ചോളം

ബാക്ടീരിയ മൂലം ചോളത്തിലെ തണ്ട് ചീയല്‍

Dickeya zeae

ബാക്ടീരിയ

ചുരുക്കത്തിൽ

  • ഇലകളുടെയും ഇലപ്പോളകളുടെയും അതിനു ശേഷം തണ്ടുകളുടെയും നിറം മങ്ങിതുടങ്ങുന്നു.
  • ദുര്‍ഗന്ധം പരക്കുകയും ചെടിയുടെ മണ്ട മറ്റു ഭാഗങ്ങളില്‍ നിന്ന് അനായാസം പിഴുതെടുക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
  • തണ്ടിലെ ആന്തരിക നിറംമാറ്റവും വഴുവഴുപ്പാര്‍ന്ന അഴുകലും സംഭവിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ചോളം

ലക്ഷണങ്ങൾ

ഇലകള്‍, ഇലപ്പോളകള്‍, തണ്ടുകളിലെ മുട്ടുകള്‍ എന്നിവയുടെ നിറം മങ്ങലാണ് ബാക്ടീരിയ മൂലം ചോളത്തിലുണ്ടാകുന്ന അഴുകലിന്റെ സവിശേഷ ലക്ഷണം. അതിനെത്തുടര്‍ന്ന് രോഗം ദ്രുതഗതിയില്‍ തണ്ടിന് ഒപ്പം വളര്‍ന്ന് മറ്റു ഇലകളിലേക്ക് വ്യാപിക്കുന്നു. കോശങ്ങള്‍ ജീര്‍ണ്ണിക്കുന്നതോടെ ഒരു ദുര്‍ഗന്ധം പരക്കുകയും ചെടിയുടെ മണ്ട മറ്റു ഭാഗങ്ങളില്‍ നിന്ന് അനായാസം പിഴുതെടുക്കാന്‍ സാധിക്കുകയും ചെയ്യുന്നു. തണ്ട് പൂര്‍ണ്ണമായും അഴുകി ചിലപ്പോഴൊക്കെ മണ്ട ഒടിഞ്ഞു വീഴും. തണ്ട് നീളത്തില്‍ മുറിച്ചാല്‍ ആന്തരിക നിറം മങ്ങലും വഴുവഴുപ്പുള്ള അഴുകലും മുട്ടുകളില്‍ കൂടുതലായി കാണാന്‍ കഴിയും. ബാക്ടീരിയ സാധാരണ ഒരു ചെടിയില്‍ നിന്നും മറ്റൊന്നിലേക്ക് പകരില്ല എന്ന കാരണത്താല്‍ രോഗം ബാധിച്ച ചെടികള്‍ സാധാരണ കൃഷിയിടത്തില്‍ ചിതറിയ രീതിയില്‍ കാണാറുണ്ട്‌. എന്തായാലും ഒരു ചെടിയില്‍ നിന്നും മറ്റൊന്നിലേക്ക് ചില രോഗാണുവാഹികളായ കീടങ്ങള്‍ വഴി പകരുന്നതായുള്ള വാര്‍ത്തകളുണ്ട്. ഇടവിട്ടുള്ള കനത്ത മഴയെതുടര്‍ന്ന് ഉയര്‍ന്ന താപനിലയും ഈര്‍പ്പവും ഉണ്ടാകുന്ന കാലാവസ്ഥയില്‍ ചോളത്തിലെ ഈ രോഗം കണ്ടു വരാറുണ്ട്.

ശുപാർശകൾ

ജൈവ നിയന്ത്രണം

ക്ഷമിക്കണം, ഇ. ക്രിസാന്തെമിയ്ക്കെതിരായി ഞങ്ങള്‍ക്ക് ജൈവശാസ്ത്രപരമായ ചികിത്സകള്‍ അറിയില്ല. താങ്കള്‍ക്ക് എന്തെങ്കിലും അറിയുമെങ്കില്‍ ദയവായി ഞങ്ങളെ അറിയിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. ജലസേചന ജലം ക്ലോറിന്‍ കടത്തിവിട്ടു ശുദ്ധീകരിക്കുകയോ പൂവിടല്‍ ഘട്ടത്തിന് മുമ്പായി ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് (33% ക്ലോറിന്‍@ 10 കി.ഗ്രാം/ha) മണ്ണ് കുതിര്‍ക്കുന്നതോ ശുപാര്‍ശ ചെയ്യുന്നു. കോപ്പര്‍ ഓക്സിക്ലോറൈഡ് അടങ്ങിയ സംയുക്തങ്ങള്‍ ഈ രോഗത്തിനെതിരെ ഫലപ്രദമായി പ്രയോഗിക്കാം. അവസാനമായി, MOP 80 കി.ഗ്രാം/ha രണ്ടു തവണയായി ചേര്‍ക്കുന്നത് ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കും.

