പരുത്തി

പരുത്തിയിലെ ബാക്ടീരിയ മൂലമുള്ള വാട്ടം

Xanthomonas citri subsp. malvacearum

ബാക്ടീരിയ

ചുരുക്കത്തിൽ

  • ഇലകൾ, തണ്ടുകൾ, ബോളുകൾ എന്നിവയിൽ ചുവപ്പ് മുതൽ തവിട്ട് വരെ നിറങ്ങളിലുള്ള അരികുകളോടെ വഴുവഴുപ്പുള്ള, വെള്ളത്തിൽ കുതിർന്ന പുള്ളിക്കുത്തുകൾ.
  • പുള്ളിക്കുത്തുകൾ തവിട്ടുനിറമായി മാറുന്നു.
  • തണ്ടുകളിലും ശിഖരങ്ങളിലും കറുത്ത ജീർണതകൾ.
  • അകാലത്തിലെ ഇലപൊഴിയൽ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

പരുത്തി

ലക്ഷണങ്ങൾ

ഇലകളിലും, തണ്ടുകളിലും, പരുത്തിഗോളങ്ങളിലും ചുവപ്പ് മുതൽ തവിട്ടു വരെ നിറമുള്ള അരികുകളോടുകൂടിയ കോണാകൃതിയിലുള്ള പശിമയുള്ള വെള്ളത്തിൽ കുതിർന്ന ഇലപ്പുള്ളികൾ പ്രത്യക്ഷപ്പെടുന്നതാണ് ബാക്ടീരിയ മൂലമുള്ള വാട്ടത്തിൻ്റെ ആരംഭം. പരുത്തിയിലകളുടെ നേരിയ സിരകളാൽ ക്ഷതങ്ങൾ പരിമിതപ്പെടുന്നതാണ് അവയുടെ കോണാകൃതിയ്ക്ക് കാരണം. ചില സാഹചര്യങ്ങളിൽ, ഇലപത്രത്തിലെ പുള്ളികൾ ഇലകളിലെ പ്രധാന സിരയ്ക്ക് നീളെ വ്യാപിച്ചേക്കാം. രോഗം മൂർച്ഛിക്കുന്നതോടെ ഈ പാടുകൾ തവിട്ടു നിറത്തിലായി നിർജ്ജീവമാകുന്നു. തണ്ടുകളിലെ ബാധിപ്പ്, സംവഹന കലകൾക്ക് ചുറ്റും കറുത്ത അഴുകൽ വളര്‍ന്ന് അവയെ ഗ്രസിക്കുന്നതിന് കാരണമാകുന്നു, ഇതുമൂലം അഴുകലിന് മുകളിലേക്കുള്ള ഭാഗം നശിക്കുകയും ചെടി അകാലത്തിൽ ഇലപൊഴിക്കുകയും ചെയ്യുന്നു. മുതിര്‍ന്ന ഇലപ്പുള്ളികളിലോ അഴുകലുകളിലോ ബാക്ടീരിയ അടങ്ങിയ വെളുത്ത പശിമയുള്ള പടലം രൂപപ്പെട്ടേക്കാം. പരുത്തിഗോളങ്ങളിലെ രോഗബാധ, ഗോളങ്ങളുടെ അഴുകൽ, അഴുകിയ വിത്തുകൾ, നാരുകളുടെ നിറംമാറ്റം എന്നിവയ്ക്ക് കാരണമാകുന്നു. ബാധിക്കപ്പെട്ട പരുത്തിഗോളങ്ങളിൽ കോണാകൃതിയില്‍ നിന്നും വ്യത്യസ്തമായി വൃത്താകൃതിയിലുള്ള ക്ഷതങ്ങൾ ആരംഭത്തില്‍ വെള്ളത്തിൽ കുതിർന്ന രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. രോഗബാധ മൂർച്ഛിക്കുന്നതോടെ പരുത്തിഗോളങ്ങളിലെ ക്ഷതങ്ങൾ കുഴിഞ്ഞ് ഇരുണ്ട തവിട്ടോ അല്ലെങ്കിൽ കറുപ്പോ നിറമാകുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ബാക്ടീരിയ സ്യൂഡോമൊണാസ് ഫ്ലൂറോസെൻസും, ബാസില്ലാസ് സബ്ടിലിസും അടങ്ങിയ ടാല്‍ക് -അടിസ്ഥാന പൊടി രൂപത്തിലുള്ള തയ്യാരിപ്പുകള്‍ എക്സ്. മാൽവസിയറം ബാക്ടീരിയയ്ക്കെതിരെ ഫലപ്രദമാണ്. അസഡിറക്റ്റ ഇൻഡിക്ക (വേപ്പിന്‍ സത്ത്) സത്തും തൃപ്തികരമായ ഫലങ്ങൾ തരുന്നു. അധികരിച്ച വളര്‍ച്ച തടയുന്ന വളർച്ച നിയന്ത്രണികളും ബാക്റ്റീരിയൽ വാട്ടത്തിൻ്റെ ആക്രമണം ചെറുക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. അംഗീകൃത ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള വിത്ത് പരിചരണവും, ആസിഡുകൾ ഉപയോഗിച്ച് വിത്തുകൾ വൃത്തിയാക്കുന്ന പരിചരണവും കോപ്പർ ഓക്സിക്ലോറൈഡ് ഉപയോഗിച്ച് വിത്തുകൾ ആവരണം ചെയ്യുന്നതും പരുത്തിയിലെ ബാക്ടീരിയല്‍ വാട്ടത്തിനു കാരണമായ ബാക്ടീരിയയ്ക്ക് എതിരെ ഫലപ്രദമാണ്.

അതിന് എന്താണ് കാരണം

ചെടികളുടെ അവശിഷ്ടങ്ങളിലും വിത്തുകളിലും അതിജീവിക്കുന്ന സാന്തോമൊണാസ് സിട്രി, ഉപവർഗ്ഗം മാൽവേസിയറം എന്ന ബാക്ടീരിയ ആണ് രോഗ കാരണം. പരുത്തിയിലെ ഏറ്റവും വിനാശകാരിയായ രോഗങ്ങളിലൊന്നാണിത്. ഊഷ്മളമായ താപനിലയോടുകൂടിയ കാര്യമായ മഴയും ഉയർന്ന ആർദ്രതയും, രോഗത്തിൻ്റെ വികസനത്തിന് അനുകൂലമാണ്. ഇലകളിലെ സ്വാഭാവിക സുഷിരങ്ങള്‍ (ആസ്യരന്ധ്രം) വഴിയോ അല്ലെങ്കിൽ യാന്ത്രികമായ പരിക്കുകളിലൂടെയോ ആണ് ബാക്ടീരിയകൾ ഇലകളുടെ കോശങ്ങളിലെത്തുന്നത്. കനത്ത മഴയ്ക്കോ അല്ലങ്കിൽ ആലിപ്പഴം വീഴ്ചയ്‌ക്കോ കാരണമാകുന്ന ശക്തമായ കാറ്റിനുശേഷം രോഗം കൂടുതൽ രൂക്ഷമാകുന്നതിൻ്റെ കാരണം ഇതാണ്. രോഗബാധ വിത്തുകളിലൂടെ പകരുന്നതായതിനാല്‍, ആസിഡ് ഉപയോഗിച്ചുള്ള നാരു നീക്കല്‍ പരിചരണം, വിത്തുകൾ വഴി രോഗവ്യാപനം കുറയ്ക്കാനുള്ള മാർഗ്ഗമാണ്. സ്വയം മുളച്ചുവരുന്ന ചെടികളും ബാക്ടീരിയ മൂലമുള്ള വാട്ടത്തിൻ്റെ പ്രാഥമിക സ്രോതസ്സാണ്.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കില്‍ ഉയർന്ന ഗുണമേന്മയുള്ള, രോഗമുക്തവുമായതോ അല്ലെങ്കിൽ ആസിഡ് പരിചരണത്തിലൂടെ നാരുകള്‍ നീക്കിയതോ ആയ വിത്തുകൾ ഉപയോഗിക്കുക.
  • വാട്ടത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുന്നതാണ് രോഗം ഒഴിവാക്കാനുള്ള ഏറ്റവും കാര്യക്ഷമമായ മാർഗ്ഗം.
  • കൃഷിയിടങ്ങള്‍ പരിശോധിച്ച്, ബാധിക്കപ്പെട്ട ചെടികള്‍ കണ്ടെത്തി അവയുടെ സമീപമുള്ള മറ്റ് ചെടികളോടൊപ്പം നീക്കം ചെയ്യണം.
  • ആര്‍ദ്രത കുറയ്ക്കുന്നതിനും ഇലപ്പടർപ്പുകൾ വേഗത്തിൽ ഉണങ്ങുന്നതിനും ഇലവിതാനം കഴിയുന്നതും തുറന്ന് നിലനിർത്തുക.
  • ഇലപ്പടർപ്പുകൾ നനഞ്ഞിരിക്കുമ്പോൾ കാർഷിക പ്രവർത്തനങ്ങളോ അല്ലെങ്കിൽ ഉപകരണങ്ങൾ ഉപയോഗിക്കുകയോ ചെയ്യരുത്.
  • ചെടികൾക്ക് മുകളിലൂടെയുള്ള ജലസേചനം പാടില്ല.
  • കൂടുതൽ നഷ്ടം ഒഴിവാക്കുന്നതിന്, ബാധിക്കപ്പെട്ട കൃഷിയിടങ്ങൾ കഴിയുന്നതും വേഗത്തിൽ വിളവെടുക്കുക.
  • കൃഷിയിടത്തിൽ നിന്നും കഴിയുന്നത്ര വേഗത്തിൽ ചെടികൾ നീക്കം ചെയ്‌ത്‌ കത്തിക്കുക.
  • ജീർണ്ണനം ത്വരിതപ്പെടുത്തുന്നതിന് ബാധിക്കപ്പെട്ട അവശിഷ്ടങ്ങൾ മണ്ണിൽ ആഴത്തിൽ സംയോജിപ്പിക്കുക.
  • രോഗബാധ സംശയിക്കപ്പെടാത്ത വിളകൾ ഉപയോഗിച്ച് വിളപരിക്രമം ആസൂത്രണം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക