Clavibacter michiganensis
ബാക്ടീരിയ
ഇലകളില്‍ സിരകള്‍ക്കു സമാന്തരമായി ക്രമരഹിതമായ കരുവാളിച്ച നീണ്ട ക്ഷതങ്ങളാണ് ഇതിൻ്റെ പ്രാഥമിക ലക്ഷണങ്ങള്‍. കാലക്രമേണ, ഈ ക്ഷതങ്ങള്‍ ഇലച്ചാര്‍ത്തുകളുടെ ഉണക്കിലേക്ക് നീങ്ങി വലിയ അളവ് മേലാപ്പിനെയും നശിപ്പിക്കുകയും ചെടികളുടെ തണ്ടുചീയലിന് കാരണമാകുകയും ചെയ്യും. ഇരുണ്ട വെള്ളത്തിൽ കുതിർന്ന പുള്ളികള്‍ ('കാക്കപ്പുള്ളികള്‍') ക്ഷതങ്ങളില്‍ വികസിക്കുന്നു. ഇലകളുടെ അരികുകള്‍ പലപ്പോഴും മൃതമാകുന്നു. ക്ഷതങ്ങളിൽ ബാക്ടീരിയയുടെ ഉണങ്ങിയ സ്രവങ്ങൾ തിളങ്ങി ദൃശ്യമാകുന്നു. തണ്ടുകളിലും അണുബാധ ഉണ്ടായെങ്കില്‍ ഓറഞ്ച് നിറമുള്ള കോശമയമായ ഭാഗങ്ങൾ കണ്ടേക്കാം. തൈകളായിരിക്കുന്ന ഘട്ടത്തില്‍ ബാധിച്ചാല്‍ അത് ഇളം ചെടികളെ വാട്ടത്തിലേക്കും ഉണക്കിലേക്കും നയിക്കുകയും, ചില ഭാഗങ്ങളിലെ തൈച്ചെടികളെ നശിപ്പിക്കുകയും ചെയ്യും.
ക്ഷമിക്കണം, സി. മിഷിഗനെന്‍സിസിന് എതിരായി ഞങ്ങള്‍ക്ക് ജൈവശാസ്ത്രപരമായ ചികിത്സകള്‍ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തിനെതിരെ പടപൊരുതാന്‍ സഹായിക്കുന്ന എന്തെങ്കിലും അറിയുമെങ്കില്‍ ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. സി. മിഷിഗനെന്‍സിസിന് രാസ നിയന്ത്രണ മാര്‍ഗ്ഗങ്ങളില്ല. താങ്കള്‍ക്ക് എന്തെങ്കിലും അറിയുമെങ്കില്‍ ഞങ്ങളെ അറിയിക്കുക. ഫലപ്രദമായ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ പ്രതിരോധ സ്വഭാവം മാത്രമുള്ളവയാണ്.
രോഗം ബാധിച്ച ചോളങ്ങളുടെയും, ഗ്രീന്‍ ഫോക്സ് ടെയ്ല്‍, കവട്ട, മണിച്ചോളം എന്നിവ ഉള്‍പ്പെടെ ആതിഥ്യമേകുന്ന മറ്റു ചെടികളുടെയും അവശിഷ്ടങ്ങളില്‍ തണുപ്പുകാലം കഴിച്ചു കൂട്ടുന്ന 'ക്ലാവിബാക്ടര്‍ മിഷിഗനെന്‍സിസ്' എന്ന ബാക്ടീരിയയാണ് ലക്ഷണങ്ങള്‍ക്ക് കാരണം. മഴവെള്ളം തെറിക്കുന്നതും, ചെടികൾക്ക് മുകളിലൂടെയുള്ള ജലസേചനവുമാണ്, അണുബാധയേറ്റ കലകളിൽ നിന്നും ബാക്ടീരിയ വളരുന്ന ചെടികളില്‍ പ്രവേശിക്കാനുള്ള പ്രാഥമിക കാരണങ്ങൾ. പരിക്ക് പറ്റിയ ഇലകളെയാണ്, (ഉദാഹരണത്തിന്, ആലിപ്പഴം, മണല്‍ക്കാറ്റ്, ശക്തിയേറിയ കാറ്റ് എന്നിവയിലൂടെ) ഗോസ് വില്‍റ്റ് ആദ്യമായി ബാധിക്കുന്നത്. ഇലയിലെ അണുബാധയെത്തുടര്‍ന്ന് രോഗം ചെടിക്കുള്ളില്‍ വ്യാപിക്കുന്നു, പിന്നീട് ചെടിയില്‍ നിന്നും ചെടിയിലേക്ക് വ്യാപിച്ചേക്കാം. ഊഷ്മളമായ താപനിലകള്‍ (>25 °C) രോഗത്തിന് അനുകൂലമാണ്. സില്‍ക്കിംഗ് ഘട്ടത്തിന് ശേഷമാണ് ലക്ഷണങ്ങള്‍ സാധാരണ കൂടുതല്‍ ദൃശ്യമാകുന്നത്, ആ ഘട്ടത്തിന് ശേഷം കാഠിന്യം കൂടിക്കൊണ്ടിരിക്കും. രോഗബാധ സാധ്യതയുള്ള സങ്കരയിനങ്ങള്‍ നടുന്നത്, മണ്ണിലെ ഉഴവ് കുറയൽ, ഏകവിള കൃഷിരീതി എന്നിവ ഈ രോഗത്തിന് അനുകൂലമാണ്.