കരിമ്പ്

കരിമ്പിലെ ഇല പൊള്ളൽ രോഗം

Xanthomonas albilineans

ബാക്ടീരിയ

ചുരുക്കത്തിൽ

  • ഇലയിൽ പെൻസിൽ-ലൈൻ വരകൾ.
  • ഇല പത്രങ്ങളുടെ ഭാഗികമോ പൂർണ്ണമോ ആയ ബ്ലീച്ചിംഗ്.
  • മുരടിച്ചതും വാടിപ്പോയതുമായ ഇലകൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

കരിമ്പ്

ലക്ഷണങ്ങൾ

രണ്ട് പ്രധാന മാതൃകകളും (ക്രോണിക് അല്ലെങ്കിൽ അക്യൂട്ട്) രണ്ട് ഘട്ടങ്ങളും (ലേറ്റൻറ് & എക്ലിപ്സ്‌) ലക്ഷണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു. ക്രോണിക് മാതൃക ഇലകളിൽ സിരകൾക്ക് സമാന്തരമായി കാണപ്പെടുന്ന വരകൾ ദൃശ്യമാകുന്നു. അവ 1 സെന്റിമീറ്റർ വരെ വീതിയുള്ളതായിരിക്കും. അക്യൂട്ട് മാതൃക പാകമായ തണ്ടുകൾ പെട്ടെന്ന് വാടി നശിക്കുന്നത് കാണിക്കുന്നു. ഇതിൽ സാധാരണയായി ബാഹ്യ ലക്ഷണങ്ങളൊന്നുമില്ല. രോഗം ഒളിഞ്ഞിരിക്കാം, ഇത് കുറച്ച് കാലത്തേക്ക് വ്യക്തമായിരിക്കില്ല, രോഗലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുമ്പോൾ ചെടിയെ ഗുരുതരമായി ബാധിക്കുന്നു. രോഗത്തിന്‍റെ ആദ്യലക്ഷണങ്ങൾ ഇലകളിൽ സിരകൾക്ക് സമാന്തരമായി മഞ്ഞനിറത്തിലുള്ള അരികുകളോടുകൂടിയ വെളുത്ത പെൻസിൽ-വരകൾ വികസിക്കുന്നതാണ്, ഇത് കലകൾ നിർജ്ജീവമാകുന്നതിലേക്ക് നയിക്കുന്നു. ചിനപ്പുകൾ മുരടിക്കാനും വാടിപ്പോകാനും ഈ രോഗം കാരണമാകും. ബാധിക്കപ്പെട്ട ഇലകൾ ഇടതൂർന്ന തവിട്ടു നിറമായി മാറുന്നതിനുമുൻപ് മങ്ങിയ-നീല കലർന്ന പച്ച നിറമായി മാറുന്നു. സമ്മർദ്ദകരമായ സാഹചര്യങ്ങളിൽ, തണ്ട് മുഴുവനും നശിക്കാം. പാകമായ തണ്ടുകളിൽ, പുതു ഇലകൾ അഗ്രങ്ങളിൽ നിന്ന് നിർജ്ജീവമായി മാറുകയും, അതിന്‍റെ വശങ്ങളിൽ നിന്നും ഇടത്തരമായോ സമൃദ്ധമായോ ചിനപ്പുകൾ വികസിക്കുകയും ചെയ്യുന്നു. വശങ്ങളിലുള്ള ചിനപ്പുകൾ സാധാരണയായി പൊള്ളലുകൾ അല്ലെങ്കിൽ വെളുത്ത പെൻസിൽ-ലൈനുകൾ കാണിക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

രോഗകാരിയെ കൊല്ലാൻ വിത്ത് കരിമ്പിന് ഒരു നീണ്ട ചൂടുവെള്ള പരിചരണം നൽകാം. വിത്ത് കരിമ്പ് ഒഴുകുന്ന വെള്ളത്തിൽ മുക്കിവയ്ക്കുക, തുടർന്ന്, ബാധിക്കപ്പെട്ട നടീൽ വസ്തുക്കൾ വൃത്തിയാകുന്നതിന്, മൂന്ന് മണിക്കൂർ നേരം 50°C താപനിലയിൽ പരിചരിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ഉൾക്കൊള്ളുന്ന ഒരു സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. നാളിതുവരെ, ഈ ബാക്ടീരിയകൾക്കെതിരെ രാസ നിയന്ത്രണ രീതികളൊന്നും വികസിപ്പിച്ചിട്ടില്ല. ചൂടുവെള്ള പരിചരണത്തിനുശേഷം, 10 ലിറ്റർ വെള്ളത്തിൽ 5 ഗ്രാം കാർബെൻഡാസിം അടങ്ങിയ ലായനിയിൽ 15 മിനിറ്റ് നേരം നടീൽ വസ്തുക്കൾ മുക്കിവച്ച് ബാധിപ്പ് ഒരു പരിധിവരെ കുറയ്ക്കാം.

അതിന് എന്താണ് കാരണം

സാന്തോമോനാസ് ആൽ‌ബിലിനിയൻസ് എന്ന ബാക്ടീരിയയാണ് കേടുപാടുകൾക്ക് കാരണം. രോഗകാരി കരിമ്പിൻ കുറ്റികളിൽ നിലനിൽക്കുമെങ്കിലും മണ്ണിലോ അഴുകാത്ത കരിമ്പ് അവശിഷ്ടങ്ങളിലോ ദീർഘകാലം നിലനിൽക്കില്ല . രോഗം വ്യാപിക്കുന്നത് പ്രധാനമായും ബാധിക്കപ്പെട്ട കരിമ്പിന്‍ തണ്ടുകളിലൂടെയാണ്. വിളവെടുക്കുമ്പോഴും കരിമ്പിന്‍ തണ്ടുകള്‍ മുറിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വഴിയുമുള്ള യാന്ത്രികമായ രോഗവ്യാപനം ബാധിപ്പിന്‍റെ ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗമാണ്. ആനപ്പുല്ല് ഉൾപ്പെടെയുള്ള പുല്ലുകളിലും രോഗാണുക്കൾ അതിജീവിക്കുകയും അവയിൽ നിന്ന് കരിമ്പിലേക്ക് വ്യാപിക്കുകയും ചെയ്യും. പാരിസ്ഥിതിക ഘടകങ്ങളായ വരൾച്ച, വെള്ളക്കെട്ട്, കുറഞ്ഞ താപനില എന്നിവ രോഗ തീവ്രത വർദ്ധിപ്പിക്കും.


പ്രതിരോധ നടപടികൾ

  • രോഗരഹിതമായ നടീൽവസ്തുക്കൾ മാത്രം അവതരിപ്പിക്കുക.
  • നടീൽ വസ്തുക്കളുടെ വിതരണവും കൈമാറ്റവും നിയന്ത്രിക്കുക, പ്രത്യേകിച്ച് മുറിക്കുമ്പോൾ.
  • കരിമ്പ് തിരഞ്ഞെടുക്കുമ്പോൾ രോഗബാധയ്ക്ക് സാധ്യതയുള്ള ഇനങ്ങൾ ഒഴിവാക്കുക.
  • ഇതര ആതിഥേയവിളകൾ നീക്കംചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക