Oxycenus maxwelli
ചാഴി
വളരുന്ന കോശജാലങ്ങൾക്ക് കേടുപാടുകൾ വരുത്തിക്കൊണ്ട് ഒലീവ് മൈറ്റുകൾ നീരുള്ള തണ്ടുകളിലും, മുകുളങ്ങളിലും, ഇലകളുടെ മുകളിലത്തെ പ്രതലത്തിലും ആഹരിക്കുന്നു. ഇലകളിൽ പുള്ളികളുടെ സാന്നിദ്ധ്യം, ഇലയുടെ നിറംമാറ്റവും, ഇലകൾ മദ്ധ്യഭാഗത്തിനൊപ്പം നീളെ ചുരുണ്ട് അരിവാൾ രൂപത്തിലുള്ള മാറ്റം എന്നിവയാണ് ഈ മൈറ്റുകളുടെ ആക്രമണത്തിൻ്റെ ലക്ഷണങ്ങൾ. വസന്തകാലത്ത് വളർന്നുവരുന്ന മുകുളങ്ങൾ നശിച്ചുപോകുന്നു, പൂമൊട്ടുകളുടെ നിറംമാറുന്നു, പൂക്കൾ ഉണങ്ങുന്നു, പൂങ്കുലകൾ ഇല്ലാതാകുന്നു, തളിരിൻ്റെ വളർച്ച കുറയുന്നു എന്നിവയാണ് ആക്രമണത്തിൻ്റെ മറ്റ് ചില സൂചനകൾ. ഇളംഇലകളുടെ ഇടമുട്ടുകൾ വൈരൂപ്യം ഉള്ളതാകാം, അത് ദൂരെ നിന്ന് കണ്ടാൽ ഒരു 'മന്ത്രവാദിയുടെ ചൂൽ' എന്ന് പറയപ്പെടുന്ന ഒരു പ്രതീതിക്ക് കാരണമാകുന്നു. ഒലീവ് മരത്തിന് ഈ അണുബാധയെ ചെറുത്തുനിൽക്കാൻ കഴിയുന്നതിനാലും സ്വയം പൂര്‍വ്വസ്ഥിതിയിലെത്താൻ കഴിയുന്നതിനാലും സാധാരണയായി ഈ കീടങ്ങൾ ഒരു പ്രധാന പ്രശ്നമല്ല. എന്നിരുന്നാലും, ഇളം ഒലിവ് മരങ്ങളിൽ, കഠിനമായ ആക്രമണം ചെടിയുടെ വളർച്ചയെ ഗൗരവമായി മുരടിപ്പിച്ചേക്കാം.
ലേഡി ബീറ്റിലുകളും ചില തരത്തിലുള്ള ഇരപിടിച്ചുതിന്നുന്ന ചാഴികളും ഓ.മാക്സ്വെല്ലി എന്ന കീടത്തെ ഭക്ഷിക്കുന്നു അതിനാൽ അവയെ തോട്ടങ്ങളിൽ അവതരിപ്പിക്കാം. കീടനാശിനികൾ ഉപയോഗിച്ച് മിത്രകീടങ്ങളെ നശിപ്പിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. വെറ്റബിൾ സൾഫറിനെ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങളേക്കാൾ പ്രകൃതിദത്ത ശത്രുക്കൾക്ക് ചെറിയ തടസ്സമെ ഉണ്ടാക്കുകയുള്ളു എന്നതിനാൽ വേനൽക്കാല സസ്യ എണ്ണകൾ ഉപയോഗിക്കാൻ കഴിയും, കാരണം അവയുടെ ശേഷിപ്പുകൾ വളരെ കുറച്ച് സമയമേ അവശേഷിക്കുകയുള്ളൂ. തണുത്ത താപനിലയുള്ള സമയത്ത് നന്നായി നനയ്‌ക്കപ്പെട്ട ഒലീവ് മരങ്ങളിലേ എണ്ണ പ്രയോഗിക്കാൻ പാടുള്ളു.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. വലിയ തോതിലുള്ള എണ്ണം കണ്ടെത്തുകയാണെങ്കിൽ, ഒലീവ് മരങ്ങൾ മുകുളങ്ങൾ വിരിയുന്നതിന് മുമ്പായി പരിചരണം നൽകണം. വെറ്റബിൾ സൾഫർ ഫലപ്രദമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ 32 °C ന് മുകളിലുള്ള താപനിലയിൽ മരങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകാം. ഉയർന്ന താപനിലയിൽ, ഡസ്റ്റിങ് സൾഫർ ആണ് വെറ്റബിൾ സൾഫറിനെക്കാൾ സുരക്ഷിതം. സൾഫർ തളിക്കുന്നതാണ് മറ്റൊരു മാർഗ്ഗം.
ഓക്‌സിസെനസ് മാക്സ്‌വെല്ലി എന്ന ഒലീവ് ബഡ് മൈറ്റുകൾ ആഹരിക്കുന്നതാണ് രോഗലക്ഷണങ്ങൾക്ക് കാരണം. അവ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത, ഒരു സൂക്ഷ്‌മമായ ജീവിയാണ് (0.1-0.2 മില്ലീമീറ്റർ). അവ ഇളം മഞ്ഞ മുതൽ കടും തവിട്ട് നിറം വരെ ഉള്ളവയാണ്, മെല്ലെ നീങ്ങുന്നതും, ആപ്പ്-ആകൃതിയോട് കൂടിയതും, ഈ കുടുംബത്തിലെ പലതരം ഇനങ്ങളുടെ സവിശേഷതയായ പരന്ന ശരീരവും ആണ്. ഒലീവ് തോട്ടങ്ങളിൽ മാത്രം ആഹരിക്കുന്നതിനാൽ, അവയുടെ ജീവചക്രം ഒലീവ് മരങ്ങളുടേതുമായി അടുത്ത ബന്ധം പുലർത്തുന്നു. വസന്തകാലത്ത് അവ പ്രത്യുൽപാദനത്തിനായി പുതിയ ഇലകളിലേക്കും മുകുളങ്ങളിലേക്കും നീങ്ങുന്നു, അവിടെ പെൺകീടങ്ങൾ 50 മുട്ടകൾ വരെ ഇടുന്നു. വളർന്നുവരുന്ന ലാർവകളും ഇളം കീടങ്ങളും കൂട്ടമായി പൂക്കളിൽ ആഹരിക്കുകയും ഞെട്ടുകളെ വിച്ഛേദിക്കുകയും ചെയ്യുന്നു, ഇത് പൂക്കൾ പാകമാകുന്നതിന് മുമ്പ് കൊഴിഞ്ഞുവീഴാൻ കാരണമാകുന്നു. പിന്നീട്, ചാഴികൾ ഇളം പഴങ്ങളെ ആക്രമിക്കുകയും ആഹരിക്കുന്ന ഭാഗത്തിന് ചുറ്റും ഉള്ള കോശജാലങ്ങളുടെ നിറംമാറ്റത്തിനും ചുക്കിച്ചുളുങ്ങുന്നതിനും കാരണമാകുന്നു.