കാബേജ്

കാബേജിലെ ബാക്ടീരിയ മൂലമുള്ള അഴുകൽ രോഗം

Pectobacterium carotovorum subsp. carotovorum

ബാക്ടീരിയ

ചുരുക്കത്തിൽ

  • കുഴിഞ്ഞ, മൃദുവായ പാടുകൾ.
  • മൃദുവായതും നിറംമാറ്റം സംഭവിച്ചതുമായ സസ്യ കലകൾ.
  • ഇലകൾ, കാണ്ഡം, വേരുകൾ എന്നിവയെ ബാധിച്ചേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ
കാബേജ്
കോളിഫ്ലവർ

കാബേജ്

ലക്ഷണങ്ങൾ

തുടക്കത്തിൽ വെള്ളത്തിൽ കുതിർന്ന പാടുകൾ രൂപം കൊള്ളുന്നു. അവ വലുതാകുകയും കുഴിഞ്ഞ് മൃദുവായിത്തീരുകയും ചെയ്യുന്നു. പാടുകൾക്ക് താഴെയുള്ള ചെടികളുടെ കലകൾ ക്രീം നിറം മുതൽ കറുപ്പ് വരെ നിറത്തിൽ മാർദ്ദവമേറിയും നിറംമാറ്റത്തോടെയും കാണപ്പെടും. കഠിനമായ ബാധിപ്പിൽ ഇലകളും തണ്ടുകളും വേരുകളും പൂർണ്ണമായും അഴുകിയേക്കാം. ശക്തമായ ദുർഗന്ധം ശ്രദ്ധേയമാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

നാളിതുവരെ, ഈ രോഗത്തിനെതിരെ ലഭ്യമായ ജൈവിക നിയന്ത്രണ മാർഗ്ഗങ്ങളൊന്നും ലഭ്യമല്ല. രോഗലക്ഷണങ്ങളുടെ വികസനമോ വ്യാപ്തിയോ കുറയ്ക്കുന്നതിനുള്ള ഏതെങ്കിലും വിജയകരമായ മാർഗ്ഗം നിങ്ങൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. ബാക്ടീരിയ ബാധിപ്പ് സുഖപ്പെടുത്താൻ കഴിയാത്തതിനാൽ, പ്രതിരോധമാണ് മികച്ച നിയന്ത്രണ നടപടി. ബാക്ടീരിയ രോഗകാരിയെ തടയുന്നതിനും അമർച്ചചെയ്യുന്നതിനും ചെമ്പ് അടിസ്ഥാനമാക്കിയുള്ള കുമിൾനാശിനികൾ ഉപയോഗിക്കുക. സിപ്രോഫ്ലോക്സാസിൻ രോഗത്തെ നന്നായി തടയും.

അതിന് എന്താണ് കാരണം

മണ്ണിലും വിളകളുടെ അവശിഷ്ടങ്ങളിലും അതിജീവിക്കുന്ന പെക്ടോബാക്ടീരിയം കരോട്ടോവോറം എന്ന ബാക്ടീരിയയാണ് കേടുപാടുകൾക്ക് കാരണം. ഉപകരണങ്ങൾ, പ്രാണികൾ, ആലിപ്പഴം പൊഴിയുന്നത് മൂലമുള്ള കേടുപാടുകൾ എന്നിവ മൂലമുണ്ടാകുന്ന മുറിവുകളിലൂടെയോ അല്ലെങ്കിൽ സ്വാഭാവിക സുഷിരങ്ങളിലൂടെയോ ഇത് ചെടിയിലേക്ക് പ്രവേശിക്കുന്നു. പ്രാണികൾ, ഉപകരണങ്ങൾ, ബാധിക്കപ്പെട്ട സസ്യ വസ്തുക്കളുടെ കൈമാറ്റം, മണ്ണ് അല്ലെങ്കിൽ മലിനമായ വെള്ളം എന്നിവയിലൂടെ രോഗകാരി വ്യാപിക്കുന്നു. നനഞ്ഞ കാലാവസ്ഥയിലും 25-30°C നിലയിലുള്ള ഊഷ്മളമായ താപനിലയിലും ഇത് ഒരു പ്രധാന പ്രശ്നമായി മാറുന്നു, കൂടാതെ ചെടികൾക്ക് കാൽസ്യം അപര്യാപ്തത അനുഭവപ്പെടുമ്പോൾ ലക്ഷണങ്ങൾ കൂടുതൽ കഠിനമാണ്. കൃഷിയിടങ്ങളിൽ മാത്രമല്ല സംഭരണസ്ഥലത്തും ബാധിപ്പ് സംഭവിക്കാം.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • മികച്ച വായൂസഞ്ചാരം ഉറപ്പുവരുത്താൻ ആവശ്യമായ ഇടയകലം പാലിച്ച് വരികളിൽ നടാൻ രോഗവിമുക്തവും ആരോഗ്യകരവുമായ നടീൽ വസ്തുക്കൾ ഉപയോഗിക്കുക.
  • ചെടികളിലെ പരിക്കുകൾ കുറയ്ക്കുന്നതിന് താങ്കളുടെ ചെടികൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.
  • നിങ്ങളുടെ ഉപകരണങ്ങൾ വൃത്തിയാക്കി അണുവിമുക്തമാക്കുക.
  • ചെടികൾക്ക് മുകളിലൂടെയുള്ള ജലസേചനം ഒഴിവാക്കുക.
  • രോഗം ബാധിക്കപ്പെട്ട ചെടികൾ നീക്കം ചെയ്ത് നശിപ്പിക്കുക.
  • വരണ്ട കാലാവസ്ഥയിൽ മാത്രം വിളവെടുക്കുക.
  • താങ്കളുടെ വിളവെടുപ്പ് സംഭരണത്തിനായി മാറ്റുന്നതിന് മുൻപ് പരിശോധിക്കുക.
  • ചെമ്പ് അധിഷ്ഠിത ലായനികൾ ഉപയോഗിച്ച് നിങ്ങളുടെ സംഭരണസ്ഥലം വൃത്തിയാക്കുക, കാബേജിന് പരിക്കേൽക്കാതിരിക്കാൻ ബഫറിംഗ് വസ്തുക്കളായി വൈക്കോലോ പേപ്പറോ ഉപയോഗിക്കുക.
  • വിളവെടുപ്പിനുശേഷം ചെടിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുക.
  • മൂന്ന് വര്‍ഷം രോഗാണുക്കൾക്ക് ആതിഥ്യമേകാത്ത വിളകൾക്കൊപ്പം വിള പരിക്രമം പരിഗണിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക