നെല്ല്

ബാക്ടീരിയ മൂലമുള്ള നെല്‍ക്കതിര്‍ വാട്ടം

Burkholderia glumae

ബാക്ടീരിയ

ചുരുക്കത്തിൽ

  • ധാന്യങ്ങളിൽ ലഘുവായത് മുതൽ ഇടത്തരം വരെയുള്ള നിറം മാറ്റം.
  • പിന്നീട് മറ്റ് ബാക്ടീരിയ അല്ലെങ്കിൽ കുമിൾ എന്നിവയാൽ ധാന്യങ്ങള്‍ ചാര നിറമോ കറുപ്പ് നിറമോ പിങ്ക് നിറമോ ആയി മാറുന്നു.
  • കതിരുകൾ നിവർന്നുതന്നെ നിൽക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

കൃഷിയിടത്തില്‍ ഇവ വൃത്താകൃതിയിലാണ് വികസിക്കുന്നത്. നെന്മണി നിറയുന്ന സമയത്ത് കതിർക്കുലകളുടെ ചെറിയ കൂട്ടങ്ങള്‍ ശരിയായി വികസിക്കാതിരിക്കുകയും അവ നെന്മണികളുടെ ഭാരം മൂലം താഴേയ്ക്ക് വളയേണ്ടത്തിനു പകരം മുകളിലേക്ക് തന്നെ നിവര്‍ന്നു നിൽക്കുകയും ചെയ്യുന്നു. രോഗം ബാധിച്ച നെന്മണികള്‍ പൂങ്കുലയില്‍ ക്രമമില്ലാതെ വ്യാപിക്കുന്നു. രോഗബാധയേറ്റ കതിരുകൾക്ക് താഴെയുള്ള തണ്ട് പച്ച നിറമായിരിക്കും. പൂവിടുമ്പോഴാണ് വികസിച്ചു വരുന്ന നെന്മണികളെ ബാക്ടീരിയ ബാധിക്കുന്നത്, നെല്ല് പതിരായി മാറുന്നതിനോ പരാഗണത്തിന് ശേഷം നെന്മണി നിറയുന്ന സമയത്ത് അഴുകുന്നതിനോ ഇത് കാരണമാകുന്നു. നെന്മണികളുടെ പുറംതോടില്‍, താഴെ നിന്ന് മൂന്നിലൊന്നു ഭാഗം മുതല്‍ പകുതി വരെ ഇളം തവിട്ടു നിറമോ ഇടത്തരം തവിട്ടു നിറമോ ഉള്ള നിറംമാറ്റം കാണപ്പെടുന്നു. മറ്റു ബാക്ടീരിയ അല്ലെങ്കില്‍ കുമിളുകൾ ഈ പുറം തോടിനെ ബാധിച്ചാൽ നെന്മണികള്‍ പിന്നീട് ചാര നിറമോ കറുപ്പ് നിറമോ പിങ്ക് നിറമോ ആയി മാറുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ക്ഷമിക്കണം, ബര്‍ഖോല്‍ഡറിയ സ്പീഷീസുകളിലുള്ള ബാക്ടീരിയെക്കതിരായി ഞങ്ങള്‍ക്ക് ഇതര ചികിത്സ മാര്‍ഗ്ഗങ്ങള്‍ അറിയില്ല. ഈ രോഗത്തോടു പൊരുതാന്‍ സഹായിക്കുന്ന എന്തെങ്കിലും മാര്‍ഗ്ഗം താങ്കള്‍ക്ക് അറിയുമെങ്കില്‍ ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.

രാസ നിയന്ത്രണം

ക്ഷമിക്കണം, ബര്‍ഖോല്‍ഡറിയ ഗ്ലൂമെയ്ക്കെതിരെ രാസ നിയന്ത്രണമാര്‍ഗ്ഗം ഞങ്ങള്‍ക്കറിയില്ല. ഈ രോഗത്തോടു പൊരുതാന്‍ സഹായിക്കുന്ന എന്തെങ്കിലും മാര്‍ഗ്ഗം താങ്കള്‍ക്ക് അറിയുമെങ്കില്‍ ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.

അതിന് എന്താണ് കാരണം

ബാക്ടീരിയ മൂലമുള്ള നെല്‍ക്കതിര്‍ വാട്ടം വിത്തിലൂടെ പകരുന്നതാണ്. രോഗം ബാധിച്ച വിത്ത് പാകിയാല്‍ പിന്നെ പ്രായോഗികമായി നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങളില്ല. ഈ രോഗത്തിന്റെ വ്യാപനം താപനിലയെ ആശ്രയിച്ചാണ്. ബാക്ടീരിയ മൂലമുള്ള നെല്‍ക്കതിര്‍ വാട്ടം ചെടിവളർച്ചയുടെ അന്തിമ ഘട്ടത്തിലെ ചൂടുള്ള വരണ്ട കാലാവസ്ഥയിലാണ് വ്യാപിക്കാന്‍ സാധ്യത. പകല്‍ സമയത്തെ ചൂട് 32°C -ല്‍ കൂടുകയും രാത്രി താപനില ഏകദേശം 25°C -ഓ അതിൽ കൂടുതലോ ആയി നിലനിൽക്കുമ്പോഴാണ് രോഗാധിക്യം കൂടുതല്‍. ഉയർന്ന നൈട്രജന്‍ നിലയും ഈ രോഗത്തിൻ്റെ വളർച്ചയ്ക്ക് അനുകൂലമാണ്. മുളപൊട്ടുന്നതും നെന്മണി നിറയുന്നതും തണുത്ത താപനിലയിൽ ആയതിനാൽ വസന്തകാലത്തിന്റെ തുടക്കത്തില്‍ നട്ട ചെടികൾക്ക് ബാക്ടീരിയ മൂലമുള്ള നെല്‍ക്കതിര്‍ വാട്ടം മൂലം കേടുപാടുകൾ കുറവാണ്.


പ്രതിരോധ നടപടികൾ

  • മുന്‍കാല വിളവെടുപ്പിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് കൃഷിയിടം നന്നായി വൃത്തിയാക്കണം.
  • അംഗീകൃതമായതും രോഗ മുക്തമായതുമായ വിത്തുകള്‍ മാത്രം ആയിരിക്കണം വിതയ്ക്കുന്നത്.
  • ലഭ്യമെങ്കില്‍ ഭാഗികമായി പ്രതിരോധ ശക്തിയുള്ള നെല്ലിനങ്ങള്‍ തിരഞ്ഞെടുക്കണം.
  • വസന്തകാലത്തിന് മുമ്പായി വിളകള്‍ നടുക.
  • താങ്കളുടെ വളമിടല്‍ പ്രയോഗം നിയന്ത്രിക്കുകയും ശുപാര്‍ശ ചെയ്ത അളവിൽ കൂടുതലാകാതെ ശ്രദ്ധിക്കുകയും ചെയ്യണം, പ്രത്യേകിച്ചും നൈട്രജന്‍.
  • അധിക നന ഒഴിവാക്കണം.
  • വിളകള്‍ പതിവായി നിരീക്ഷിക്കുകയും കേടുവന്ന ചെടികള്‍ പരിശോധിക്കുകയും ചെയ്യുക.
  • പയര്‍ വര്‍ഗ്ഗങ്ങള്‍ പോലെ ആതിഥ്യമേകാത്ത വിളകള്‍ ഉപയോഗിച്ച് മാറ്റകൃഷി പരിഗണിക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക