മുന്തിരി

മുന്തിരിയിലെ ബ്ലിസ്റ്റർ ചാഴി

Colomerus vitis

ചാഴി

5 mins to read

ചുരുക്കത്തിൽ

  • ഇലയുടെ മുകൾ പ്രതലത്തിൽ പൊള്ളിയതുപോലുള്ള വീക്കം.
  • ഉയർന്ന ഭാഗങ്ങളുടെ ചുവട്ടിൽ നീളം കുറഞ്ഞ നേർത്ത രോമങ്ങളുടെ പാളി (വെള്ള മുതൽ പിങ്ക് കലർന്ന ചുവപ്പ് വരെ).
  • ഭൂതക്കണ്ണാടിയില്ലാതെ കാണാൻ പ്രയാസമുള്ള ചെറിയ പ്രാണികൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മുന്തിരി

ലക്ഷണങ്ങൾ

കാരണക്കാരനായ ചാഴിയുടെ തരം, മുന്തിരിയുടെ ഇനം, പാരിസ്ഥിതിക അവസ്ഥ എന്നിവയെ ആശ്രയിച്ചാണ് രോഗലക്ഷണങ്ങൾ. ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ വസന്തകാലത്തിൻ്റെ അവസാനത്തിൽ കാണപ്പെടുന്നു, ഇളം ഇലകളുടെ മുകൾ ഭാഗത്തെ ചില ഭാഗങ്ങൾ മുകളിലേക്ക് വീർക്കുകയും പൊള്ളൽ പോലെയുള്ള വീക്കങ്ങളായി വികസിക്കുകയും ചെയ്യുന്നു (എറിനിയം എന്നും അറിയപ്പെടുന്നു). വെളുത്തതും പിങ്ക് കലർന്നതുമായ ചുവപ്പ് വരെ നിറമുള്ള ചെറിയ നേർത്ത രോമങ്ങളുടെ ഒരു പാളി ഈ ഉയർന്ന ഭാഗങ്ങളുടെ ചുവട്ടിലുള്ള അറകളിൽ കാണപ്പെടും. സൂക്ഷ്മവും അർദ്ധസുതാര്യവുമായ ചാഴി, ഈ ഇടതൂർന്ന മുടി ആവരണത്താൽ സംരക്ഷിക്കപ്പെടുന്നു. പിന്നീട്, ഉള്ളിൽ നിന്നും ആവരണം ചെയ്തിരിക്കുന്ന വീക്കവും മുടിയും ഉണങ്ങി തവിട്ടുനിറമായി മാറുന്നു. ചില രാജ്യങ്ങളിൽ, ഈ ചാഴി വ്യത്യസ്ത തരം കേടുപാടുകൾക്ക് കാരണമാകുന്നു, ഉദാഹരണത്തിന് ചുവടുഭാഗത്തെ ഇലകളുടെ രൂപവൈകൃതം, മുകുളങ്ങളുടെ രൂപഭേദം, ഇലകളുടെ ചുരുളൽ.

Recommendations

ജൈവ നിയന്ത്രണം

ഗാലെൻഡ്രോമസ് ഓക്സിഡന്റാലിസ് എന്ന ഇരപിടിയൻ ചാഴി ബ്ലസ്റ്റർ ചാഴികളെ ആഹരിക്കുന്നു, മാത്രമല്ല അവയുടെ പെരുപ്പം കുറയ്ക്കുന്നതിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കീടനാശിനി സോപ്പ് അല്ലെങ്കിൽ വേപ്പെണ്ണ എന്നിവയും ഉപയോഗിക്കാം, പക്ഷേ ഇവ മിത്രകീടങ്ങളുടെ എണ്ണവും കുറയ്ക്കും. കൂടാതെ, നനയ്ക്കാൻ കഴിയുന്ന സൾഫർ ഉപയോഗിച്ചുള്ള പരിചരണം സഹായകമാകും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ബ്ലിസ്റ്റർ ചാഴിയ്ക്കതിരെ സ്പൈറോടെട്രമാറ്റ് വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്. സംയുക്തം ആഗിരണം ചെയ്യുന്നതിന് ആവശ്യമായ ഇലവിതാനമുണ്ടെന്ന് ഉറപ്പുവരുത്തുക, കൂടാതെ പ്രയോഗങ്ങൾക്കിടയിൽ 30 ദിവസം അനുവദിക്കുക. ജലവുമായി ചേര്‍ക്കാന്‍ കഴിയുന്ന സൾഫറും ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

ഇലകളിലെ പൊള്ളൽ പോലെയുള്ള വളർച്ചയ്ക്ക് കൊളോമെറസ് വിറ്റിസ് ആണ് കാരണം. വ്യക്തമായ ലക്ഷണങ്ങളുണ്ടെങ്കിലും, മുന്തിരിയുടെ പ്രധാന കീടമായി ഇവ കണക്കാക്കപ്പെടുന്നില്ല. സൂക്ഷ്മവും സ്രവം കുടിക്കുന്നതുമായ ചാഴി പ്രധാനമായും മുന്തിരിവള്ളിയെ ബാധിക്കുന്നു. ഇലകളുടെ പുറംതൊലിയിൽ ആഹരിക്കുന്ന സമയത്ത് അവ ഹോർമോൺ പോലുള്ള പദാർത്ഥങ്ങൾ കോശങ്ങളിലേക്ക് കുത്തിവയ്ക്കുകയും അവയുടെ വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു, ഇത് സവിശേഷമായ വീക്കത്തിന് കാരണമാകും. മുന്തിരി ചെടിയിൽ ബ്ലിസ്റ്റർ ചാഴികൾ ശൈത്യകാലം അതിജീവിക്കുന്നു, ഉദാഹരണത്തിന് മുകുളത്തിൻ്റെ ശല്ക്കങ്ങളുടെ അടിവശം മറഞ്ഞിരുന്നുകൊണ്ട്. ഇളം ഇലകളുടെ അടിവശത്തേക്ക് നീങ്ങി അവയിൽ ആഹരിക്കാൻ തുടങ്ങുന്ന വസന്തകാലത്ത് കീടങ്ങൾ സജീവമാകും. വേനൽക്കാലത്തിൻ്റെ അവസാനം, അവ ഇലവിതാനം ഉപേക്ഷിച്ച് ശൈത്യകാലം അതിജീവിക്കുന്നതിനുള്ള അഭയം തേടുന്നു. ഇലകളുടെ അടിവശത്തെ ആവരണം മിൽഡ്യൂ പോലെയുള്ള ഒരു കുമിൾ രോഗമായി തെറ്റിദ്ധാരണ ഉണ്ടാകാൻ പാടില്ല. ഊഷ്മളവും ആർദ്രവുമായ കാലാവസ്ഥയിൽ ഇലകളുടെ വളർച്ചയിൽ ഈ ലക്ഷണങ്ങൾ കൂടുതൽ കഠിനമായിരിക്കും, പക്ഷേ ഫലങ്ങളുടെ വിളവിനെ ചാഴികൾ ദോഷകരമായി ബാധിക്കുന്നില്ല.


പ്രതിരോധ നടപടികൾ

  • അംഗീകൃത സ്രോതസ്സുകളിൽ നിന്ന് ആരോഗ്യമുള്ള ചെടികൾ ഉപയോഗിക്കുക.
  • കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • ബാധിക്കപ്പെട്ട ശാഖകളും ചെടികളുടെ ഭാഗങ്ങളും നീക്കം ചെയ്‌ത്‌, ശേഖരിച്ചു നശിപ്പിക്കുക.
  • മിത്രകീടങ്ങളുടെ പെരുപ്പത്തിന് ദോഷം വരുത്താതിരിക്കാൻ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുക.
  • മുന്തിരി ചെടികൾക്ക് ചുറ്റും കളനാശിനികൾ തളിക്കുന്നത് ഒഴിവാക്കുക, കാരണം ഇവ ഇരപിടിന്‍ ചാഴികൾ പോലെയുള്ള മിത്ര കീടങ്ങൾക്കും ദോഷകരമാണ്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക