മാതളം

മാതളനാരകത്തിലെ ബാക്ടീരിയമൂലമുള്ള വാട്ടം

Xanthomonas axonopodis pv. punicae

ബാക്ടീരിയ

ചുരുക്കത്തിൽ

  • ഇലകൾ, ചില്ലകൾ, പഴങ്ങൾ എന്നിവയെ ബാധിക്കുന്നു.
  • മഞ്ഞച്ച നിറത്തിൽ, വെള്ളത്തിൽ കുതിർന്ന, വൃത്താകൃതിയിലുള്ള പാടുകൾ.
  • വ്യാപകമായ അകാലത്തിലുള്ള ഇലപൊഴിയൽ.
  • ഫലങ്ങളിൽ വിണ്ടുകീറലുകള്‍ പ്രത്യക്ഷപ്പെടുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മാതളം

ലക്ഷണങ്ങൾ

രോഗബാധയുണ്ടായി 2-3 ദിവസത്തിന് ശേഷമാണ് രോഗത്തിൻ്റെ ആദ്യലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. മഞ്ഞനിറത്തിലുള്ള, വെള്ളത്തിൽ കുതിർത്ത വൃത്താകൃതിയിലുള്ള പാടുകൾ ചെടിയുടെ ഭാഗങ്ങളിൽ കാണാം. ഗുരുതരമായ സാഹചര്യങ്ങളിൽ, അകാലത്തിലുള്ള ഇലപൊഴിയൽ സംഭവിക്കുന്നു. പിന്നീടുള്ള ഘട്ടങ്ങളിൽ വൃത്താകൃതിയിലുള്ള പാടുകൾ ക്രമരഹിതമായ ക്ഷതങ്ങളായി കാണപ്പെടുന്നു. ക്രമേണ, പാടുകളുടെ കേന്ദ്രം നിർജ്ജീവമായി മാറി ഇരുണ്ട തവിട്ടുനിറമാവുകയും ചെയ്യും. രോഗകാരി കാണ്ഡത്തിന്റെയും ശാഖകളുടെയും ചുറ്റുമായി പുറംതൊലി ഇളകുന്നതിനും പൊട്ടലിനും കാരണമാകുന്നു. ബാധിപ്പ് പുരോഗമിക്കുന്ന ഘട്ടങ്ങളിൽ, ഇലകളിലും ചില്ലകളിലും കലകൾ നിർജ്ജീവമാകുന്നു. ഈ രോഗം മുഴുവൻ ഫലങ്ങളും പൊട്ടിത്തുറക്കാൻ കാരണമാകും, ക്രമേണ മുഴുവൻ ഫലങ്ങളും ഇരുണ്ടതും ഉണങ്ങിയതുമായി മാറുന്നു. വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ചെടിയില്‍ ഈ രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ട്.

ശുപാർശകൾ

ജൈവ നിയന്ത്രണം

ജൈവ നിയന്ത്രണ ഏജന്റുകളായ ബാസിലസ് സബ്റ്റിലിസ്, സ്യൂഡോമോണസ് ഫ്ലൂറസെൻസ്, ട്രൈക്കോഡെർമ ഹാർസിയാനം എന്നിവ പ്രയോഗിക്കുക. കീടങ്ങളെയും രോഗാണുക്കളെയും നിയന്ത്രിക്കുന്നതിന് വേപ്പിലകൾ ഗോമൂത്രത്തിൽ മുക്കിവയ്ച്ച് തളിക്കുക. 40% തുളസി ഇലയുടെ സത്ത് തളിക്കുകയും, തുടർന്ന് വേപ്പിൻകുരു എണ്ണ പ്രയോഗിക്കുക. കൂടാതെ, വെളുത്തുള്ളി, മെസ്വാക്ക് തണ്ട്, പച്ചോളി ഇലകൾ എന്നിവയുടെ സത്ത് 30% ഗാഢതയില്‍ പ്രയോഗിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഈ രോഗത്തിന് ഫലപ്രദമായ രാസനിയന്ത്രണ മാർഗ്ഗങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആൻറിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, മറ്റ് കാർഷിക പരിചരണങ്ങൾ എന്നിവ ഉൾപ്പെടുന്ന നിരവധി നിയന്ത്രണ നടപടികൾ പരിഗണിക്കപ്പെട്ടിട്ടുണ്ട്, പക്ഷേ രാസ പരിചരണം ഫലപ്രദമല്ല. ബോർഡോ മിശ്രിതം, കപ്റ്റൻ, കോപ്പർ ഹൈഡ്രോക്സൈഡ്, ബ്രോമോപോൾ, ആന്റിബയോട്ടിക് സ്ട്രെപ്റ്റോസൈക്ലിൻ തുടങ്ങിയ രാസവസ്തുക്കൾ തനിച്ചോ കൂട്ടിച്ചേർത്തോ ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

സാന്തോമോനാസ് ആക്‌സോനോപോഡിസ് pv. പ്യൂണിസിയെ എന്ന വായുവിലൂടെ വ്യാപിക്കുന്ന ബാക്ടീരിയയാണ് കേടുപാടുകൾക്ക് കാരണം. ചെടിയുടെ വളർച്ചാ ഘട്ടം പരിഗണിക്കാതെ തന്നെ രോഗകാരി വിവിധ കൃഷി ഇനങ്ങളെ ബാധിക്കുന്നു. ചെടികളിലെ സ്വാഭാവിക ദ്വാരങ്ങളിലൂടെയും മുറിവുകളിലൂടെയും ബാക്ടീരിയ പ്രവേശിക്കുന്നു. ബാധിക്കപ്പെട്ട ചെടിയുടെ ഇലകൾ, കാണ്ഡം, പഴങ്ങൾ എന്നിവയിൽ ബാക്ടീരിയകൾ ശൈത്യകാലം അതിജീവിക്കുന്നു. മഴ വെള്ളം തെറിക്കുന്നതിലൂടെയും, പ്രാണികളിലൂടെയും, അണുബാധയേറ്റ വെട്ടിയൊതുക്കാനുള്ള ആയുധങ്ങൾ എന്നിവയിലൂടെയും പ്രാദേശികമായി രോഗങ്ങൾ വ്യാപിക്കുന്നു. ഉയർന്ന പകൽ താപനിലയും, കുറഞ്ഞ ആർദ്രതയും രോഗകാരിയുടെ വളർച്ചയെ അനുകൂലിക്കുന്നു. 30°C ആണ് ബാക്ടീരിയയുടെ വളർച്ചയ്ക്ക് അനുയോജ്യമായ താപനില. മഴ, തെറിക്കുന്ന മഴത്തുള്ളികള്‍, ജലസേചന വെള്ളം, മരങ്ങൾ വെട്ടിയൊതുക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, മനുഷ്യർ, രോഗാണു വാഹികളായ പ്രാണികൾ എന്നിവയാണ് ബാക്ടീരിയയുടെ ദ്വിതീയ വ്യാപനത്തിന് കാരണം. ഫലങ്ങളുടെ വിപണി മൂല്യവും ഈ രോഗം മൂലം കുറയുന്നു.


പ്രതിരോധ നടപടികൾ

  • നടുന്നതിന് രോഗ വിമുക്തമായ തൈകള്‍ തിരഞ്ഞെടുക്കുക.
  • ഉചിതമായ സമയത്തും മതിയായ അകലത്തിലും നടണം.
  • കൃഷിയിടങ്ങൾ നന്നായി അണുവിമുക്തമാക്കുക.
  • ഇതര ആതിഥേയ വിളകളെ നശിപ്പിക്കുക.
  • മണ്ണ് പരിശോധനയിൽ ശുപാർശ ചെയ്യുന്ന രാസവളം, ഹരിത വളം എന്നിവ പ്രയോഗിക്കുക.
  • വിളയുടെ നിർണായക ഘട്ടങ്ങളിൽ (പൂവിടുമ്പോൾ) ജലസേചനം നൽകുക.
  • വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.
  • ചെടികളുടെ അവശിഷ്ടങ്ങൾ ശേഖരിച്ച് നശിപ്പിക്കുക.
  • ബാധിക്കപ്പെട്ട ശാഖകളും ഫലങ്ങളും പതിവായി വെട്ടിയൊതുക്കി കത്തിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക