Acidovorax citrulli
ബാക്ടീരിയ
തൈച്ചെടികളിലെ ലക്ഷണങ്ങള്‍ നടീലിനു ശേഷം ഉടനെ തന്നെ അഞ്ചു മുതല്‍ എട്ടു ദിവസങ്ങള്‍ക്കുള്ളില്‍ നിരീക്ഷിക്കാന്‍ കഴിയും. ഈ ലക്ഷണങ്ങളില്‍, ആദ്യമായുണ്ടാകുന്ന ഇലകളുടെ അടിഭാഗത്ത് വെള്ളത്തിൽ കുതിർന്ന പാടുകള്‍, വല്ലപ്പോഴും ബീജാങ്കുരണങ്ങളുടെ നാശം എന്നിവ ഉണ്ടാകാം. മുതിര്‍ന്ന ചെടികളില്‍, ഇരുണ്ടതോ ചുവപ്പ് കലര്‍ന്ന തവിട്ടു നിറത്തിലോ ഉള്ള മുനയുള്ള ക്ഷതങ്ങൾ ഇലകളുടെ സിരകള്‍ക്കു നീളെ രൂപപ്പെടുന്നു. ഫലങ്ങളിലെ ലക്ഷണങ്ങള്‍ സാധാരണ പാകമാകുന്നതിന് തൊട്ടു മുമ്പാണ് വളരുന്നത്, അവ ആദ്യം പുറമേ ചെറിയ, ഒലീവ് നിറമുള്ള, ക്രമരഹിതമായ ക്ഷതങ്ങൾ ആയാണ് പ്രത്യക്ഷപ്പെടുന്നത്. ഈ വടുക്കള്‍ ദ്രുതഗതിയില്‍ വലുതായി ഒരുമിച്ചു വളരുകയും, ഒന്നായി ചേര്‍ന്ന് വലിയ ഇരുണ്ട പച്ച നിറമുള്ള കുരുക്കൾ ആകുകയും ചെയ്യുന്നു. രോഗം പുരോഗമിക്കവേ, ക്ഷതങ്ങൾ ഉള്ള ഭാഗത്ത് പൊട്ടലുകള്‍ ഉണ്ടാകുന്നു, കുന്തിരിക്കം നിറമുള്ള ദ്രാവകം കോശങ്ങളില്‍ നിന്ന് സ്രവിക്കുന്നു. അവസരം കാത്തിരിക്കുന്ന രോഗാണുക്കള്‍ കേടുപാട് വന്ന കോശങ്ങളില്‍ കൂട്ടം കൂടി, കായകളുടെ ഉള്‍ഭാഗം അഴുകുന്നതിന് കാരണമാകുന്നു.
വരണ്ട ചൂട് ചികിത്സ ഉപയോഗിച്ച് വിത്തുകളെ വൃത്തിയാക്കി രോഗാണുവിനെ നീക്കം ചെയ്യുന്നത് കുറച്ചു ഫലപ്രദമാണ്. 85°-ൽ 3–5 ദിവസം വരെയുള്ള പരിചരണം രോഗാണുവിനെ നീക്കം ചെയ്യാന്‍ ഫലപ്രദമാണ്. രോഗവ്യാപനം കുറക്കുന്നതിനും അണുബാധയില്‍ നിന്നും കായകളെ സംരക്ഷിക്കുന്നതിനും കോപ്പര്‍ അടിസ്ഥാന ബാക്ടീരിയനാശിനികളുടെ ജൈവ തയ്യാറിപ്പുകൾ ലഭ്യമാണ്.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. കൃഷിയിടത്തില്‍ രോഗം കണ്ടെത്തിയാല്‍, ക്യൂപ്രിക് ഹൈഡ്രോക്സൈഡ്, കോപ്പര്‍ ഹൈഡ്രോക്സോസള്‍ഫേറ്റ്, കോപ്പര്‍ ഓക്സിക്ലോറൈഡ് എന്നിവ പോലെ കോപ്പര്‍ അടിസ്ഥാന ബാക്ടീരിയനാശിനികളുടെ പ്രയോഗത്തിലൂടെ ഇവയുടെ വ്യാപനം കുറച്ച്, അനുബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയും. പ്രയോഗങ്ങള്‍ പൂവിടലിനൊപ്പമോ അതിനു മുമ്പോ ആരംഭിച്ച് കായകള്‍ മൂപ്പെത്തുന്നത് വരെ തുടരണം.
രോഗം ബാധിച്ച ഫലങ്ങളില്‍ നിന്നുള്ള വിത്തുകള്‍, മണ്ണിലെ ചെടിയുടെ അവശിഷ്ടങ്ങള്‍, കുക്കുർബിറ്റ് കുടുംബത്തിലെ കളകളിലോ, സ്വയം മുളച്ചു വരുന്ന ചെടികളിലോ അതിജീവിക്കുന്ന അസിഡോവോറാക്സ് സിട്രുലി എന്ന ബാക്ടീരിയ മൂലമാണ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. കുക്കുർബിറ്റ് കുടുംബത്തിലെ എല്ലാ ചെടികളും ഒരു പരിധി വരെ ഈ രോഗത്താൽ ബാധിക്കപെടാമെങ്കിലും, ലക്ഷണങ്ങളുടെ കാഠിന്യം വ്യത്യാസപ്പെട്ടിരിക്കും. രോഗത്തിൻ്റെ പ്രാഥമിക വ്യാപനത്തിന് രോഗം ബാധിച്ച വിത്തുകളാണ് ഏറ്റവും പ്രധാന ഘടകം. ദ്വിതീയ വ്യാപനം വെള്ളം തെറിക്കുന്നതു വഴിയും (മഴ അല്ലെങ്കില്‍ മുകളില്‍ നിന്നുള്ള ജലസേചനം), തൊഴിലാളികളുടെ വസ്ത്രങ്ങളിലൂടെയും കൈകളിലൂടെയും, പണിയായുധങ്ങളും ഉപകരണങ്ങളും വഴിയാണ് ചെടിയില്‍ നിന്നും ചെടിയിലേക്ക് പകരുന്നത്. ഉയര്‍ന്ന താപനില (32°Cന് മുകളില്‍), ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രത (70% ന് മുകളില്‍) എന്നിവ അണുബാധയ്ക്കും രോഗത്തിനും അനുകൂലമാണ്. പൂവിടലിനു ശേഷം 2 മുതല്‍ 3 ആഴ്ച വരെ പരാഗണത്തിലൂടെയും കായകളില്‍ അണുബാധയേല്‍ക്കാം. പക്ഷേ കായകള്‍ പാകമാകുന്നതോടെ ഒരു മെഴുകു പോലെയുള്ള ആവരണം അവയുടെ പുറമേ രൂപപ്പെടുകയും കൂടുതല്‍ അണുബാധ തടയുകയും ചെയ്യുന്നു.