ചോളം

സ്ട്രിഗ

Striga hermonthica

കള

5 mins to read

ചുരുക്കത്തിൽ

  • തെളിഞ്ഞ പച്ച നിറത്തോടെയുള്ള ഇലകളും തെളിഞ്ഞ പര്‍പ്പിള്‍ നിറത്തിലുള്ള ചെറിയ പൂക്കളും ഉള്ള ചെടികൾ വിളയ്ക്ക് ചുറ്റുമായി വളരുന്നു.
  • ആതിഥ്യമേകുന്ന ചെടികള്‍, മുരടിച്ച് വാടി വിളറുന്നതാണ് ലക്ഷണങ്ങള്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ചോളം

ലക്ഷണങ്ങൾ

പര്‍പ്പിള്‍ വിച്ച് വീഡ് എന്നും ഈ ചെടി അറിയപ്പെടുന്നു. തെളിഞ്ഞ പച്ച നിറമുള്ള തണ്ടുകളും ഇലകളും, കൂടാതെ തെളിഞ്ഞ പര്‍പ്പിള്‍ നിറത്തിലുള്ള ചെറിയ പൂക്കള്‍ എന്നിവയാണ് ഇവയുടെ സവിശേഷത. ഈ ചെടി വിളകളുടെ പരാദ സസ്യമായതിനാല്‍ വെള്ളവും മറ്റു പോഷകങ്ങളും ഇതിന് ആതിഥ്യമേകിയ ചെടിയില്‍ നിന്ന് വലിച്ചെടുക്കുന്നു, ഇതിന്‍റെ ഫലമായി ചെടികളിൽ വരള്‍ച്ച മൂലമുള്ള ക്ലേശമോ, പോഷണ അഭാവമോ പോലെയുള്ള ലക്ഷണങ്ങള്‍: വിളർച്ച, ഇലകളുടെ വാടൽ, ചെടിയുടെ മുരടിപ്പ് മുതലായവ ദൃശ്യമാകുന്നു. ആവിര്‍ഭവിക്കുന്നതിനുമുമ്പുള്ള ലക്ഷണങ്ങളില്‍ നിന്ന് രോഗം കൃത്യമായി നിര്‍ണ്ണയിക്കാന്‍ ബുദ്ധിമുട്ടാണ്, കാരണം പോഷകങ്ങളുടെ പൊതുവായ അഭാവ ലക്ഷണങ്ങളുമായി ഇതിന് സാമ്യമുണ്ട്‌. ഒരിക്കല്‍ സ്ട്രിഗ ആവിർഭവിച്ചിട്ടുണ്ടെങ്കിൽ, അത് നിയന്ത്രിച്ചാല്‍ പോലും കേടുപാടുകള്‍ ശമിപ്പിക്കാന്‍ സാധാരണ വൈകും. ഇത് ഗണ്യമായ വിളവു നഷ്ടത്തിലേക്ക്‌ നയിച്ചേക്കാം.

Recommendations

ജൈവ നിയന്ത്രണം

നിയന്ത്രിക്കാന്‍ ഏറ്റവും പ്രയാസമുള്ള പരാദസസ്യങ്ങളില്‍ ഒന്നാണ് വിച്ച് വീഡ്, അവ ഉത്പാദിപ്പിക്കുന്ന ഉയര്‍ന്ന എണ്ണം വിത്തുകളും അവയുടെ ദീര്‍ഘായുസ്സും തന്നെയാണ് ഇതിന് കാരണം. ബാധിക്കപ്പെട്ട ചെടികള്‍ പൂവിടുന്നതിന് മുമ്പായി വേരോടെ പിഴുതെടുത്ത്‌ കത്തിച്ചു കളയണം. ഫ്യൂസേരിയം ഒക്സിസ്പോറം എന്ന കുമിള്‍ വിച്ച് വീഡിൻ്റെ ഒരു സാധ്യമായ ജൈവ നിയന്ത്രണ മാർഗ്ഗമായി ഉപയോഗിക്കാം, കാരണം അവ സ്ട്രിഗ ചെടിയുടെ സംവഹന കലകളെ ബാധിക്കുകയും അങ്ങനെ അവയുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വിച്ച് വീഡിനെതിരായ കളനാശിനികള്‍ ഏറെക്കുറെ വിലയേറിയതും, ചിലപ്പോൾ വിളകളെ നേരിട്ട് ബാധിക്കുന്നവയുമാണ്. കളനാശിനികള്‍ ഉപയോഗപ്രദമായ ചെടികളെ നശിപ്പിച്ചേക്കാം എന്നുള്ളതുകൊണ്ട്, സ്പ്രെയറിന് സംരക്ഷണം ആവശ്യമാണ്‌. ബജ്‌റയിലും അരിച്ചോളത്തിലും കളനാശിനികള്‍ ആദ്യമേ വിത്തുകളില്‍ ഉപയോഗിച്ചാല്‍ ഉപദ്രവം ഏകദേശം 80% കുറയും. ഇത് നടീലിനു മുമ്പായി കളനാശിനികളോട് പ്രതിരോധമുള്ള വിത്തുകൾ കളനാശിനി ലായനികളില്‍ മുക്കിവച്ചാണ് പരിചരിക്കുന്നത്.

