ചോളം

ബാക്ടീരിയ മൂലം ചോളത്തിന്‍റെ ഇലകളിലെ പാടുകൾ

Xanthomonas vasicola pv. vasculorum

ബാക്ടീരിയ

ചുരുക്കത്തിൽ

  • തവിട്ടു നിറത്തിലോ, കരുവാളിച്ചതോ മഞ്ഞ നിറത്തിലോ വരകൾ വ്യത്യസ്ത നീളത്തിൽ ഇലകളിൽ കാണപ്പെടുന്നു.
  • വരകളുടെ അരികുകൾ തരംഗാകൃതിയിൽ വളഞ്ഞും മഞ്ഞ നിറത്തിലും ഉള്ളവയാണ്.
  • ലക്ഷണങ്ങൾ അധികവും താഴ്ഭാഗത്തുള്ള ഇലകളിൽ ആരംഭിച്ച് മുകളിലേക്ക് വികസിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ചോളം

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ സാധാരണയായി താഴ്ഭാഗത്തുള്ള ഇലകളിൽ വികസിച്ച് അനുകൂലമായ സാഹചര്യങ്ങളിൽ മുകളിലേക്ക് വ്യാപിക്കുന്നു. വ്യത്യസ്ത നീളത്തിലുള്ള ഇടുങ്ങിയ ഓറഞ്ച്- തവിട്ട് നിറത്തിലോ അല്ലെങ്കിൽ ഇരുണ്ട നിറത്തിലോ ഉള്ള വരകൾ ഇലകളിൽ വികസിക്കുന്നു. ഇവ അർദ്ധസുതാര്യവും തരംഗാകൃതിയിലുള്ള അരികുകളോടും കൂടിയവയാണ് മാത്രമല്ല ഇലകളുടെ പിറകിൽ നിന്നും വെളിച്ചമുള്ളപ്പോൾ ഒരു മഞ്ഞ വർണ്ണം പ്രത്യേകിച്ചും സ്പഷ്ടമാണ്‌. ചില സന്ദർഭങ്ങളിൽ, ക്ഷതങ്ങൾ മധ്യഭാഗത്തെയോ മുകൾ ഭാഗത്തെയോ ഇലവിതാനങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. സങ്കരയിനങ്ങൾക്ക് അനുസരിച്ച് ലക്ഷണങ്ങൾ വലിയ അളവിൽ വ്യത്യാസപ്പെട്ടിരിക്കുന്നു, കൂടാതെ ലക്ഷണങ്ങൾ ഇലകളിൽ ചെറിയ ക്ഷതങ്ങളായോ 50 ശതമാനമോ അതിൽ കൂടുതലോ ഭാഗങ്ങൾ ആവരണം ചെയ്യപ്പെട്ടോ കാണപ്പെടും. ഇത് ധാന്യം നിറയുന്നതിലും വിളവിലും ആഘാതങ്ങൾ ഉണ്ടാക്കിയേക്കാം. മുറിച്ചുനീക്കപ്പെട്ട ഇലഭാഗങ്ങളിൽ നിന്നും പശിമയുള്ള ദ്രാവകം സ്രവിക്കുന്നത് ഈ രോഗത്തിന്‍റെ മറ്റൊരു ലക്ഷണമാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഇന്നുവരെ, ഈ രോഗത്തിനെതിരെ യാതൊരു ജൈവ നിയന്ത്രണ മാർഗ്ഗങ്ങളും ലഭ്യമല്ല. മുൻകരുതൽ നടപടികളാണ് രോഗബാധ കുറയ്ക്കാനും രോഗം തടയാനും ആവശ്യം. താങ്കൾക്ക് എന്തെങ്കിലും വിവരങ്ങള്‍ അറിയുമെങ്കിൽ ഞങ്ങളെ അറിയിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത നിയന്ത്രണ സമീപനം സ്വീകരിക്കുക. ഈ രോഗമോ ഇവയുടെ ആക്രമണമോ നിയന്ത്രിക്കുന്നതിനുള്ള രാസ നിയന്ത്രണ മാർഗ്ഗങ്ങൾ ലഭ്യമല്ല.

അതിന് എന്താണ് കാരണം

ബാധിക്കപ്പെട്ട ചെടി അവശിഷ്ടങ്ങളിൽ ശൈത്യകാലം അതിജീവിക്കുന്ന സന്തോമൊണാസ് വാസികോള പി വി . വാസ്കുലോറം എന്ന ബാക്റ്റീരിയകളാണ് ലക്ഷണങ്ങൾക്ക് കാരണം. വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ ഇവ ആരോഗ്യമുള്ള ചെടികളിലേക്ക് കാറ്റോ മഴവെള്ളം തെറിക്കുന്നതിലൂടെയോ വ്യാപിക്കുന്നു. ബാധിക്കപ്പെട്ട ചെടിഅവശിഷ്ടങ്ങൾ കാർഷിക ഉപകരണങ്ങൾ, കൊയ്ത്തുയന്ത്രം എന്നിവ മൂലമോ അല്ലെങ്കിൽ തണ്ടുകൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നത് മൂലമോ മറ്റ് കൃഷിയിടങ്ങളിലേക്ക് വ്യാപിച്ചേക്കാം. മുന്നേ പരിക്കുകൾ ഇല്ലെങ്കിൽ പോലും ചെടിയുടെ കലകളിലേക്ക് ഇവ നേരിട്ട് പ്രവേശിക്കും. ഒരേ കൃഷിയിടത്തിൽ യാതൊരു മുൻകരുതലുകളും എടുക്കാതെ രോഗബാധ സംശയിക്കപ്പെടുന്ന വിളകൾ നിരവധി വർഷങ്ങൾ കൃഷി ചെയ്യുകയാണെങ്കിൽ രോഗബാധ വികസിച്ചേക്കാം. ഉയർന്ന ആപേക്ഷിക ആർദ്രത, കനത്ത മഴ, ഇലകളിലെ ദീർഘനേരത്തെ നനവ് എന്നിവയാണ് രോഗം വികസിക്കുന്നതിന് അനുകൂലമായ പാരിസ്ഥിതിക സാഹചര്യങ്ങൾ. ചെടികൾക്ക് മുകളിലൂടെയുള്ള ജലസേചനവും ചൂടുള്ള കാലാവസ്ഥയിലെ ജലസേചനവും രോഗം വ്യാപിപ്പിക്കുന്നതായി കാണപ്പെടുന്നുണ്ട്.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ പ്രതിരോധശക്തിയുള്ളതോ അല്ലെങ്കിൽ സഹനശേഷിയുള്ളതോ ആയ ചെടികൾ തിരഞ്ഞെടുക്കുക.
  • രോഗലക്ഷണങ്ങൾക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • കളകളും സ്വയം മുളച്ചുവന്ന ചെടികളും നിരീക്ഷിക്കുക.
  • വ്യത്യസ്ത കൃഷിയിടങ്ങളിൽ കാർഷിക ഉപകരണങ്ങൾ ഉപഗോഗിക്കുമ്പോൾ ചെടി അവശിഷ്ടങ്ങൾ ഉപകരണങ്ങളിൽ നിന്നും നീക്കം ചെയ്യുക.
  • വിളവെടുപ്പിനുശേഷം ചെടി അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ നിന്നും നീക്കം ചെയ്യുക.
  • ഇതര മാര്‍ഗ്ഗമായി അവ മണ്ണിൽ ഉഴുത് ചേർക്കുകയും ചെയ്യാം.
  • മറ്റ് കൃഷിയിടങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് തടയാൻ, ബാധിക്കപ്പെട്ട കൃഷിയിടം അവസാനം വിളവെടുക്കുക.
  • സോയാബീൻ, ഗോതമ്പ് എന്നിവ പോലെ ഈ രോഗത്തിന് ആതിഥ്യമേകാത്ത വിളകളുമായി വിളപരിക്രമം നടപ്പിലാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക