ബീൻ

സോയാബീനിലെ ബാക്ടീരിയ മൂലമുള്ള വാട്ടം

Pseudomonas savastanoi pv. glycinea

ബാക്ടീരിയ

ചുരുക്കത്തിൽ

  • ഇലകളിൽ ചെറിയ മഞ്ഞ മുതൽ തവിട്ട് വരെ നിറങ്ങളിലുള്ള പുള്ളികളുടെ സാന്നിധ്യം, ഇത് പിന്നീട് ഇരുണ്ട തവിട്ടുനിറത്തിലുള്ള ക്രമരഹിതമോ കോണുകളുള്ളതോ ആയ വ്യത്യസ്ത വലിപ്പങ്ങളിലുള്ള ക്ഷതങ്ങളായി മാറുന്നു.
  • ഒരു മഞ്ഞകലർന്ന-പച്ച നിറത്തിലുള്ള "വലയം" ക്ഷതങ്ങൾക്ക് ചുറ്റും പ്രത്യക്ഷപ്പെടുന്നു.
  • വിത്തറകളിലും ക്ഷതങ്ങളുടെ സാന്നിധ്യം ഉണ്ടാകും പക്ഷേ വിത്തുകളിൽ ലക്ഷണങ്ങൾ ദൃശ്യമാകുന്നില്ല.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ബീൻ

ലക്ഷണങ്ങൾ

ബീജപത്രങ്ങളുടെ അരികുകളിലെ തവിട്ടുനിറമുള്ള പുള്ളികളാണ് സീസണിന്‍റെ തുടക്കത്തിലുള്ള ബാധിപ്പിന്‍റെ സവിശേഷത. ഇളം ചെടികളുടെ വളർച്ചാ മുകുളങ്ങൾ ബാധിക്കപ്പെട്ടാൽ അവുടെ വളർച്ച മുരടിക്കുകയോ നശിക്കുകയോ ചെയ്തേക്കാം. സീസണിലെ പിന്നീടുള്ള സമയത്ത് ബാധിക്കപ്പെടുന്ന ചെടികളിൽ ചെറിയ മഞ്ഞ മുതൽ തവിട്ട് വരെ നിറങ്ങൾ ഇലകളിൽ വികസിക്കുന്നു. ഇളം ഇലകളാണ് മുതിർന്നവയെക്കാൾ കൂടുതൽ ബാധിക്കാൻ സാധ്യത ഉള്ളവ മാത്രമല്ല ലക്ഷണങ്ങൾ പ്രധാനമായും മധ്യഭാഗം മുതൽ മുകളിലോട്ടുള്ള ഇലവിതാനങ്ങളിൽ കാണാൻ കഴിയും. ക്രമേണ പുള്ളികൾ കൂടിച്ചേരുമ്പോൾ, അവ ഇരുണ്ട തവിട്ടുനിറത്തിലുള്ള ക്രമരഹിതമോ കോണുകളുള്ളതോ ആയ വ്യത്യസ്ത വലിപ്പങ്ങളിലുള്ള ക്ഷതങ്ങളായി മാറുന്നു. ഒരു മഞ്ഞകലർന്ന-പച്ച നിറത്തിലുള്ള "വലയം" ക്ഷതങ്ങളെ ചുറ്റപ്പെട്ടിരുക്കുന്ന വെള്ളത്തിൽ കുതിർന്ന കലകളുടെ അരികുകളിൽ പ്രത്യക്ഷപ്പെടുന്നു. ക്ഷതങ്ങളുടെ മധ്യഭാഗം ക്രമേണ ഉണങ്ങുകയും തത്‌ഫലമായി അടർന്നുപോകുകയും ചെയ്യുന്നു, ഇത് ഇലപ്പടർപ്പുകൾക്ക് കീറിപ്പറിഞ്ഞ രൂപം നല്‍കുന്നു. വിത്തറകൾ രൂപപ്പെടുന്ന സമയത്താണ് ബാധിക്കുന്നതെങ്കിൽ, ക്ഷതങ്ങൾ വിത്തറകളിലും ഉണ്ടായേക്കാം, ഇതുമൂലം അവ ചുരുങ്ങിയും നിറംമാറ്റം സംഭവിച്ചും ദൃശ്യമാകും. എന്നിരുന്നാലും വിത്തുകളിൽ ലക്ഷണങ്ങൾ ദൃശ്യമാകുന്നില്ല.

ശുപാർശകൾ

ജൈവ നിയന്ത്രണം

സോയാബീനിലെ ബാക്ടീരിയ മൂലമുള്ള വാട്ടം നിയന്ത്രിക്കുന്നതിന് കോപ്പർ അടിസ്ഥാന കുമിൾനാശിനികൾ ശുപാർശ ചെയ്തിട്ടുണ്ട്. ഇത് പൂർണ്ണമായും കാര്യക്ഷമമാകുന്നതിന് ഇത് രോഗബാധയുടെ തുടക്കത്തിൽ തന്നെ പ്രയോഗിക്കണം, അതായത് ലക്ഷണങ്ങൾ ആദ്യം കണ്ടെത്തുമ്പോൾ.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത നിയന്ത്രണ സമീപനം സ്വീകരിക്കുക. സോയാബീനിലെ ബാക്ടീരിയ മൂലമുള്ള വാട്ടം നിയന്ത്രിക്കാൻ, കോപ്പർ കുമിൾനാശിനികൾ ഉപയോഗിക്കാം പക്ഷേ ഇത് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ രോഗബാധയുടെ തുടക്കത്തിൽ തന്നെ പ്രയോഗിക്കണം. എന്നിരുന്നാലും കുമിൾനാശിനികൾ പലപ്പോഴും ഈ രോഗാണുക്കൾക്കെതിരെ ഫലപ്രദമല്ലാത്തതിനാൽ ഏകീകരിച്ച കീടനിയന്ത്രണ നടപടികൾ പിന്തുടരുന്നതിന് ശുപാർശ ചെയ്യുന്നു.

അതിന് എന്താണ് കാരണം

സ്യുഡോമോണാസ് സവാസ്ടനോയി എന്ന ബാക്ടീരിയ ആണ് വാട്ടത്തിനു കാരണം. ഇത് വിത്തിലൂടെ വ്യാപിക്കുന്ന രോഗമാണ്, ഇവ കൃഷിയിടങ്ങളിലെ ചെടി അവശിഷ്ടങ്ങളിൽ അതിജീവിക്കുന്നു. തൈച്ചെടികൾ ആയിരിക്കുന്ന ഘട്ടത്തിലെ തുടക്കത്തിലുള്ള ബാധിപ്പ് സാധാരണയായി അണുബാധയേറ്റ വിത്തുകളുടെ ലക്ഷണമാണ്. ചെടി അവശിഷ്ടങ്ങളിൽ സുഷുപ്താവസ്ഥയിലിരിക്കുന്ന ബാക്ടീരിയ, കാറ്റുമൂലമോ വെള്ളത്തുള്ളികൾ തെറിക്കുന്നതിലൂടെയോ ആണ് അടിഭാഗത്തെ ഇലകളിലേക്ക് തെറിച്ച് മുതിര്‍ന്ന ചെടികളില്‍ പ്രാഥമിക ബാധിപ്പ് ഉണ്ടാകുന്നത്. ഇലകളുടെ പ്രതലത്തിലെ നനവ് രോഗാണുക്കളുടെ വികസനത്തിന് അനുകൂലമാണ്, ഇവ ചിലപ്പോൾ മുറിവുകളിലൂടെയോ ഇലകളിലെ സുഷിരങ്ങളിലൂടെയോ കലകളുടെ ഉള്ളിൽ പ്രവേശിക്കുന്നു. ചെടികളിലോ, ചെടികൾ തമ്മിലോ ഉള്ള ദ്വിതീയ ബാധിപ്പിന് മഴയും കാറ്റും അനുകൂലമാണ്. ഈർപ്പവും, തണുപ്പും (20-25°C), കാറ്റുള്ള കാലാവസ്ഥയും (കാറ്റോടുകൂടിയ മഴ) രോഗത്തിന് അനുകൂലമാകുമ്പോൾ ചൂടും വരണ്ട കാലാവസ്ഥയും പരിമിതപ്പെടുത്തുന്നു.


പ്രതിരോധ നടപടികൾ

  • രോഗത്തിനെതിരെ പ്രതിരോധ ശക്തിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • രോഗവ്യാപനം തടയുന്നതിനായി ചെടികൾ നനഞ്ഞിരിക്കുമ്പോൾ കൃഷിയിടത്തിൽ പണിയെടുക്കരുത്.
  • അടുത്ത കാർഷിക സീസണിലേക്ക് ജീവകണങ്ങളുടെ വ്യാപനം കുറയ്ക്കാൻ, വിളവെടുപ്പിനുശേഷം ഉഴവ് പണികളിലൂടെ ചെടി അവശിഷ്ടങ്ങൾ മണ്ണിൽ സംയോജിപ്പിക്കുക.
  • ചോളം, ഗോതമ്പ്, മറ്റ് പയർ ഇതര വിളകൾ പോലെയുള്ള ഈ രോഗത്തിന് വശം വദമാകാത്ത വിളകളുമായി വിളപരിക്രമം ആസൂത്രണം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക