Xanthomonas axonopodis pv. phaseoli
ബാക്ടീരിയ
വളർച്ചയുടെ ഏത് ഘട്ടത്തിലും ബാധിപ്പ് സംഭവിക്കാം. ചെടിയുടെ പ്രായത്തിനുസരിച്ച് ലക്ഷണങ്ങളിൽ ചെറിയ വ്യത്യാസമുണ്ടാകും. ബാധിക്കപ്പെട്ട വിത്തുകളിൽ നിന്നും വികസിക്കുന്ന തൈച്ചെടികളുടെ അഗ്ര മുകുളങ്ങൾക്ക് പരിക്ക് സംഭവിക്കുന്നു, മാത്രമല്ല അവയുടെ പ്രാഥമിക ഇലകളിലും തണ്ടിലും കോണുകളുള്ള വെള്ളത്തിൽ കുതിർന്ന പുള്ളികളും കാണപ്പെടുന്നു. പകൽ സമയത്ത് ചെടികളിൽ സവിശേഷമായ വാട്ടം ദൃശ്യമാകുന്നു. ബാധിപ്പ്, വളർച്ചയുടെ പിന്നീടുള്ള ഘട്ടങ്ങളിലാണെങ്കിൽ ഇലകളിൽ നാരങ്ങയുടെ മഞ്ഞനിറമുള്ള അരികുകളോടുകൂടിയ വെള്ളത്തിൽ കുതിർന്ന ചെറിയ പുള്ളികൾ കാണപ്പെടുന്നു. പിന്നീട്, പുള്ളികൾ വളർന്ന് തവിട്ടുനിറത്തിലുള്ള മൃതകലകളുടെ ക്ഷതങ്ങളായി മാറുന്നു, ഇത് ചെടികൾ ഒരു കരിഞ്ഞ രൂപത്തിൽ ദൃശ്യമാകുന്നതിന് കാരണമാകുന്നു. ഇത് ഇലപൊഴിയലിന് കാരണമാകുന്നു. ബാധിക്കപ്പെട്ട ചെടികൾ മുരടിച്ച് പോകുന്നു, മാത്രമല്ല അവയിൽ ചുവപ്പുകലർന്ന തവിട്ട് അല്ലെങ്കിൽ ഇഷ്ടിക-ചുവപ്പ് ക്ഷതങ്ങളുള്ള വളരെ കുറച്ച് വിത്തറകൾ രൂപപ്പെടും. തണ്ടുകളിൽ ചുവന്ന വരകൾ വികസിക്കുന്നു. ഇത് പലപ്പോഴും പിളർന്ന് ഒരു മഞ്ഞ സ്രവം പുറത്തേക്കൊലിക്കുന്നു. വിത്തറകൾ വികസിക്കുന്ന സമയത്താണ് ബാധിപ്പ് ഉണ്ടാകുന്നതെങ്കിൽ, വിത്തുകൾ ചുരുങ്ങി, ചുളിഞ്ഞ്, അഴുകുകയോ അല്ലെങ്കിൽ നിറം മങ്ങുകയോ ചെയ്യും.
ക്ഷമിക്കണം, സാന്തോമോണാസ് ഫാസിയോളിക്കെതിരായ പരിചരങ്ങൾ ഒന്നും തന്നെ ഞങ്ങൾക്ക് അറിവില്ല. ഈ രോഗത്തിനെതിരെ പോരാടാൻ സഹായിക്കുന്ന എന്തിനെയെങ്കിലും കുറിച്ച് തങ്കൾക്കറിയാമെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. അതിനെ കുറിച്ച് താങ്കളിൽ നിന്ന് കേൾക്കാനാഗ്രഹിക്കുന്നു.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ബാക്ടീരിയ ദീർഘ കാലത്തിൽ പ്രതിരോധം നേടിയേക്കും എന്നുള്ളതുകൊണ്ട് ഈ രോഗത്തിന് രാസപരിചരണം അത്ര പ്രയോഗികമല്ല. നടുന്നതിന് 30 മിനിട്ടുകൾക്ക് മുൻപ് 500 പിപിഎം സ്ട്രെപ്റ്റോസൈക്ലിൻ ലായനിയിൽ വിത്തുകൾ മുക്കി വയ്ക്കാം. ബാക്ടീരിയനാശിനികൾ ആവശ്യമെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് അടങ്ങിയിട്ടുള്ള ഉത്പന്നങ്ങളും അംഗീകരിക്കപ്പെട്ടിട്ടുള്ള ആന്റിബയോട്ടിക്കുകളും (2 ഗ്രാം/ലിറ്റർ സ്ട്രെപ്റ്റോമൈസിൻ അല്ലെങ്കിൽ പ്ലാന്റോമൈസിൻ) ഇലകളിലെ പരിചരണത്തിനായി ഉപയോഗിക്കാം.
സാന്തോമോണാസ് ഫാസിയോളി എന്ന ബാക്ടീരിയ നിരവധി വർഷങ്ങൾ മണ്ണിലോ, വിത്ത് തോടിലോ, ഇതര ആതിഥേയ വിളകളിലോ, ചെടി അവശിഷ്ടങ്ങളിലോ സുഷുപ്താവസ്ഥയിൽ അവശേഷിക്കുന്നു. മഴ, നനഞ്ഞ ഊഷ്മളമായ കാലാവസ്ഥ (25-35°C) ആർദ്രത എന്നിവ അവയുടെ പ്രത്യക്ഷപ്പെടലിന് അനുകൂലമാണ്. കാറ്റോടു കൂടിയ മഴ, മഴവെള്ളത്തിൻ്റെ തെറിക്കൽ, കീടങ്ങൾ (പുൽച്ചാടികൾ, ബീൻ വണ്ടുകൾ) എന്നിവയിലൂടെയാണ് രോഗം ഗുരുതരമായ രീതിയിൽ വ്യാപിക്കുന്നത്. ചെടികളിലെ സ്വാഭാവിക സുഷിരങ്ങൾ, മുറിവുകൾ എന്നിവയും രോഗത്തിന്‍റെ ആവിർഭാവത്തിന് അനുകൂലമാണ്.