ചോളം

ചോളത്തിലെ ഫൈറ്റോപ്ലാസ്മ ഇടതൂർന്ന മുരടിപ്പ്

Phytoplasma asteris

ബാക്ടീരിയ

ചുരുക്കത്തിൽ

  • ഇലകളുടെ അരികുകളിൽ ഹരിത വർണ്ണനാശം കാണപ്പെടുന്നു കൂടാതെ മുതിർന്ന ഇലകളിൽ ചുവന്ന നിറംമാറ്റവും ദൃശ്യമാകും.
  • അസാധാരണമായ എണ്ണം നാമ്പുകളോടെ, ചെടികളുടെ വളർച്ച മുരടിക്കുന്നതിനാൽ ഇടതൂർന്ന ബാഹ്യരൂപത്തിൽ കാണപ്പെടും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ചോളം

ലക്ഷണങ്ങൾ

രോഗലക്ഷണങ്ങളുടെ തീവ്രത ചോളച്ചെടിയുടെ ഇനത്തേയും ബാധിപ്പിൻ്റെ ഘട്ടത്തേയും ആശ്രയിച്ചിരിക്കുന്നു. സാധാരണയായി ഇളം ഇലച്ചുരുളുകളുടെ അരികുകളിലെ മഞ്ഞപ്പും മുതിർന്ന ഇലകളിലെ ചുവപ്പ് നിറംമാറ്റവുമാണ് ചോളച്ചെടികളിലെ പി. ആസ്റ്ററിസ്-ൻ്റെ ആദ്യ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ലക്ഷണങ്ങൾ കൂടുന്നു, തത്‌ഫലമായി ഇലകളുടെ അരികുകൾ മിക്കവാറും പതിവായി കീറിപ്പറിഞ്ഞ രൂപത്തിൽ ദൃശ്യമാകും. നിരവധി നാമ്പുകളും ചോളക്കതിർ തണ്ടുകളും രൂപപ്പെടുന്നതിനാൽ ചെടിക്ക് ഒരു ഇടതൂർന്ന ബാഹ്യരൂപം ദൃശ്യമാകുന്നു. ഇടമുട്ടുകളുടെ നീളം കുറയുകയും മുരടിപ്പ് വ്യക്തമാക്കുകയും ചെയ്യും. ആൺ പൂങ്കുലകൾ പലപ്പോഴും രൂപപ്പെടുകയില്ല അല്ലെങ്കിൽ വന്ധ്യത ഉള്ളതായിരിക്കും. ചെടികൾ ചോളക്കതിരുകൾ ഇല്ലാത്തതോ കുറച്ചുമാത്രം ധാന്യങ്ങളോ അല്ലെങ്കിൽ ധനങ്ങൾ രൂപപ്പെടാത്ത അംഗജപ്രജനനം സംഭവിച്ച ചോളക്കതിരുകളോട് കൂടിയതോ ആയിരിക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

പരാദ കുമിളുകളായ മെറ്റേർസിയം അനിസോപ്ലിയ, ബ്യുവേറിയ ബാസിയാന, പെസിലോമൈസെസ് ഫുമൊസോറോസിയസ്, വെർട്ടിസിലിയം ലെക്കാണി മുതലായവ അടിസ്ഥാനമാക്കിയ ജൈവകീടനാശിനികൾ ഉപയോഗിച്ച് ഇലച്ചാടികളുടെ പെരുപ്പം നിയന്ത്രിക്കാം. അനാഗ്രസ് അറ്റോമസ് പോലെയുള്ള പരാദ കീടങ്ങളുടെ ഇനങ്ങളും ഈ ആവശ്യത്തിനായി ഉപയോഗിക്കാം. ലേഡി ബഗ്ഗുകൾ, ലേസ്വിങ്‌ഗുകൾ മുതലായ മിത്ര കീടങ്ങളും ഇവയുടെ മുട്ടകളും ലാർവ ഘട്ടത്തെയും ആക്രമിക്കുന്ന അത്യാർത്തിയുള്ള ഇരപിടിയന്മാരാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. കാർബറിൽ എന്ന സ്പർശക കീടനാശിനി അടിസ്ഥാനമാക്കിയ ഉത്പന്നങ്ങൾ ഇലച്ചാടികളുടെ പെരുപ്പം നിയന്ത്രിക്കാൻ വളരെ കാര്യക്ഷമമാണ്. ചോളച്ചെടികൾ ചെറുതായിരിക്കുമ്പോൾ രോഗത്തിൻ്റെ വ്യാപനം നന്നായി കുറയ്ക്കാൻ ഇത് സഹായിക്കും. എന്തായാലും, ചോളം കൃഷിചെയ്യുന്ന മിക്ക പ്രദേശങ്ങളിലും ഈ നടപടി പലപ്പോഴും സാമ്പത്തികപരമായി പ്രവർത്തികമായിരിക്കില്ല.

അതിന് എന്താണ് കാരണം

മാക്രോസ്റ്റെല്ലസ് ക്വാഡ്രിലിനെയാറ്റസ് ഉൾപ്പെടയുള്ള നിരവധി ഇലച്ചാടികളിലൂടെ ചോളച്ചെടികളിൽ പ്രകൃത്യാൽ വ്യാപിക്കുന്ന ഒരു രോഗാണുവായ ബാക്ടീരിയ ഫൈറ്റോപ്ലാസ്മ ആസ്റ്ററിസ് ആണ് ലക്ഷണങ്ങൾക്ക് കാരണം. ബാധിക്കപ്പെട്ട ചെടി ഭാഗങ്ങളിലൂടെയും (തൈച്ചെടികൾ അല്ലെങ്കിൽ ഒട്ടു തൈകൾ) ഇത് വ്യാപിക്കും, പക്ഷേ വിത്തുകളിലൂടെ വ്യാപിക്കുകയില്ല. ഈ ഇലച്ചാടികൾക്ക് രോഗാണുക്കളെ, "ഡോഡ്‌ഡർ" (കസ്ക്യുട്ട ഇനങ്ങൾ) പരാദ സസ്യം ഉൾപ്പെടെയുള്ള നിരവധി ആതിഥേയ വിളകളിലേക്ക് കൈമാറാൻ കഴിയും. ഉയർന്ന താപനില ലക്ഷണങ്ങൾ രൂക്ഷമാക്കുന്നു, എന്നാൽ തണുത്ത കാലാവസ്ഥയിൽ സാധാരണയായി ബാധിക്കപ്പെടുന്നില്ല അല്ലെങ്കിൽ കുറച്ചുമാത്രം ബാധിക്കപ്പെടുന്നു. ആദ്യ സമയങ്ങളിലുള്ള ബാധിപ്പ് ലക്ഷണങ്ങൾ മോശമാക്കുന്നു മാത്രമല്ല അവയുടെ അനന്തരഫലം വിളവിനെയും ബാധിക്കും.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ, പ്രതിരോധ ശക്തിയുള്ള അല്ലെങ്കിൽ സഹനശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • നടീലിനായി സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നുള്ള ആരോഗ്യമുള്ള നടീൽ വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
  • വർഷം മുഴുവനും ചോളം കൃഷിചെയ്യുക.
  • വരണ്ട കാർഷിക സീസണിൽ ജലസേചനം നടത്തി ചോളം കൃഷി ചെയ്യുന്നത് ഒഴിവാക്കുക.
  • രോഗത്തിൻ്റെ ലക്ഷണങ്ങൾക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • ലക്ഷണങ്ങൾ കാണപ്പെടുമ്പോൾ തന്നെ ബാധിക്കപ്പെട്ട ചെടികൾ നീക്കം ചെയ്യുക.
  • കൃഷിയിടത്തിലും ചുറ്റുപാടും കള നിയന്ത്രണ നടപടികൾ സ്വീകരിക്കുക.
  • രോഗാണുവാഹകരായ കീടങ്ങളുടെ ജീവചക്രം മുറിക്കുന്നതിനിയി നിരവധി ആഴ്ചകൾ അല്ലെങ്കിൽ കുറച്ച് മാസങ്ങൾ കൃഷിയിടം തരിശിടുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക