുന്നാലും, പെരുപ്പത്തിൻ്റെ ദ്രുതഗതിയിലുള്ള വികസനത്തിനായി എല്ലാ സാഹചര്യങ്ങളും അനുകൂലമാണെങ്കിൽ, ഇത് വിളവും ഗുണനിലവാരവും നഷ്ടപ്പെടുത്തും.

Recommendations

ജൈവ നിയന്ത്രണം

തുരുമ്പ് ചാഴി പല സ്വാഭാവിക ശത്രുക്കൾക്കും, പ്രത്യേകിച്ചും ഇരപിടിയൻ ചാഴികൾക്ക് എളുപ്പമുള്ള ഇരയാണ്. സുഷുപ്താവസ്ഥയിലുള്ള ഘട്ടത്തിലും മുകുളങ്ങൾ പൊട്ടുമ്പോഴും സമയബന്ധിതമായി നനയ്ക്കാവുന്ന സൾഫർ പ്രയോഗിക്കുന്നത് ചാഴികളെ ഒഴിവാക്കാൻ സഹായിക്കും. എന്നിരുന്നാലും, ഈ തളി പ്രയോഗങ്ങൾ നിർത്തിയാൽ പെരുപ്പം വർദ്ധിക്കും. വേപ്പെണ്ണ സത്ത് അല്ലെങ്കിൽ ചില കീടനാശിനി സോപ്പുകൾ എന്നിവയും ഇലകളിൽ തളിച്ച് പ്രയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. മിക്ക സാഹചര്യങ്ങളിലും, ഇരപിടിയൻ ചാഴികളുടെ പെരുപ്പത്തിൽ ഗണ്യമായ കുറവുണ്ടാകുന്നത് തടയാൻ ചാഴിനാശിനികൾ ഒഴിവാക്കുക, ഇത് ഈ കീടങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.

അതിന് എന്താണ് കാരണം

വൈറ്റിസ് വിനിഫെറയെ ആശ്രയിക്കുന്ന കീടമായ തുരുമ്പ് ചാഴി (കാലെപിട്രിമെറസ് വിറ്റിസ്) ആണ് രോഗലക്ഷണങ്ങൾക്ക് കാരണം. മുന്തിരിവള്ളിയുടെ പുറംതൊലിക്ക് താഴെയോ അല്ലെങ്കിൽ വിള്ളലുകളിലോ മുതിർന്ന പെൺകീടങ്ങളായി അവ ശൈത്യകാലം അതിജീവിക്കുന്നു, വസന്തകാലത്തിൻ്റെ തുടക്കത്തിൽ അവ അവിടെ നിന്ന് വികസിച്ചുകൊണ്ടിരിക്കുന്ന നാമ്പുകളിലേക്ക് കുടിയേറുന്നു. അവയുടെ സൂക്ഷ്മ വലിപ്പവും അർദ്ധസുതാര്യ നിറവും ഇവയെ തിരിച്ചറിയാൻ പ്രയാസമുള്ളതാക്കുന്നു. ഇലകളിൽ, അവ പലപ്പോഴും വെളുത്ത ചെടി രോമങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. വസന്തകാലത്തിൻ്റെ തുടക്കത്തിൽ ഇളം ഇലകളിലും നാമ്പുകളിലും അവ അത്യാർത്തിയോടെ ആഹരിക്കുന്നു, അവയുടെ സ്റ്റൈലറ്റ് (വായ ഭാഗം) പുറംതൊലിയുടെ കോശങ്ങളിൽ കയറ്റി സത്ത് വലിച്ചെടുക്കുന്നു. ഇവ ആഹരിക്കുമ്പോൾ കോശങ്ങളിലേക്ക് കുത്തിവയ്ക്കുന്ന ചില പദാർത്ഥങ്ങൾക്ക് ഹോർമോൺ ഗുണങ്ങളുണ്ട്, ഇത് കലകളുടെ രൂപമാറ്റത്തിന് കാരണമാകും. വേനൽക്കാലത്തിൻ്റെ പകുതി മുതൽ അവസാനം വരെ, ചാഴിയ്ക്ക് ശൈത്യകാലം അതിജീവിക്കാനുള്ള സംരക്ഷണ സ്ഥലം ആവശ്യമാണ്. അനവധി ഇരപിടിയൻ ചാഴികളും പ്രാണികളും ഇവയെ ആഹരിക്കുന്നതിനാൽ അവ സാധാരണയായി ഒരു വലിയ പ്രശ്നമല്ല.


പ്രതിരോധ നടപടികൾ

  • നിലമൊരുക്കുന്ന സമയത്ത് മണ്ണിൽ നല്ല നീർവാർച്ച ആസൂത്രണം ചെയ്യുക.
  • മണ്ണിലെ കാർബൺ അളവ് സന്തുലിതമാക്കാൻ ജൈവ വളം ചേർക്കുക.
  • രോഗ ലക്ഷണങ്ങൾക്കായി ചെടികൾ നന്നായി നിരീക്ഷിക്കുക.
  • കീടത്തിൻ്റെ അടയാളങ്ങൾക്കായി മുന്തിരിത്തോട്ടങ്ങൾ പതിവായി നിരീക്ഷിക്കുക.
  • കീടനാശിനികളുടെ ഉപയോഗം നിയന്ത്രിച്ച് മിത്ര കീടങ്ങളുടെയും ചാഴികളുടെയും പെരുപ്പം ആരോഗ്യകരമായി നിലനിർത്തുക.
  • ശരിയായ സമയത്തും അളവിലും വളങ്ങൾ പ്രയോഗിക്കുന്നത് ഉറപ്പുവരുത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക