മറ്റുള്ളവ

യൂറോപ്യൻ റെഡ് മൈറ്റ്

Panonychus ulmi

ചാഴി

ചുരുക്കത്തിൽ

  • ഇളം വെങ്കല നിറത്തിലുള്ള ചെറുപുള്ളികൾ ഇലകളിൽ രൂപംകൊള്ളുന്നു, അത് പിന്നീട് ഒരു വെങ്കലം അല്ലെങ്കിൽ തുരുമ്പിച്ച-തവിട്ടുനിറത്തിലായി മാറുന്നു.
  • ഇലകൾക്ക് രൂപഭേദം സംഭവിക്കുകയും, അല്ലെങ്കിൽ മുകളിലേക്ക് ചുരുണ്ടുപോകുകയും ചെയ്യുന്നു.
  • തടിയുടെ അപര്യാപ്തമായ വികസനം, പഴങ്ങൾ പാകമാകുന്നതിലെ പോരായ്മ അല്ലെങ്കിൽ പാകമാകുന്നതിന് മുമ്പ് കൊഴിഞ്ഞുപോകുക.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

8 വിളകൾ
ബദാം
ആപ്പിൾ
ആപ്രിക്കോട്ട്
ചെറി
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

നേരിയ തോതിൽ രോഗബാധ ഉണ്ടാകുമ്പോൾ, ഇലയുടെ പ്രധാന ധമനിയ്‌ക്കു സമീപത്തായി, നേരിയ വെങ്കല പുള്ളികൾ കാണപ്പെടുന്നു. ചാഴികളുടെ എണ്ണം വളരുന്നതിനനുസരിച്ച്, അവ ചെടിയുടെ സത്ത് വലിച്ചൂറ്റി കുടിയ്ക്കുന്നതു മൂലം ഉണ്ടാകുന്ന പുള്ളികൾ ഇലകൾ മുഴുവൻ വ്യാപിക്കുന്നു. ഇലകൾ മുകളിലേക്ക് ചുരുളാനും, ഇലയുടെ താളുകൾ ഒരു വെങ്കല നിറം അല്ലെങ്കിൽ തുരുമ്പിച്ച-തവിട്ടുനിറം ആയി മാറുകയും ചെയ്യുന്നു. ഇലകളിലും മുകുളങ്ങളിലും ഉണ്ടാകുന്ന കേടുപാടുകൾ വൃക്ഷത്തിൻ്റെ പ്രകാശസംശ്ലേഷണ പ്രക്രിയ കുറയ്ക്കുകയും അത് വഴി മരത്തിൻ്റെ അപര്യാപ്തമായ വികസനം, പഴങ്ങൾ പാകമാകുന്നതിലെ പോരായ്മ അല്ലെങ്കിൽ പാകമാകുന്നതിന് മുമ്പുള്ള കൊഴിഞ്ഞുപോക്ക് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇത് ശൈത്യകാലത്ത് തളിരുകൾ കേടുവരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും തുടർന്നുള്ള സീസണിൽ പൂവിടുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഇരപിടിച്ചുതിന്നുന്ന കീടങ്ങളെ ഉപയോഗിച്ചുള്ള ജൈവ നിയന്ത്രണം ഫലവൃക്ഷത്തോട്ടങ്ങളിൽ നന്നായി പ്രവർത്തിക്കുന്നു. ഫ്ലവർ ബഗ്ഗ്‌, ലേഡി ബഗ്ഗ്‌, ക്യാപ്സിഡ് ബഗ്ഗുകളുടെ ചില ഇനങ്ങൾ, അതുപോലെ ചില്ല് പോലുള്ള ചിറകുള്ള മിറിഡ് ബഗ്ഗ് (ഹയാലിയോഡ്സ് വിട്രിപ്പീന്നിസ്‌) അല്ലെങ്കിൽ സ്റ്റെതോര്സ് പുങ്ക്ടം എന്നിവയെല്ലാം പ്രകൃതിദത്ത പ്രതിയോഗികളിൽ പെടുന്നു. അനുവദിക്കപ്പെട്ട ചുരുങ്ങിയ ശ്രേണികളിലെ എണ്ണകളും ഉപയോഗിക്കാവുന്നതാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ പരിഗണിക്കുക. കീടത്തിൻ്റെ നിരക്ക് കൂടിയാൽ, തണുപ്പുകാലത്ത് തളിരിൻ്റെ അറ്റത്ത് ചുവന്ന മുട്ടകളുടെ കൂട്ടം കാണുകയാണെങ്കിൽ അകാരിസൈഡ്സ് (വിഷം) അല്ലെങ്കിൽ മൈറ്റിസൈഡ്സ് ഉപയോഗിക്കാവുന്നതാണ്. പൊതുവായി, രാസ ചികിത്സാ പ്രയോഗം കുറയ്ക്കാൻ ശ്രമിക്കുക. ഇവ പ്രയോജനകരമായ ഷഡ്പദങ്ങളുടെ സംഖ്യയെ ബാധിക്കുകയും, ചില ഇനം ചാഴികളിൽ പ്രതിരോധം ഉത്തേജിപ്പിക്കാൻ കാരണമാകുകയും ചെയ്യും. അവയുടെ സംഖ്യ കുറയ്ക്കാൻ ധാതു എണ്ണകൾ ഉപയോഗപ്പെടുത്താം.

അതിന് എന്താണ് കാരണം

യൂറോപ്യൻ റെഡ് മൈറ്റ് (പനോനെയ്ച്ചസ് ഉൽമി) എന്ന ചാഴി ചെടിയിൽ ആഹരിക്കുന്നതാണ് രോഗലക്ഷണങ്ങൾക്ക് കാരണം. ഇത് മാതളങ്ങളെയും മറ്റു മാംസള ഫലങ്ങളെയും, മുന്തിരിവള്ളികളെയും പോലെയുള്ള വളരെയധികം ചെടികളെ ബാധിക്കുന്നതാണ്. ആൺ പുഴുക്കൾക്ക് ഇളം മഞ്ഞയായ ചുവപ്പ് നിറമാണ് കൂടാതെ പിന്നിൽ 0.30 മില്ലീമീറ്റർ നീളമുള്ള രണ്ട് ചുവന്ന പാടുകൾ ഉണ്ട്. പെൺപുഴുക്കൾ ആൺ പുഴുക്കളെക്കാൾ കുറച്ച് നീളം (0.35 മില്ലീമീറ്റർ) കൂടുതൽ ഉള്ളവയാണ്. കൂടാതെ അവ ആൺ പുഴുക്കളെക്കാൾ ദീര്‍ഘവൃത്താകൃതിയിലും ആണ്. ഒരു ഇഷ്ടികയുടെതുപോലുള്ള ചുവന്ന നിറത്തോടുകൂടിയ ശരീരം, അതിൻ്റെ പുറകിലുള്ള മുത്തുപോലെയുള്ള പുള്ളികളിൽ നിന്നും തള്ളിനിൽക്കുന്ന ശക്തമായ വെളുത്ത രോമങ്ങളും ആണ് സവിശേഷ ലക്ഷണങ്ങൾ. അവ പ്രധാനമായും വേനൽകാലത്തിൻ്റെ വൈകിയ വേളയിൽ മരത്തൊലിയുടെ വിള്ളലുകളിലും, പഴങ്ങളുടെ പുറമിതളുകളിലും, വിടരാത്ത മൊട്ടുകളിലും, കൂടാതെ വസന്തകാലത്ത് ഇലകളുടെ അടി ഭാഗത്തും ചുവന്ന മുട്ടകൾ ഇടുന്നു. പ്രതിവർഷം ശരാശരി തലമുറകളുടെ എണ്ണം താപനിലയേയും ഭക്ഷണത്തിൻ്റെ ലഭ്യതയേയും ആശ്രയിച്ചിരിക്കുന്നു, ഇത് തണുത്ത കാലാവസ്ഥയിൽ 2-3 തലമുറ മുതൽ ചൂട് കാലങ്ങളിൽ 8 തലമുറ വരെയും ആകാം. നൈട്രജൻ അമിതമായി നൽകുന്നത് ചെടികളുടെ വളർച്ച ഉത്തേജിപ്പിക്കുകയും കീടങ്ങളെ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ കാറ്റും, മഴയും പ്രാണികളുടെ മരണനിരക്ക് വർദ്ധിപ്പിക്കുന്നു.


പ്രതിരോധ നടപടികൾ

  • പ്രതിയോഗികളുടെ എണ്ണം ഉത്തേജിപ്പിക്കുന്നതിനായി വിവിധ സസ്യങ്ങളുടെ ഉയർന്ന വൈവിധ്യങ്ങൾ നിലനിർത്തുക.
  • കടുത്ത രോഗബാധ ഉണ്ടാകുന്ന സാഹചര്യത്തിൽ, ബാധിക്കപ്പെട്ട മരത്തിൻ്റെ ഭാഗങ്ങൾ മുറിച്ചുകളയേണ്ടതാണ്.
  • മിത്ര കീടങ്ങളിൽ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ കീടനാശിനിയുടെ ഉപയോഗം നിയന്ത്രിക്കുക.
  • പൊടി നിറഞ്ഞ അവസ്ഥ ഒഴിവാക്കാൻ മരങ്ങൾക്ക് നന്നായി ജലസേചനം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക