Polyphagotarsonemus latus
ചാഴി
കേടുപാടുകൾക്ക് പലപ്പോഴും കളനാശിനികളുടെ ദുരുപയോഗത്തിന്‍റെയും പോഷണ അപര്യാപ്തതയുടെയും കേടുപാടുകളോട് സാമ്യമുണ്ട്. ഇലകൾ ചുരുണ്ട്, കനം കൂടി തവിട്ടുനിറമാകുന്നു. ഇലയുടെ അടിവശത്ത് പ്രധാന സിരകൾക്കിടയിൽ കോർക്കിൻ്റെ തവിട്ടു നിറമുള്ള ഭാഗങ്ങൾ പ്രത്യക്ഷമാകുന്നു. പൂക്കൾ നശിക്കുന്നു, ഇളം ഇലകൾ മിക്കവാറും വൈകല്യമുള്ളതായിരിക്കാം. കീടങ്ങളുടെ പെരുപ്പം കൂടുതലായിരിക്കുമ്പോൾ ചെടിവളർച്ച മുരടിക്കുകയും, നാമ്പുകൾ അഗ്രഭാഗത്തുനിന്നും നശിക്കുകയും ചെയ്യുന്നു. ചാഴികൾ ആഹരിക്കുന്നതുമൂലമുള്ള കേടുപാടുകൾ വെള്ളിപൂശിയതുപോലുള്ള പഴങ്ങൾക്കും കോർക്കിൻ്റെ തവിട്ടു നിറമുള്ള ഭാഗങ്ങളുടെ പ്രത്യക്ഷപ്പെടലിനും കാരണമാകുന്നു.
ബ്രോഡ് മൈറ്റിന്‍റെ പ്രകൃത്യാലുള്ള ഇരപിടിയൻമാരായ നിയോസെയുലുസ് കുകുമെറിസ്, അമ്പിലീസിയസ് മോൺടോറെൻസിസ് എന്നിവയെ രോഗം ബാധിച്ച ശേഷം നിയന്ത്രിക്കാൻ ഉപയോഗിക്കാം. വെളുത്തുള്ളി തളിയും, കീടനാശിനി സോപ്പുകളും പരീക്ഷിക്കുക. ഇളംചെടികളിലെ ചൂടുവെള്ള പരിചരണവും (43°C മുതൽ 49°C-ൽ 15 മിനിറ്റ് നേരം) ചാഴികളുടെ ബാധിപ്പിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കൂടുതൽ കീട സമ്മർദമുള്ളപ്പോൾ മാത്രം രാസ പരിചരണം ഉപയോഗിക്കുക. ചാഴിയുടെ ജീവചക്രം വളരെ ചെറുതായതുകൊണ്ട് ഇവയെ രാസപ്രയോഗത്തിലൂടെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്, മാത്രമല്ല രാസവസ്തുക്കൾക്കെതിരെ കീടങ്ങളുടെ പ്രതിരോധം ക്രമേണ ശക്തിപ്പെടാനും സാധ്യതയുണ്ട്. ചാഴിനാശിനികൾ ശരിക്കും ആവശ്യമുണ്ടെങ്കിൽ അബാമെക്ടിൻ, സ്പൈറോമൈസിഫിൻ അല്ലെങ്കിൽ പൈറിഡിൻ മുതലായവ അടങ്ങിയിരിക്കുന്ന ഉത്പന്നങ്ങൾ തളിക്കുക.
ബ്രോഡ് മൈറ്റുകൾ ഇളം ഇലകളും മുകുളങ്ങളും തുരന്ന്, ഈ ക്ഷതങ്ങളിൽ നിന്നും ഒലിയ്ക്കുന്ന നീര് വലിച്ചെടുക്കുന്നു. അവയുടെ ഉമിനീരിലടങ്ങിയിരിക്കുന്ന സസ്യ-ഹോർമോണുകൾ പോലുള്ള പദാർത്ഥങ്ങൾ കലകളിലെ വൈകല്യങ്ങൾക്ക് കാരണമാകുന്നു. ചാഴികള്‍ തീരെ ചെറിയ ജീവികളാണ്. ഇവയെ ഭൂതക്കണ്ണാടിയില്ലാതെ കാണാൻ വളരെ ബുദ്ധിമുട്ടാണ്. മുതിർന്നവ 0.2 മി.മി. നീളവും ദീർഘവൃത്താകൃതിയിലുമാണ് കാണപ്പെടുന്നത്. ഇവയുടെ നിറം മഞ്ഞ നിറത്തിനും പച്ച നിറത്തിനും ഇടയിൽ വ്യത്യാസപ്പെട്ടിരിക്കും. മുതിർന്ന പെൺകീടങ്ങൾ ഇലകളുടെ അടിവശത്തോ പഴങ്ങളുടെ കുഴികളിലോ ദിവസവും അഞ്ച് മുട്ട വീതം ഇടുന്നു. രണ്ടോ മൂന്നോ ദിവസത്തിൽ മുട്ട വിരിഞ്ഞ് പുഴുക്കൾ പുറത്തുവരുന്നു. മറ്റൊരു കീടത്തെ വാഹകമായി ഉപയോഗിക്കുകയോ കാറ്റുമൂലം വ്യാപിക്കുകയോ ചെയ്യാത്തിടത്തോളം ചാഴികളുടെ വ്യാപനം വളരെ പതുക്കെയാണ്. ഈ ഇനം ചൂടും ഈർപ്പവുമുള്ള അവസ്ഥകളിലാണ് നന്നായി വളരുന്നത്, ഉദാ: ഗ്രീന്‍ ഹൌസുകള്‍