Xanthomonas campestris pv. musacearum
ബാക്ടീരിയ
രോഗലക്ഷണങ്ങൾ സാധാരണഗതിയിൽ അണുബാധ പിടിപെട്ട് 3 ആഴ്ചയ്ക്കുള്ളിൽ ദൃശ്യമാകുന്നു. രോഗ തീവ്രതയും വ്യാപനവും ഇനം, വളർച്ചാ ഘട്ടം, പാരിസ്ഥിതിക അവസ്ഥ എന്നിവയെ വലിയ തോതില്‍ ആശ്രയിച്ചിരിക്കുന്നു. രോഗബാധിതമായ ചെടികളുടെ ഇലകളില്‍ വര്‍ദ്ധിച്ചുവരുന്ന മഞ്ഞനിറവും വാട്ടവും കാണാം, ഒപ്പം അസന്തുലിതമായും അകാലത്തിലും കായ്കള്‍ പാകമാകുന്നു. എന്തായാലും , സസ്യ ഭാഗങ്ങളില്‍ നിന്ന് മഞ്ഞനിറത്തിലുള്ള ബാക്ടീരിയൽ സ്രവം ഉണ്ടാകുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. രോഗം ബാധിച്ച വാഴയുടെ നടുവേ മുറിച്ചു പരിശോധിച്ചാല്‍ ധമനികളുടെ മഞ്ഞ-ഓറഞ്ച് നിറംമാറ്റവും കോശജാലങ്ങളില്‍ ഇരുണ്ട തവിട്ടു വടുക്കളും കാണാം. പൂങ്കുലകളിലുള്ള ലക്ഷണങ്ങൾ അവയിലെ ഇലകളുടെ ക്രമാഗതമായ വാട്ടവും ആൺ മുകുളങ്ങളുടെ സങ്കോചവുമാണ്.
ഈ ബാക്ടീരിയയുടെ വ്യാപനത്തെ നിയന്ത്രിക്കുന്നതിനുള്ള ജൈവ ചികിത്സാരീതികള്‍ ഇക്കാലം വരെ അറിവായിട്ടില്ല. താങ്കള്‍ക്ക് അത്തരത്തിലുള്ള എന്തെങ്കിലും അറിയാമെങ്കില്‍ ദയവായി ഞങ്ങളെ അറിയിക്കുക.
ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. പരമ്പരാഗത ആൻറിബയോട്ടിക്കുകൾ (സ്ട്രെപ്റ്റോമൈസിൻ, ടെട്രാസൈക്ലൈൻസ്) ഈ ബാക്ടീരിയ ഉണ്ടാക്കിയ സസ്യ രോഗങ്ങള്‍ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു, പക്ഷേ അവയുടെ ചെലവിനു അനുസൃതമായി ഫലം കുറവാണ്. ചില സാഹചര്യങ്ങളില്‍ രോഗബാധയുള്ള കൃഷി നശിപ്പിക്കാനും രോഗബാധ കുറയ്ക്കാനും ചിലവ് കുറഞ്ഞതും ഫലപ്രദവുമായ മാർഗ്ഗമായി കളനാശിനികള്‍ നിർദ്ദേശിക്കപ്പെടാറുണ്ട്.
രോഗ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നത് സാന്തമോണസ് കാമ്പസ്ട്രിസ് പിവി. മുസാസെറം, എന്ന വാഴത്തോട്ടങ്ങളിൽ ഗണ്യമായ നാശമുണ്ടാക്കുന്ന ഒരു പ്രത്യേക ബാക്ടീരിയ ആണ്. രോഗം ബാധിച്ച സസ്യഭാഗങ്ങള്‍, മലിനമായ പണിയായുധങ്ങള്‍, വായുവിലൂടെ എത്തുന്ന രോഗാണുക്കള്‍ ബാധിക്കാന്‍ സാധ്യതയുള്ള ആണ്‍ പൂക്കള്‍ എന്നിവയിലൂടെയാണ് ഇത് വ്യാപിക്കുന്നത്. ബാക്ടീരിയക്ക് 4 മാസം വരെ മണ്ണിനെ മലിനമാക്കാന്‍ കഴിയും. ഇതാണ് രോഗാണുവിന്റെ പ്രധാന ഉറവിടം. ഉണങ്ങിയ മണ്ണില്‍ കുറവുള്ള ഈര്‍പ്പത്തിന്റെ അളവ് ഇവയുടെ അതിജീവനത്തെ ബാധിക്കും. കൊമ്പില്ലാത്ത തേനീച്ചകള്‍(ആപീഡേ), പഴങ്ങളില്‍ ഇരിക്കുന്ന ഈച്ചകള്‍ (ഡ്രോസോഫിലിഡെ), പുല്ലീച്ചകള്‍ (ക്ലോറോപിഡേ) എന്നീ ഗണങ്ങളിലുളള പ്രാണികളാണ് വായുവിലൂടെയുള്ള രോഗാണുവാഹകര്‍. ആൺ പുഷ്പങ്ങൾ ഉൽപാദിപ്പിക്കുന്ന രോഗബാധയുള്ള പൂന്തേനില്‍ ആകര്‍ഷിക്കപ്പെടുന്ന ഇവ വാഴയിൽ നിന്നും വാഴയിലേക്ക് രോഗം പരത്തുന്നു.