Sugarcane grassy shoot phytoplasma
ബാക്ടീരിയ
വിളയ്ക്ക് 3-4 മാസം പ്രായമാകുമ്പോൾ ഇളം ഘട്ടത്തിൽ തന്നെ ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ഇളം ഇലകൾ മങ്ങിയ നിറമാവുകയും നേർത്തതും വലിപ്പം കുറഞ്ഞതുമായി കാണപ്പെടുകയും ചെയ്യും. രോഗം പുരോഗമിക്കുമ്പോൾ, എല്ലാ പുതു നാമ്പുകളും വെള്ളയോ മഞ്ഞയോ നിറത്തിൽ വളരുന്നു, ഇത് ചെടിക്ക് പുല്ല് പോലെയുള്ള രൂപം നൽകുന്നു. പാർശ്വ മുകുളങ്ങളുടെ അകാല മുളയ്ക്കല്‍ മൂലം ബാധിക്കപ്പെട്ട കൂട്ടം മുരടിക്കുന്നു. പൂർണ്ണമായി വളർന്ന കരിമ്പിലെ ദ്വിതീയ ബാധിപ്പ് വശങ്ങളിൽ നിന്നും മുളപൊട്ടിയും മഞ്ഞച്ചും കാണപ്പെടുന്നു. സാധാരണയായി, ബാധിക്കപ്പെട്ട കരിമ്പിൻ വിത്തുകളിൽ നിന്ന് വളർത്തുന്ന ചെടികൾ ഉപയോഗയോഗ്യമായ കരിമ്പ് ഉൽപാദിപ്പിക്കുന്നില്ല, മാത്രമല്ല ധാരാളം കൂട്ടം വിളവെടുപ്പിനുശേഷം മുളയ്ക്കുന്നതിൽ പരാജയപ്പെടുകയും, പുതിയവ നാമ്പിടുന്നതില്‍ കാലദൈര്‍ഘ്യം ഉണ്ടാക്കുകയും ചെയ്യുന്നു. കരിമ്പ് രൂപം കൊള്ളുന്നുവെങ്കിൽ, അവ ചെറിയ ഇടമുട്ടുകളോടുകൂടി കനം കുറഞ്ഞ് കാണപ്പെടുന്നു, അവയുടെ താഴ്ഭാഗത്തെ മുട്ടുകളിൽ പൊയ്ക്കാൽ വേരുകളുണ്ട്. അത്തരം കരിമ്പുകളിലെ മുകുളങ്ങൾ സാധാരണയായി പേപ്പർ പോലെയും അസാധാരണമായി നീളമേറിയതുമാണ്.
ഈ രോഗത്തിന് നേരിട്ടുള്ള പരിചരണം സാധ്യമല്ല. എന്നിരുന്നാലും, കരിമ്പിലെ ഗ്രാസ്സി ഷൂട്ട് രോഗംത്തിന്റെ പ്രധാന രോഗവാഹരായ മുഞ്ഞയെ ഇപ്പോഴും നിയന്ത്രിക്കാൻ കഴിയും. നേരിയ തോതിലുള്ള ബാധിപ്പിന്റെ കാര്യത്തിൽ, ലളിതമായ മൃദുവായ കീടനാശിനി സോപ്പ് ലായനി അല്ലെങ്കിൽ സസ്യ എണ്ണകളെ അടിസ്ഥാനമാക്കിയുള്ള ലായനികൾ ഉപയോഗിക്കുക.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. രോഗത്തെ നേരിട്ട് നേരിടാൻ രാസനിയന്ത്രണ മാർഗ്ഗങ്ങളില്ല, പക്ഷേ മുഞ്ഞകൾ അല്ലെങ്കിൽ ഇലച്ചാടികളുടെ എണ്ണം പെരുകുന്നത് കണ്ടെത്തിയാൽ കീടനാശിനികൾ ഉപയോഗിക്കാം. ഡൈമെത്തോയേറ്റ് (@ 1 മില്ലി / ലിറ്റർ വെള്ളം) അല്ലെങ്കിൽ മെഥൈൽ-ഡെമെറ്റൺ (@ 2 മില്ലി / എൽ വെള്ളം) (മുഞ്ഞകൾ) അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ പ്രതിമാസ ഇടവേളയിൽ രണ്ടുതവണ തളിക്കാം.
ഫൈറ്റോപ്ലാസ്മ എന്ന ബാക്ടീരിയ പോലെയുള്ള ജീവികളാണ് രോഗത്തിന് കാരണം. ബാധിക്കപ്പെട്ട കരിമ്പിൻ വിത്തുകളിലൂടെ (സെറ്റുകൾ) ഫൈറ്റോപ്ലാസ്മയുടെ പ്രാഥമിക സംക്രമണം നടക്കുന്നു. ദ്വിതീയ സംക്രമണം നടക്കുന്നത് ചെടികളിലെ സംവഹന കലകളിൽ ആഹരിക്കുന്ന പ്രാണികളിലൂടെയാണ്, പ്രത്യേകിച്ചും ഇലച്ചാടികൾ, മുഞ്ഞ, അതുപോലെ വേരുകളിലെ പരാന്നഭോജിയായ ഡോഡർ എന്നിവ. ചെടിയിലേൽക്കുന്ന മുറിവ് മൂലം ഇത് യാന്ത്രികമായും പകരാം. അരിച്ചോളവും ചോളവും രോഗത്തിന്റെ ഇതര ആതിഥേയ വിളകളാണ്. രോഗലക്ഷണങ്ങൾക്ക് ഇരുമ്പ് അപര്യാപ്തതയുമായി സാമ്യമുണ്ടെങ്കിലും താങ്കളുടെ കൃഷിയിടത്തിൽ ക്രമരഹിതവും ഒറ്റപ്പെട്ടതുമായ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.