അതിന് എന്താണ് കാരണം

പര്‍പ്പിള്‍ വിച്ച് വീഡ് അല്ലെങ്കിൽ ജയന്റ് വിച്ച് വീഡ് എന്നറിയപ്പെടുന്ന സ്ട്രിഗ ഹെർമോന്തിക്ക പരാദസസ്യമാണ് രോഗലക്ഷണങ്ങള്‍ക്ക് കാരണം. ഇത് സബ്-സഹാറന്‍ ആഫ്രിക്കയില്‍ പ്രത്യേകിച്ചും പ്രശ്നമാണ്. ധാന്യ വിളകള്‍, പുല്ലുകള്‍, പയർ വര്‍ഗ്ഗങ്ങള്‍, നെല്ല്, ചോളം, ബജ്‌റ, അരിച്ചോളം, കരിമ്പ്, വൻപയർ എന്നിവയിലും ഇത് ഗുരുതരമായ പ്രശ്നമായേക്കാം. ഓരോ ചെടിയ്ക്കും 10 വര്‍ഷം വരെ മണ്ണിനടിയില്‍ അതിജീവിക്കുന്ന 90,000 നും 500,000 നുമിടയില്‍ വിത്തുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. കാറ്റ്, വെള്ളം, മൃഗം, മനുഷ്യന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ എന്നിവയിലൂടെ ഈ വിത്തുകള്‍ വ്യാപിച്ച് ശൈത്യകാലം മണ്ണില്‍ അതിജീവിക്കുന്നു. കാലാവസ്ഥാ ഘടകങ്ങള്‍ അനുകൂലമാകുകയും, അവ ആതിഥ്യമേകുന്ന ചെടിയുടെ വേരിന് ഏതാനും സെന്റിമീറ്ററുകള്‍ അടുത്തെത്തുകയും ചെയ്യുമ്പോള്‍ അവയുടെ ബീജാങ്കുരണം തുടങ്ങും. ഒരിക്കൽ ഇത് വേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാൽ, ആതിഥേയ സസ്യത്തോട് ബന്ധിപ്പിക്കുന്ന ഒരു ഘടന ഉത്പാദിപ്പിക്കുകയും, അങ്ങനെ ഒരു പരാദ ബന്ധം സ്ഥാപിക്കപ്പെടുകയും ചെയ്യും. നൈട്രജന്‍ സമ്പുഷ്ടമായ വളങ്ങള്‍ വിച്ച് വീഡ് ബാധിപ്പിൻ്റെ തോത് കുറയ്ക്കും.


പ്രതിരോധ നടപടികൾ

  • ചെടികളെ പൊതുവായി ശക്തിപ്പെടുത്തുന്നതിന് ഫോര്‍ട്ടിഫയറുകള്‍ ഉപയോഗിക്കുക.
  • സീസണിൻ്റെ തുടക്കത്തില്‍ ജൈവളം സമഗ്രമായി പ്രയോഗിക്കുക.
  • സ്ട്രിഗ വിളയുടെ വേരുകളുമായി ചേരുന്നത് തടയുന്നതിന്, ഡെസ്മോഡിയം ജനുസിലെ ചെടികള്‍ കൃഷിയിടത്തില്‍ വിതയ്ക്കുക.
  • നേപ്പിയര്‍ പുല്ല് കൃഷിയിടത്തിനു ചുറ്റും നടുന്നതും സ്ട്രിഗയെ പ്രധാന വിളയില്‍ നിന്നും അകറ്റാന്‍ സഹായിക്കും.
  • ബാധിക്കപ്പെട്ട ചെടികളില്‍ ഉപയോഗിച്ചതിന് ശേഷം പണിയായുധങ്ങള്‍, ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഷൂസുകള്‍ എന്നിവ ശ്രദ്ധാപൂര്‍വ്വം വൃത്തിയാക്കുക.
  • വിളകളില്‍ നൈട്രജന്‍ വളം ഉചിതമായി പ്രയോഗിക്കുക.
  • പയര്‍ വര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വിളപരിക്രമം ആസൂത്രണം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക