പ്ലം

ഗാള്‍ ചാഴി

Eriophyidae

ചാഴി

ചുരുക്കത്തിൽ

  • ഇലകളിൽ കട്ടിയുള്ള അരികുകളും മുഴകളുടെ രൂപപ്പെടലും.
  • ഇലകളുടെ അടിഭാഗത്ത് വെൽവെറ്റ് പോലെയുള്ള രോമ ആകാരങ്ങൾ.
  • മുരടിച്ച നാമ്പുകളും വലിയ മുകുളങ്ങളും.
  • ചാഴികളുടെ തീറ്റക്രമം മൂലം ഇലകളിൽ ഉയർന്ന വെങ്കലനിറത്തിലുള്ള ഘടനകൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

5 വിളകൾ
ആപ്പിൾ
ആപ്രിക്കോട്ട്
ചെറി
പീച്ച്
കൂടുതൽ

പ്ലം

ലക്ഷണങ്ങൾ

ഇലകളിൽ പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന വളരെയധികം വളർച്ചകൾ (ഗാളുകൾ എന്ന് വിളിക്കപ്പെടുന്ന) പ്രത്യക്ഷപ്പെടുന്നു. ഗാൾ ചാഴികളുടെ ഇനത്തെ ആശ്രയിച്ച്, ഇലകളുടെ അരികുകൾ കട്ടിയായേക്കാം. രോമങ്ങളുടെ അമിതമായ വളർച്ച ഇലകളുടെ അടിഭാഗത്ത് ഒരു വെൽവെറ്റ് ഘടന രൂപപ്പെടുത്തുന്നു. മുഴകളുടെ നിറങ്ങൾ മഞ്ഞ മുതൽ ചുവപ്പ് വരെയാകാം. നാമ്പുകൾ മുരടിച്ച് മുകുളങ്ങൾ വലുതായേക്കാം. ചാഴികളുടെ തീറ്റക്രമം മൂലം ഇലകളിൽ ഉയർന്ന വെങ്കലനിറത്തിലുള്ള ഘടനകൾക്ക് കാരണമാകുന്നു. "മന്ത്രവാദികളുടെ ചൂല്" പോലെ കാണപ്പെടുന്ന നാമ്പുകളുടെ അംഗജപ്രജനനം മരങ്ങളിൽ കാണപ്പെടാം. ഇലകളുടെ വെങ്കല നിറവും സാധ്യമാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

മിക്ക സാഹചര്യങ്ങളിലും, പരിചരണം ആവശ്യമില്ല. ബാധിപ്പ് ഗുരുതരമാണെങ്കിൽ, മരത്തിൻ്റെ ബാധിക്കപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്യാം. ബാധിക്കപ്പെട്ട ഭാഗങ്ങൾ മുറിക്കുന്നതിലൂടെ ഉണ്ടാകുന്ന നാശനഷ്ടം, ചാഴികൾ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളേക്കാൾ കൂടുതലായേക്കാം എന്നത് മുൻ‌കൂട്ടി പരിഗണിക്കുക.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള സംയോജിത സമീപനം ഇപ്പോഴും പരിഗണിക്കുക. അബാമെക്റ്റിൻ അല്ലെങ്കിൽ ബൈഫെൻട്രിൻ എന്നിവ അടങ്ങിയ കീടനാശിനികൾ / ചാഴിനാശിനികൾ രോഗനിവാരണിയായി തളിക്കുന്നത് മരങ്ങളെ ചാഴികളുടെ ബാധിപ്പിൽ നിന്നും സംരക്ഷിക്കും. നനയ്ക്കാൻ കഴിയുന്ന സൾഫറിൻ്റെ തയ്യാറിപ്പുകളും സഹായിച്ചേക്കാം, പക്ഷേ അവ പ്രയോജനകരമായ ജീവികളെയും ദോഷകരമായി ബാധിക്കും.

അതിന് എന്താണ് കാരണം

സാധാരണയായി 0.2 മില്ലിമീറ്ററിൽ കുറഞ്ഞ വലിപ്പമുള്ള അതിസൂക്ഷ്‌മമായ ഒരു ചാഴിയാണ് കേടുപാടുകൾക്ക് കാരണം, ഇത് പ്രധാനമായും ബെറി വർഗ്ഗത്തിലുള്ള ചെടികളെ ബാധിക്കുന്നു, പക്ഷേ ഫലവൃക്ഷങ്ങളെയും വാൽനട്ട് മരങ്ങളെയും ബാധിച്ചേക്കും. ഈ പ്രത്യേക ചാഴിക്ക്, നാല് ജോഡി കാലുകളുള്ള മറ്റ് ചാഴികളിൽ നിന്ന് വ്യത്യസ്തമായി, ഒരു നീളമേറിയ ശരീരവും രണ്ട് ജോഡി കാലുകളും മാത്രമാണ് ഉള്ളത്. അവ പുറംതൊലിയിലോ അല്ലെങ്കിൽ മുകുളങ്ങളുടെ ശല്കങ്ങളുടെ അടിയിലോ തണുപ്പുകാലം അതിജീവിച്ച് വസന്തകാലത്ത് മുട്ടയിടുകയും ആഹരിക്കുകയും ചെയ്യുന്നു. അവ ഇലകളുടെ സത്ത് വലിച്ചെടുത്ത് ഇലകളുടെ കലകളിൽ ആഹരിക്കുന്നു, അങ്ങനെ ചെയ്യുന്നതിലൂടെ, അവ രാസവസ്തുക്കള്‍ ഉത്പാദിപ്പിച്ച് ചെടികളുടെ കലകളിലേക്ക് കടത്തിവിടവുകയും അവ പ്രത്യേക മുഴകളുടെ രൂപപ്പെടലിന് കാരണമാകുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ പോഷകസമൃദ്ധമായ സസ്യ സ്രവം നിറഞ്ഞ ഈ മുഴകളിൽ ചാഴികൾ ആഹരിക്കുന്നത് തുടരുന്നു. അവ സാധാരണയായി ആതിഥേയ വിളയ്ക്ക് ഗുരുതരമായ നാശമുണ്ടാക്കില്ല.


പ്രതിരോധ നടപടികൾ

  • ഗാൾ ചാഴികളുടെ ലക്ഷണങ്ങൾക്കായി തോട്ടം പതിവായി നിരീക്ഷിക്കുക.
  • ലഭ്യമാണെങ്കിൽ, ചാഴികളെ പ്രതിരോധിക്കാൻ ശേഷിയുള്ളതോ അല്ലെങ്കിൽ സഹിഷ്ണുതയുള്ളതോ ആയ വൃക്ഷ ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • രോഗം പടരാതിരിക്കാൻ, ബാധിക്കപ്പെട്ട ചെടികളുടെ അവശിഷ്ടങ്ങൾ മുറിച്ച് കത്തിക്കുകയോ അല്ലെങ്കിൽ കുഴിച്ചിടുകയോ ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക