മത്തങ്ങ

ആസ്റ്റർ യെല്ലോസ് ഫൈറ്റോപ്ലാസ്മ

Phytoplasma asteris

ബാക്ടീരിയ

ചുരുക്കത്തിൽ

  • ഇലപത്രത്തിലേക്ക് നീളുന്ന സിരകൾ വ്യക്തമായി കാണപ്പെടുന്നു.
  • പൂക്കളിൽ പച്ച നിറം പടരുകയും വികലമാകുകയും ചെയ്യുന്നു, ഇലപോലെയുള്ള പൂ ദളങ്ങൾ വികസിക്കുകയും പൂക്കൾ ഉല്‍പാദനശക്തിയില്ലാത്തതാകുന്നു.
  • മൊത്തത്തിൽ ചെടികൾ ശുഷ്കമായ വേരുപടലത്തോടുകൂടിയും മുരടിച്ചും കാണപ്പെടുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

8 വിളകൾ
പാവയ്ക്ക
കാബേജ്
ക്യാരറ്റ്
ലെറ്റ്യൂസ്
കൂടുതൽ

മത്തങ്ങ

ലക്ഷണങ്ങൾ

ഫൊറ്റോപ്ലാസ്മ വർഗ്ഗം, ബാധിപ്പിന്‍റെ സമയത്തെ ചെടിയുടെ പ്രായം, ചെടിയുടെ ഇനം, ചൂട്, ഈർപ്പം തുടങ്ങിയ കാലാവസ്ഥാ ഘടകങ്ങൾ എന്നിവ അനുസരിച്ച് ബാധിപ്പിൻ്റെ സവിശേഷ ലക്ഷണങ്ങൾ അൽപ്പം വ്യത്യാസപ്പെട്ടിരിക്കുന്നു. സിരകൾ വ്യക്തമായി തെളിയുന്നത്, കളനാശിനികളാൽ ഉണ്ടാകുന്ന കേടുപാടുകളോട് സാമ്യമുള്ളതിനാൽ എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടാം. പിന്നീട്, മഞ്ഞപ്പ് പൂർണ്ണമായും ഇലയെ ഗ്രസിക്കുന്നത് വരെ, ഇലപത്രത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ചില വിളകളിൽ ഇതിനുപകരം ഇലവിതാനം ചുവപ്പുനിറത്തിൽ ദൃശ്യമാകും. പൂക്കൾ വികലമാകുക, പൂക്കൾ പച്ചനിറമാകുക, ഇല സമാനമായ പൂവിതളുകൾ ഉണ്ടാവുക, വന്ധ്യതയുള്ള പൂവുകൾ ഉണ്ടാവുക, എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. മൊത്തത്തിൽ ചെടികൾ ശുഷ്കമായ വേരുപടലത്തോടുകൂടിയും മുരടിച്ചും കാണപ്പെടുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

കഠിനമായ ബാധിപ്പ് നിയന്ത്രിക്കാൻ പരാദ കുമിൾ ഇനങ്ങൾ അടങ്ങിയ ജൈവ കുമിൾനാശിനികളായ മെറ്റാറൈസിയം അനിസോപ്ലിയേ, ബ്യൂവേറിയ ബാസ്സിന, പേസിലോമൈസിയ ഫ്യൂമോസോറോസിയസും വെർട്ടിസെല്ലം ലെക്കാനി തുടങ്ങിയവ പ്രയോഗിക്കാം. ഇലച്ചാടികൾക്ക് ഒരു ജൈവ നിയന്ത്രണ മാർഗം എന്ന നിലക്ക് ആൻഗ്രസ് അറ്റോമസ് പോലെയുള്ള പരാദകീടങ്ങൾ ഉപയോഗിക്കാം. മിത്രകീടങ്ങളായ ലേഡി ബഗ്ഗും ലേസ് വിംഗും കീടത്തിന്‍റെ മുട്ട, കൃമിയുടെ വളർച്ചാ ദശകൾ രണ്ടും അത്യുൽസാഹമുള്ള ഇരപിടിയൻമാരാണ്. കീടനാശിനി സോപ്പുകളും ഫലപ്രദമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഇലച്ചാടികളെ നിയന്ത്രിക്കുന്നതിനോടും രോഗത്തിന്‍റെ വ്യാപനം കൃഷിയിടത്തിൽ പരിമിതപ്പടുത്താൻ സഹായകമാകുന്നതിനും, ലാംഡ-സൈഹലോത്രിൻ, ഡൈമെഥോവേറ്റും, ഇൻഡോക്സാകാർബ് തുടങ്ങിയവ അടങ്ങിയ തയ്യാറിപ്പുകൾ താരതമ്യേന കൂടിയ പ്രാപ്തി കാണിക്കുന്നു.

അതിന് എന്താണ് കാരണം

സസ്യ ധമനീകലകളിലെ ബാക്റ്റീരിയകളോട് സമാനമായ പരാദജീവികളായ ഫൈറ്റോപ്ലാസ്മ ആസ്റ്ററിസ് ആണ് ലക്ഷണങ്ങൾക്ക് കാരണമാകുന്നത്. ചെടിയിൽ നിന്ന് ചെടിയിലേക്ക് വ്യാപനം നടക്കുന്നത് കൂടുതലും പ്രധാന കീട വാഹകരായ ഇലച്ചാടികളിലൂടെയാണ്. കൃഷിയിടങ്ങളിൽ ഈ കീടങ്ങളുടെ ചലനങ്ങൾക്കും ഭക്ഷിക്കലിനും അനുയോജ്യമായ സാഹചര്യങ്ങൾ ഫൈറ്റോപ്ലാസ്മയുടെ വ്യാപനം സാധ്യമാക്കുന്നു. ഉദാഹരണത്തിന്, കാറ്റ്, മഴ അല്ലെങ്കിൽ 15°C താഴെയുള്ള ചൂട് എന്നിവയ്ക്ക് താല്ക്കാലികമായി ഇതിന്‍റെ കുടിയേറ്റം തടയുന്നതിനും, ബാധിക്കുന്നതിന്‍റെ സമയം ദീർഘിപ്പിക്കുന്നതിനും കഴിയുന്നു. ഇലച്ചാടിയുടെ ഭക്ഷണക്രമം സ്ഥലത്തെ കാലാവസ്ഥാ ഘടകങ്ങളുമായി വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. ചൂടുള്ള സാഹചര്യങ്ങളാണെങ്കിൽ, ചെടികളിൽ പോഷണ ആധിക്യം ഇല്ലാതിരിക്കുകയും, ഇലച്ചാടികൾക്ക് ആകർഷകമല്ലാതാവുകയും ചെയ്യും. കൂടുതൽ വർഷപാതമുള്ള കാലാവസ്ഥ ചെടികളെ നന്നായി ഇടതൂർന്ന് വളരാൻ അനുവദിക്കുകയും ഇലച്ചാടികൾക്ക് ആകർഷകമാവുകയും ചെയ്യും. ഇലച്ചാടികൾ ശിശിരത്തിൽ അവയുടെ ശൈത്യകാല അതിജീവനത്തിനുള്ള സ്ഥലങ്ങളിലേക്ക് തിരിച്ച് കുടിയേറുന്നത് വരെ, വേനൽക്കാലം മുഴുവനും ഭക്ഷിക്കുന്നു.


പ്രതിരോധ നടപടികൾ

  • കൃഷിയിടങ്ങളിൽ ഇലച്ചാടി ബാധിപ്പിന്‍റെയും രോഗത്തിന്‍റെയും ലക്ഷണങ്ങളുണ്ടോയെന്ന് പതിവായി നിരീക്ഷിക്കുക.
  • ഫൈറ്റോപ്ലാസ്മയുടെ ഉറവിടം ഒഴിവാക്കാനും വ്യാപനം കുറക്കാനും ബാധിക്കപ്പെട്ട ചെടികൾ പാടത്ത് നിന്ന് നീക്കം ചെയ്യണം.
  • ഇലച്ചാടികൾക്ക് വളരെ ആകർഷണമുള്ള മഞ്ഞ നിറത്തിലുള്ള, ഒട്ടിപ്പിടിപ്പിക്കുന്ന കെണികൾ ഉപയോഗിക്കുക.
  • ലേഡിബഗ്ഗ്, പരാന്നഭോജി കടന്നലുകൾ, ലേസ് വിംഗ് തുടങ്ങിയ ഉപകാരികളായ കീടങ്ങൾ വളരാൻ നല്ല സാഹചര്യങ്ങൾ വർദ്ധിപ്പിക്കുക.
  • ഇലച്ചാടികൾക്ക് തിസിൽ, ഡെൻഡെലിയോൺ, കാരറ്റ് തുടങ്ങി സദാപുഷ്പികളായ ചെടികളിലോ കളകളിലോ ശൈത്യകാലം അതിജീവിക്കാനാകും എന്നുള്ളതുകൊണ്ട്, ഇത്തരം ചെടികളെ പാടത്ത് നിന്ന് നീക്കം ചെയ്യണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക