നാരക വിളകൾ

സിട്രസ് ബ്ലാസ്റ്റ്

Pseudomonas syringae pv. syringae

ബാക്ടീരിയ

ചുരുക്കത്തിൽ

  • ഇലകളുടെ പ്രതലത്തിന്റെ ചുവട്ടിലെ വെള്ളം നിറഞ്ഞ വടുക്കളും ഇലഞെടുപ്പിലെ കറുത്ത ഭാഗങ്ങളും.
  • ഇലകള്‍ ഉണങ്ങി ചുരുളുന്നു, പക്ഷേ അപ്പോഴും കൊമ്പുമായി ചേര്‍ന്നിരിക്കും.
  • ഓറഞ്ച് കായകളില്‍ ചെറിയ കറുത്ത പുള്ളികള്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

ഇലകളുടെ പ്രതലത്തിന്റെ ചുവട്ടിലെ വെള്ളം നിറഞ്ഞ വടുക്കളും ഇലഞെടുപ്പിലെ കറുത്ത ഭാഗങ്ങളുമാണ് ഇവയുടെ സവിശേഷത. പിന്നീട്, ഈ വടുക്കള്‍ ഇലകളുടെ നടുഞരമ്പിലേക്കും ഇലഞെടുപ്പിന്റെ ചുവടിനു ചുറ്റുമുള്ള കമ്പുകളിലേക്കും ദീര്‍ഘിക്കുന്നു. പിന്നീട്, ഇലകള്‍ ഉണങ്ങി ചുരുളുന്നു, പക്ഷേ ശിഖരവുമായി ചേര്‍ന്നിരിക്കും. സാധാരണ ഇലഞെടുപ്പ് ഇല്ലാതെ ക്രമേണ അവ അടര്‍ന്നു വീഴും. കമ്പുകളിലെ മൃതമായ ഭാഗങ്ങള്‍ കൂടുതല്‍ വികസിക്കുകയും മുഴുവന്‍ ചുറ്റപ്പെട്ടാല്‍ 20-30 ദിവസങ്ങള്‍ക്കകം കമ്പുകള്‍ ക്രമേണ നശിക്കുകയും ചെയ്യും. നേഴ്സറികളില്‍ സംഭരിച്ചിരിക്കുന്നവയില്‍ പൂപ്പല്‍ പിടിച്ചേക്കാം, ലക്ഷണങ്ങള്‍ക്ക് ഏറെക്കുറെ ദ്രുതവാട്ടവുമായി സാദൃശ്യമുണ്ട്. ലക്ഷണങ്ങള്‍ ഗുരുതരമല്ലാതിരിക്കുകയോ ഊഷ്മളവും വരണ്ടതുമായ കാലാവസ്ഥയില്‍ പൂര്‍വ്വസ്ഥിതിപ്രാപിക്കുകയോ ചെയ്തേക്കാം. കായകളിലെ രോഗബാധ ഓറഞ്ചില്‍ വല്ലപ്പോഴും മാത്രം തൊലിയിലെ ചെറിയ കറുത്ത കുഴിയുടെ രൂപത്തിലാണ് കാണുന്നത്. ഓറഞ്ച്, നാരങ്ങ, മാന്‍ഡറിന്‍ ഓറഞ്ച് എന്നീ മരങ്ങളാണ് ഏറ്റവും ഗുരുതരമായ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഇതേ ദിവസം വരെ ഈ രോഗത്തിന്റെ അനന്തരഫലങ്ങളുടെ കാഠിന്യം നിയന്ത്രിക്കുന്നതിനുള്ള ജൈവ ചികിത്സ ലഭ്യമല്ല. താങ്കള്‍ക്ക് എന്തെങ്കിലും അറിയുമെങ്കില്‍ ഞങ്ങളെ അറിയിക്കുക. ബോര്‍ഡോ മിശ്രിതം പോലെയുള്ള കോപ്പര്‍ സംയുക്തങ്ങള്‍ തളിക്കുന്നത് സ്വീകാര്യമാണ്, ജൈവ രീതിയില്‍ പരിപാലിക്കുന്ന തോട്ടങ്ങളില്‍ പോലും ഉപയോഗത്തിന് ശുപാര്‍ശ ചെയ്യുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. ബോര്‍ഡോ മിശ്രിതം പോലെയുള്ള കോപ്പര്‍ സംയുക്തങ്ങള്‍ തളിക്കുന്നത് സ്വീകാര്യമാണ്, ജൈവ രീതിയില്‍ പരിപാലിക്കുന്ന തോട്ടങ്ങളില്‍ പോലും ഉപയോഗത്തിന് ശുപാര്‍ശ ചെയ്യുന്നു. ഓരോ വര്‍ഷവും ചികിത്സകള്‍ തണുത്ത, നനഞ്ഞ കാലാവസ്ഥയുടെ തുടക്കത്തില്‍ പ്രയോഗിക്കണം. ക്യൂപിസ് ഹൈഡ്രോക്സൈഡില്‍ ഫെറിക് ക്ലോറൈഡ് അല്ലെങ്കില്‍ മന്‍കൊസേബ് ചേര്‍ക്കുന്നത് വര്‍ഷങ്ങളായുള്ള പ്രതിരോധം മൂലമുണ്ടായ വിഷമത്തെ നന്നായി നിയന്ത്രിക്കും.

അതിന് എന്താണ് കാരണം

വിവിധ നാരകവര്‍ഗ്ഗ ഇനങ്ങളെ ആക്രമിക്കുന്ന സ്യൂഡോമോനസ് സൈരിംഗെ പിവി. സൈരിംഗെ ബാക്ടീരിയ ആണ് സിട്രസ് ബ്ലാസ്റ്റിന് കാരണം. ഈ ബാക്ടീരിയ സാധാരണ ഇലകളുടെ പ്രതലത്തില്‍ താമസിക്കുകയും നീണ്ടുനില്‍ക്കുന്ന നനഞ്ഞ കാലാവസ്ഥയില്‍ രോഗം പരത്തുകയും ചെയ്യുന്നു. ഇവ ഇലകളിലെ സ്വാഭാവിക സുഷിരങ്ങളിലൂടെയോ പോറലുകളിലൂടെയോ തണ്ടുകളിലെ പരിക്കുകളിലൂടെയോ ചെടിയുടെ കോശങ്ങളില്‍ പ്രവേശിക്കുന്നു. കാറ്റ്, മഴ, മണല്‍ക്കാറ്റ്, മഞ്ഞ്, എന്നിവ മൂലം ചെടിക്കുണ്ടാകുന്ന പരിക്കുകള്‍ ചെടിയിലേക്കുള്ള ബാക്ടീരിയയുടെ പ്രവേശനത്തിനു അനുകൂലമാണ്. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഇലകളുടെ നനവ്‌ ആണ് രോഗബാധയ്ക്ക് ആവശ്യമെന്ന് കരുതുന്നത്. പൂര്‍ണ്ണമായി പാകമാകാത്ത ഇളം ഇലകളോ ശൈത്യകാലത്തിനു മുമ്പ് പറിച്ചു നടാന്‍ പാകമാകുന്നവയോ ആണ് കൂടുതല്‍ വശംവദമാകുന്നത്.


പ്രതിരോധ നടപടികൾ

  • കാറ്റ് മൂലം ഉണ്ടാകുന്ന മുറിവുകള്‍ തടയുന്നതിന് നിബിഡമായി വളരുന്ന കുറച്ചു മാത്രം മുള്ളുകളുള്ളയിനം തിരഞ്ഞെടുക്കുക.
  • കടുത്ത കാറ്റില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനു സംരക്ഷണികള്‍ ആസൂത്രണം ചെയ്യുക.
  • മഴക്കാലത്തിനു ശേഷം വരുന്ന വസന്തകാലത്ത് രോഗം പകരാതിരിക്കാന്‍ നശിച്ചതോ രോഗം ബാധിച്ചതോ ആയ കമ്പുകള്‍ കോതിമാറ്റുക.
  • വളമിടുന്നത് വസന്തത്തിലോ വേനലിന്റെ തുടക്കത്തിലോ പ്ലാന്‍ ചെയ്യുക, ഇത് ബാക്ടീരിയയ്ക്ക് പ്രതികൂലമായ കാലാവസ്ഥയില്‍ ചെടിയുടെ വളര്‍ച്ചയെ പുഷ്ടിപ്പെടുത്തും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക