Tetranychidae
ചാഴി
എട്ടുകാലി ചാഴികൾ ആഹരിക്കുന്നത്, ഇലകളുടെ മുകൾ ഭാഗത്ത് വെളുപ്പ് മുതൽ മഞ്ഞനിറം വരെയുള്ള പുള്ളികൾക്ക് കാരണമാകുന്നു. ബാധിപ്പ് കൂടുതൽ ഗുരുതരമാവുന്നതോടെ, ഇലകൾ ആദ്യം വെങ്കല നിറത്തിൽ അല്ലെങ്കിൽ വെള്ളി നിറത്തിൽ പ്രത്യക്ഷപ്പെടും, പിന്നെ എളുപ്പത്തിൽ ഒടിയുകയും, ഇലയുടെ സിരകൾക്കിടയിൽ കീറൽ വീഴുകയും, ഒടുവിൽ പൊഴിയുകയും ചെയ്യുന്നു. എട്ടുകാലി ചാഴിയുടെ മുട്ടകൾ ഇലകളുടെ അടിവശത്ത് കണ്ടെത്താം. എട്ടുകാലി ചാഴിയും അവിടെ തന്നെയാണ് കാണപ്പെടുന്നത്, അവയുടെ പുഴുക്കൂട് ഒരു ചിലന്തി വലയോട് സാദൃശ്യമുള്ളതാണ്. ബാധിക്കപ്പെട്ട ചെടികൾ എട്ടുകാലി ചാഴികൾ നെയ്തെടുത്ത വലകളാൽ പൊതിഞ്ഞിരിക്കും. തളിരുകളുടെ അഗ്രം ശൂന്യമായി തീരുകയും വശങ്ങളിലെ നാമ്പുകൾ വളരാൻ തുടങ്ങുകയും ചെയ്യുന്നു. കനത്ത കേടുപാടുകൾ സംഭവിച്ചാൽ, ഫലങ്ങളുടെ എണ്ണവും ഗുണനിലവാരവും കുറയുന്നു.
ചെറിയ തോതിലുള്ള ബാധിപ്പിൽ, ചാഴികളെ കഴുകി കളഞ്ഞ് ബാധിക്കപ്പെട്ട ഇലകൾ ഒഴിവാക്കാം. കടുക് വിത്ത്, തുളസി, സോയാബീൻ കൂടാതെ വേപ്പ് എന്നിവയുടെ എണ്ണ കൊണ്ട് ഉണ്ടാക്കിയ തയ്യാറിപ്പ് ഇലകളിലേക്ക് തളിക്കുന്നത് ടി. ഉർടിസിയെ ഗണത്തിൽ പെട്ട ചാഴികളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. വെളുത്തുള്ളി ചായ, കൊടിത്തൂവ മിശ്രിതം അല്ലെങ്കിൽ കീടനാശിനി സോപ്പ് ലായനികൾ എന്നിവയും പെരുപ്പം നിയന്ത്രിക്കാൻ പരീക്ഷിക്കുക. കൃഷിയിടങ്ങളിൽ ചാഴിയെ ആഹരിക്കുന്ന, പ്രത്യേക ജൈവ നിയന്ത്രണ ഏജന്റുകളെ (ഉദാഹരണത്തിന് ഫൈറ്റോഷ്യുലസ് പെർസിമിലിസ്) അല്ലെങ്കിൽ ജൈവ കീടനാശിനി ആയ ബാസിലസ് തുറിഞ്ജിയൻസിസ് ഉപയോഗപ്പെടുത്തുക. പ്രാഥമിക പരിചരണം കഴിഞ്ഞ് 2 മുതൽ 3 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ തളി പരിചരണം നടത്തേണ്ടത് ആവശ്യമാണ്.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. എട്ടുകാലി ചാഴികളെ ചാഴിനാശിനി ഉപയോഗിച്ച് നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാണ്, എന്തെന്നാൽ മിക്ക കൂട്ടങ്ങളും രാസവസ്തുക്കളുടെ തുടർച്ചയായ ഉപയോഗത്തിനെതിരെ കുറച്ചു വർഷങ്ങൾക്കുശേഷം പ്രതിരോധ ശക്തി നേടാറുണ്ട്. രാസനിയന്ത്രണ ഏജന്റുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക, അതുമൂലം ഇരപിടിയന്മാരുടെ പെരുപ്പത്തെ ഇവയുടെ പ്രയോഗം ബാധിക്കില്ല. ഉദാഹരണത്തിന് ലായനി രൂപത്തിലാക്കാവുന്ന സൾഫർ (3 ഗ്രാം/ലിറ്റർ), സ്പൈറോമെസിഫെൻ (1 മില്ലിലിറ്റർ/ലിറ്റർ) , ഡൈകോഫോൾ (5 മില്ലിലിറ്റർ/ലിറ്റർ) അല്ലെങ്കിൽ അബാമെക്റ്റിൻ അധിഷ്ടിത കുമിൾ നാശിനികൾ (വെള്ളത്തിൽ ലയിപ്പിച്ച്) ഉപയോഗിക്കാം. പ്രാഥമിക പരിചരണം കഴിഞ്ഞ് 2 മുതൽ 3 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ തളി പരിചരണം നടത്തേണ്ടത് ആവശ്യമാണ്.
ടെട്രാനിക്കസ് എന്ന ജനുസ്സിൽപ്പെട്ട ടി. ഉർടിസിയെ, ടി. സിന്നബാറിനസ് എന്നീ എട്ടുകാലി ചാഴികളാണ് കേടുപാടുകൾക്ക് കാരണം. മുതിർന്ന പെൺ ചാഴികൾ 0.6 മില്ലീമീറ്റർ നീളവും, അവയുടെ അണ്ഡാകൃതിയിലുള്ള ശരീരത്തിൽ രണ്ട് ഇരുണ്ട പാടുകളോടും കൂടി ഇളം പച്ച നിറവും, പിന്നിൽ നീണ്ട രോമങ്ങളും ഉള്ളവയാണ്. സുഷുപ്തകാലത്തിലുള്ള പെൺ ചാഴികൾ ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്. വസന്ത കാലത്തിൽ, പെൺ ചാഴികൾ ഇലകളുടെ അടിവശങ്ങളിൽ ഗോളാകാരവും അര്‍ദ്ധസുതാര്യവുമായ മുട്ടകൾ നിക്ഷേപിക്കുന്നു. ഇളം കീടങ്ങൾക്ക് മങ്ങിയ പച്ചനിറവും, പിൻഭാഗത്ത് ഇരുണ്ട അടയാളങ്ങളും ഉണ്ട്. ഇല പത്രത്തിൻ്റെ അടിഭാഗത്തുള്ള കൊക്കൂണുകളിൽ ചാഴികൾ സംരക്ഷിക്കപ്പെടുന്നു. വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥകളിൽ എട്ടുകാലി ചാഴികൾ വളരുകയും, ഈ സാഹചര്യങ്ങളിൽ ഒരു വർഷം 7 തലമുറ വരെ ഉണ്ടാക്കുകയും ചെയ്യുന്നു. കളകൾ ഉൾപ്പെടെയുള്ള നിരവധി ചെടികൾ ചാഴികൾക്ക് ആതിഥ്യമേകാറുണ്ട്.