അതിന് എന്താണ് കാരണം

തറനിരപ്പിനു മുകളിലുള്ള തണ്ടിന്റെ അവശിഷ്ടങ്ങളില്‍ മാത്രം ശൈത്യ കാലം കഴിച്ചു കൂട്ടുന്ന ബാക്ടീരിയയായ എര്‍വിനിയ ക്രിസാന്തെമിയാണ് ലക്ഷണങ്ങള്‍ക്ക് കാരണം, പക്ഷേ ഇവയ്ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ അതിജീവിക്കാന്‍ കഴിയില്ല. ഈ ബാക്ടീരിയ വിത്ത് വഴി സംക്രമിക്കുന്നതായി തെളിവുകള്‍ ലഭ്യമല്ല. 32-35°C താപനിലയും ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രതയും ഈ രോഗത്തിന് അനുകൂലമാണ്. പതിവായ മഴയും മുകളില്‍ നിന്നും തെറിക്കുന്ന രീതിയിലുള്ള ജലസേചനവും നീണ്ടുനില്‍ക്കുന്ന ഇലയുടെ നനവിനും ചെടിയുടെ പുഷ്പമണ്ഡലങ്ങളില്‍ വെള്ളം ശേഖരിക്കപ്പെടുന്നതിനും കാരണമാകുന്നു. ഈ വെള്ളം ചൂടായാല്‍ അത് ചെടിയുടെ കോശങ്ങളെ കേടു വരുത്തി രോഗബാധ ഉണ്ടാകുന്ന സുഷിരങ്ങള്‍ക്കു കാരണമാകും. ഉയര്‍ന്ന താപനിലയ്ക്കോ വെള്ളപ്പൊക്കത്തിനോ അധീനമാകുന്ന ചെടികളില്‍ ചെടിയുടെ ചുവടു ഭാഗത്ത്‌ ലക്ഷണങ്ങള്‍ ആദ്യം വളര്‍ന്നേക്കാം. പ്രാഥമിക സംക്രമണ സ്രോതസായി കരുതുന്നത് ജലസേചന ജലമാണ്. ഇത് ചെടിയ്ക്കൊപ്പം വ്യാപിച്ച് അധിക മുട്ടുകളിലേക്ക് അണുബാധയേല്‍പ്പിക്കും, ഒരു രോഗാണുവാഹിയായ പ്രാണി മൂലമല്ലാതെ ബാക്ടീരിയ സാധാരണ സമീപത്തെ ചെടികളിലേക്ക് വ്യാപിക്കാറില്ല.


പ്രതിരോധ നടപടികൾ

  • വെള്ളപ്പൊക്കം ഒഴിവാക്കാന്‍ മികച്ച നീര്‍വാര്‍ച്ച സംവിധാനം ഏര്‍പ്പെടുത്തണം.
  • പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ താങ്കളുടെ പ്രദേശത്ത് ലഭ്യമെങ്കില്‍ നടുക.
  • രോഗ ലക്ഷണങ്ങള്‍ക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • അധിക നൈട്രജന്‍ പ്രയോഗങ്ങള്‍ ഒഴിവാക്കി എപ്പോഴും ഉയര്‍ന്ന അളവില്‍ ഫോസ്ഫറസും പൊട്ടാസ്യവും പരിഷ്ക്കരിക്കുന്നതും രോഗസാധ്യത കുറയ്ക്കുന്നു.
  • ചെടിയുടെ പുഷ്പമണ്ഡലങ്ങളില്‍ വെള്ളം ശേഖരിക്കപ്പെടുമെന്നതിനാല്‍ ചൂടുള്ള പകല്‍ നേരങ്ങളില്‍ ജലസേചനം ഒഴിവാക്കുക.
  • ചില പ്രത്യേക പ്രദേശങ്ങളില്‍ ചോളം വിതയ്ക്കുന്നതിനു മുമ്പായി ഹരിത വളം മണ്ണില്‍ സംയോജിപ്പിക്കാന്‍ കര്‍ഷകരോട് നിര്‍ദ്ദേശിക്കുന്നു.
  • ജീവിതചക്രം നശിപ്പിക്കാനായി വിളവെടുപ്പിനു ശേഷം അവശിഷ്ടങ്ങള്‍ മണ്ണില്‍ സംയോജിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക