ചോളം

ചോളത്തിലെ മുരടിപ്പ്

Spiroplasma kunkelii

ബാക്ടീരിയ

5 mins to read

ചുരുക്കത്തിൽ

  • ഇലകളുടെ വാട്ടവും അവയുടെ അരികുകളുടെ മഞ്ഞപ്പും.
  • ഇലകളുടെ അഗ്രഭാഗം ചുവക്കുന്നു.
  • സാരമായ വളർച്ച മുരടിപ്പ്.
  • ഇടത്തൂർന്ന രൂപം- ചെറിയ ഇടമുട്ടുകൾ, അനേകം ചോളക്കതിർ തണ്ടുകൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ചോളം

ലക്ഷണങ്ങൾ

ഇലകൾ വാടുന്നതും അവയുടെ അരികുകൾ മഞ്ഞനിറമാകുന്നതുമാണ് സാധാരണയായി എസ്‌. കുൻകെലൈയുടെ ബാധിപ്പിൻ്റെ ആദ്യം പ്രകടമാകുന്ന ലക്ഷണം. ഇതിനെത്തുടർന്ന് മുതിർന്ന ഇലകളിൽ ചുവപ്പുനിറമാകുന്നു, ഇത് അഗ്രഭാഗത്തുനിന്നും ആരംഭിച്ച് പിന്നീട് ബാക്കിയുള്ള കലകളിലേക്കും വ്യാപിക്കുന്നു. ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് 2-4 ദിവസങ്ങൾക്ക് ശേഷം, ചെറിയ ഹരിതവർണ്ണ നാശം സംഭവിച്ച പുള്ളിക്കുത്തുകൾ വികസിച്ചുകൊണ്ടിരിക്കുന്ന ഇളം ഇലകളുടെ ചുവട്ടിൽ പ്രത്യക്ഷപ്പെടുന്നു. ഇവ വളരുന്നതിനനുസരിച്ച് ഈ പുള്ളിക്കുത്തുകൾ കൂടിച്ചേർന്ന് പലപ്പോഴും അഗ്രഭാഗം വരെ നീളുന്ന വരകളായി സിരകൾക്ക് നീളെ വ്യാപിക്കുന്നു. വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ ബാധിക്കപ്പെടുന്ന ചെടികളുടെ വളർച്ച വളരെ ചെറിയ ഇടമുട്ടുകളോടും വളഞ്ഞ് വിരൂപമായ ഇലകളോടും കൂടി സാരമായി മുരടിക്കുന്നു. അനേകം ചോളക്കതിർ തണ്ടുകൾ കൂടാതെ ചിലപ്പോൾ ഒരുചെടിയിൽ 6-7 വരെ പുതിയ നാമ്പുകളും വികസിച്ചേക്കാം, ഇത് ചെടിക്ക് ഒരു ഇടത്തൂർന്ന രൂപം നൽകുന്നു. ചോളക്കതിരുകൾ സാധരണഗതിയിൽ നിന്നും ചെറുതും, പലപ്പോഴും ഇടവിട്ടുള്ള ധാന്യങ്ങളോട് കൂടി ശരിയായി രൂപപ്പെടാത്തവയും ആയിരിക്കും.

Recommendations

ജൈവ നിയന്ത്രണം

എസ്‌. കുൻകെലൈയെ നിയന്ത്രിക്കാൻ നേരിട്ടുള്ള ജൈവ പരിചരണ രീതികളൊന്നും ലഭ്യമല്ല. പരാദ കുമിളുകളായ മെറ്റേർസിയം അനിസോപ്ലിയ, ബ്യുവേറിയ ബാസിയാന, പെസിലോമൈസെസ് ഫുമൊസോറോസിയസ്, വെർട്ടിസിലിയം ലെക്കാണി മുതലായവ അടങ്ങിയ ചില ജൈവകീടനാശിനികൾ ഉപയോഗിച്ച് ഇലച്ചാടികളുടെ സാരമായ ബാധിപ്പ് നിയന്ത്രിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഈ രോഗം നിയന്ത്രിക്കാൻ യാതൊരു രാസ നിയന്ത്രണ രീതികളും ലഭ്യമല്ല. ഇലച്ചാടികളുടെ പെരുപ്പം നിയന്ത്രിക്കാനുള്ള കീടനാശിനി പരിചരണ രീതികൾ പൊതുവെ ശുപാർശ ചെയ്യാറില്ല. അതിനാൽ പ്രതിരോധ നടപടികളാണ് ഇലച്ചാടികളുടെയും ചോളത്തിലെ മുരടിപ്പിൻ്റെയും ബാധിപ്പ് ഒഴിവാക്കാനുള്ള മാർഗ്ഗം.

അതിന് എന്താണ് കാരണം

ലക്ഷണങ്ങൾ ചോളച്ചെടിയുടെ ഇനം, കൃഷിയിടത്തിൻ്റെ ഉയരം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ചോളച്ചെടികളെ മാത്രം ആക്രമിക്കുന്ന സ്പൈറോപ്ലാസ്മ കുൻകെലൈ എന്ന ബാക്ടീരിയ പോലെയുള്ള ജീവികളാണ് ഇതിന് കാരണം. നിരവധി ഇലച്ചാടികൾ, ഉദാഹരണത്തിന്, ഡാൽബുലസ് മൈഡിസ്, ഡി. എലിമിനെറ്റസ്, എക്സിറ്റിയാനസ് എക്സിറ്റിയോസസ്, ഗ്രാമിനെല്ല നൈഗ്രിഫോൺസ്, സ്റ്റിറെല്ലസ് ബൈകളർ എന്നിവ അവയുടെ ശൈത്യകാലം അതിജീവിക്കുന്ന സമയത്ത് രോഗാണുക്കളെ വഹിച്ചേക്കാം. വസന്തകാലത്തിൻ്റെ തുടക്കത്തിൽ അവ ചെടികളിൽ ആഹരിക്കാൻ തുടങ്ങുകയും രോഗാണുക്കളെ പരത്തുകയും ചെയ്യുന്നു. ചോളച്ചെടികൾ ആദ്യം ബാധിക്കപ്പെട്ട് 3 ആഴ്ചകൾക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഈ രോഗം, ഇലച്ചാടികളുടെ പെരുപ്പം വളരെ വർദ്ധിക്കുന്ന വേനൽക്കാലത്ത് കൂടുതൽ രൂക്ഷമാകുന്നതിൽ അതിശയമില്ല. എന്തായാലും ഇത് വസന്തകാലത്ത് കൃഷിചെയ്യുന്ന ചോളച്ചെടികളെയും ബാധിച്ചേക്കും.


പ്രതിരോധ നടപടികൾ

  • ഇലച്ചാടികളുടെ ഉച്ചസ്ഥായിലുള്ള പെരുപ്പം ഒഴിവാക്കാൻ നേരത്തെ നടുക.
  • കാർഷിക സീസൺ അവസാനിക്കുമ്പോൾ സ്വയം മുളച്ചുവന്ന ചെടികൾ നീക്കം ചെയ്യുക.
  • മുതിർന്ന ഇലച്ചാടികളെ അകറ്റുന്നതിന് പ്രതിഫലിപ്പിക്കുന്ന പ്ലാസ്റ്റിക് പുത ഉപയോഗിക്കുക.
  • മിത്ര കീടങ്ങളെയും ബാധിക്കും എന്നുള്ളതിനാൽ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുക.
  • തണുപ്പുള്ള മാസങ്ങളിൽ ചോളം കൃഷി ഒഴിവാക്കി പരിപാലിക്കുക.
  • രോഗബാധ സംശയിക്കാത്ത വിളകളുമായി വിളപരിക്രമം ആസൂത്രണം ചെയ്യുക (ഇത് കീടങ്ങളുടെ ജീവിത ചക്രം മുറിക്കും).

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക