Eotetranychus carpini
ചാഴി
സീസണിൻ്റെ തുടക്കത്തിൽ മുന്തിരിയിലെ മഞ്ഞച്ചാഴികൾ ആഹരിക്കുന്നതുമൂലമുള്ള കേടുപാടുകൾ അനേകം ഇലകളുടെയും പൂമുകുളങ്ങളുടെയും ക്രമരഹിതമായ വളർച്ച, രൂപവൈകൃതം അല്ലെങ്കിൽ ഉണക്കം എന്നിവയിലേക്ക് നയിക്കുന്നു. നീളം കുറഞ്ഞ ഇടമുട്ടുകളും സവിശേഷതയാണ്. വളർച്ചയുടെ പിന്നീടുള്ള ഘട്ടങ്ങളിൽ, സിരകൾക്കുനീളെ ചുവപ്പ് മുതൽ തവിട്ട് വരെ നിറങ്ങളിലുള്ള പാടുകൾ വരെ ഇലകളിലെ ആക്രമണത്തിൻ്റെ സവിശേഷതയാണ്. ചാഴികൾ വർദ്ധിക്കുമ്പോൾ, ഈ ലക്ഷണങ്ങൾ ബാക്കിയുള്ള ഇലപത്രത്തിലേക്കും വ്യാപിക്കുന്നു, തുടർന്ന് കലകളുടെ മഞ്ഞപ്പും നാശവും സംഭവിക്കും. ഇത് പ്രകാശസംശ്ലേഷണ നിരക്ക് കുറയ്ക്കുന്നതിലേക്ക് നയിച്ച് കായകൾ അല്ലെങ്കിൽ പഴങ്ങൾ പാകമാകുന്നതിലെ കാലതാമസത്തിനും പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും വിളവ് കുറയുന്നതിനും കാരണമാകുന്നു. ചാഴികളുടെ പെരുപ്പം കുറവാണെങ്കിലും തുടക്കത്തിലുള്ള ബാധിപ്പ് പ്രത്യേകിച്ച് ദോഷകരമാണ്.
ഇറ്റെട്രാനൈക്കസ് കാർപിനിയുടെ പെരുപ്പം നിയന്ത്രിക്കുന്നതിന്, പ്രത്യേകിച്ചും സ്വാഭാവിക ഇരപിടിയന്മാരായ കമ്പിമോഡ്രോമസ് അബെറാൻസ് പോലെയുള്ള ചില പ്രതിയോഗി ചാഴി ഇനങ്ങൾ ഉപയോഗിക്കാം. എന്നിരുന്നാലും, കീടങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന അതേ രാസപരിചരണ മാർഗ്ഗങ്ങളിലൂടെ പ്രതിയോഗി ഇനങ്ങളും കൊല്ലപ്പെടുന്നു. ചില ഇനം വളരെ ചെറിയ പൈറേറ്റ് ബഗുകൾ അല്ലെങ്കിൽ ഫ്ലവർ ബഗുകൾ (ആന്തോകോറിഡേ) ഹോൺബീം ചാഴികളെ ആഹരിക്കുന്നു, ഇത് ബാധിപ്പ് നിയന്ത്രിക്കാനുള്ള മറ്റൊരു മാർഗ്ഗമാണ്.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഈ കീടങ്ങളെ കൊല്ലാൻ, ആദ്യം മുകുളങ്ങൾ പൊട്ടുമ്പോഴും പിന്നീട് നാമ്പുകൾ 10 സെന്റിമീറ്റർ നീളത്തിൽ ആയിരിക്കുമ്പോഴും അകാരിസൈഡുകൾ ഉപയോഗിച്ച് രണ്ട് പ്രയോഗങ്ങൾ നടത്താം. അക്രിനാത്രിൻ, ക്ലോഫെന്റൈസിൻ, സിഹെക്സാറ്റിൻ, ഡികോഫോൾ, ഫെനാസാക്വിൻ, ഫെൻബുട്ടാറ്റിൻ-ഓക്സൈഡ്, ഹെക്‌സിതിയാസോക്സ്, പിറിഡാബെൻ, ടെബുഫെൻപിറാഡ് എന്നിവയാണ് പ്രധാന അകാരിസൈഡുകൾ. ഈ ഉൽപ്പന്നങ്ങൾ സ്വാഭാവിക ഇരപിടിയന്മാരായ കമ്പിമോഡ്രോമസ് അബെറാൻസിനെയും ബാധിക്കും. ചില കീടനാശിനികളും ചാഴികളെ ബാധിക്കും. 12 ദിവസത്തെ ഇടവേളയിൽ 2 പരിചരണങ്ങൾ നടത്തുന്നത് വേനൽക്കാലത്ത് ഇവയുടെ പെരുപ്പം നിയന്ത്രിക്കും.
മുന്തിരിവള്ളികൾ അല്ലെങ്കിൽ പീച്ച് മരങ്ങൾ പോലുള്ള പ്രധാന വിളകളെ ബാധിക്കുന്ന ഇറ്റെട്രാനൈക്കസ് കാർപിനി എന്ന മഞ്ഞച്ചാഴിയാണ് രോഗലക്ഷണങ്ങൾക്ക് കാരണം. പെൺകീടങ്ങൾക്ക് ദീർഘവൃത്താകൃതിയിലുള്ള ശരീരവും, ഇളംനിറം മുതൽ നാരങ്ങയുടെ മഞ്ഞ വരെയുള്ള വ്യത്യസ്ഥ നിറങ്ങളും ഉണ്ട്. ശാഖകളുടെ പുറംതൊലിക്ക് അടിയിൽ ഇവ കൂട്ടങ്ങളായി ശൈത്യകാലം അതിജീവിക്കുന്നു. ആദ്യത്തെ മുകുളങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ, അവ പുറത്തുവന്ന് ഏകദേശം പത്ത് ദിവസം ഇളം ഇലകളിൽ ആഹരിക്കുന്നു. ശേഷം അവ ഇലകളുടെ അടിഭാഗത്ത് നേർത്ത വരയുള്ള ഗോളാകൃതിയിലുള്ള, അർദ്ധസുതാര്യ മുട്ടകൾ നിക്ഷേപിക്കാൻ തുടങ്ങുന്നു. നേർത്ത വല ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്ന വലിയ കൂട്ടങ്ങളായി ഇളം കീടങ്ങൾ കാണപ്പെടുന്നു. അവ, ഇലകൾ ഉൽപാദിപ്പിക്കുന്ന സത്ത് ഇലകളുടെ സിരകൾക്കു നീളെ ആഹരിക്കുന്നു. പെൺകീടങ്ങളുടെ ആയുസ്സും (12 മുതൽ 30 ദിവസം വരെ) തലമുറകളുടെ എണ്ണവും (5 മുതൽ 6 വരെ) താപനിലയെയും ഇലവിതാനങ്ങളുടെ അവസ്ഥയെയും ആശ്രയിച്ചിരിക്കുന്നു. അവയുടെ വളർച്ചയ്ക്ക് അനുയോജ്യമായ താപനില ഏകദേശം 23°C ആണെന്ന് കരുതപ്പെടുന്നു.