തക്കാളി

ബാക്ടീരിയ മൂലമുള്ള വാട്ടം

Ralstonia solanacearum

ബാക്ടീരിയ

5 mins to read

ചുരുക്കത്തിൽ

  • ചെടികൾ വാടുന്നു.
  • ഇലകള്‍ പച്ചനിറമായി തന്നെ കാണപ്പെടുകയും തണ്ടുമായി ചേര്‍ന്നിരിക്കുകയും ചെയ്യും.
  • വേരുകളും തണ്ടിന്‍റെ താഴ്ഭാഗങ്ങളും തവിട്ടുനിറമായി മാറുന്നു.
  • വേരുകള്‍ അഴുകുകയും മുറിക്കുമ്പോള്‍ മഞ്ഞ സ്രവം വമിക്കുകയും ചെയ്യും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

9 വിളകൾ

തക്കാളി

ലക്ഷണങ്ങൾ

ഇളം ഇലകള്‍ ദിവസത്തെ ഏറ്റവും ചൂടുകൂടിയ സമയത്താണ് വാടാന്‍ തുടങ്ങുന്നത്, താപനില കുറയുമ്പോള്‍ കുറെയൊക്കെ വീണ്ടെടുക്കും. അനുകൂല സാഹചര്യങ്ങളില്‍, വാട്ടം ചെടിയുടെ എല്ലാ ഭാഗങ്ങളെയും ബാധിക്കുകയും സ്ഥിരമായി നിലനില്കുകയും ചെയ്യും. വാടിയ ഇലകള്‍ തങ്ങളുടെ പച്ച നിറം നിലനിര്‍ത്തുകയും തണ്ടുമായി ചേര്‍ന്നുനില്‍ക്കുകയും ചെയ്യും. വേരുകളും തണ്ടിന്‍റെ താഴ്ഭാഗവും ഇരുണ്ട തവിട്ടുനിറം പ്രകടമാക്കും. ദ്വിതീയ ബാക്ടീരിയയുടെ രോഗബാധ മൂലം ആക്രമണമേറ്റ വേരുകള്‍ അഴുകിയേക്കാം. മുറിക്കുമ്പോള്‍ തണ്ടുകള്‍ വെള്ള മുതല്‍ മഞ്ഞ വരെ നിറമുള്ള പാലുപോലെയുള്ള സ്രവം വമിപ്പിക്കും.

Recommendations

ജൈവ നിയന്ത്രണം

ക്രൂസിഫെറസ് കുടുംബത്തിൽപ്പെട്ട ചെടിയുടെ കാമ്പ് (ഹരിത വളം) മണ്ണിലേക്ക് കൂട്ടിച്ചേർക്കുന്നതു മൂലം രോഗാണു മണ്ണിലേക്ക് പകരുന്നത് (ജൈവ പുകയ്ക്കല്‍) തടയാന്‍ കഴിയും. ചെടിയുടെ ഭാഗം മണ്ണില്‍ കുഴിച്ചിടുന്നതിനു മുമ്പായി കൈകകളാലോ യാന്ത്രികമായോ അഴുകിക്കുകയോ വെട്ടി നുറുക്കുകയോ ചെയ്യണം. ചെടിയില്‍ നിന്നുണ്ടാകുന്ന രാസപദാര്‍ത്ഥമായ തൈമോള്‍ ഇതേ ഫലം നല്‍കും. സോളനെഷ്യസ് ചെടികളുടെ വേര് പടലങ്ങളില്‍ കൂട്ടമായി താമസമാക്കുന്ന മത്സരബുദ്ധിയുള്ള ബാക്ടീരിയയും ഫലപ്രദമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത നിയന്ത്രണ സമീപനം സ്വീകരിക്കുക. കാരണമാകുന്ന രോഗാണുവിന്‍റെ മണ്ണിലൂടെ പകരുന്ന സ്വഭാവം മൂലം ഈ രോഗത്തിന്റെ രാസ ചികിത്സ അപ്രായോഗികവും, ഫലം കുറവുള്ളതോ നിഷ്ഫലമോ ആണ്.

അതിന് എന്താണ് കാരണം

രോഗാണുവിനു മണ്ണില്‍ നിരവധി കാലം ജീവിക്കാന്‍ കഴിയും, അവ ചെടിയുടെ അവശിഷ്ടങ്ങളിലും ഇതര ചെടികളിലും അതിജീവിക്കുന്നു. ഇവ പാര്‍ശ്വവേരുകള്‍ ഇറങ്ങുമ്പോള്‍ മൂലപടലത്തില്‍ ഉണ്ടാകുന്ന മുറിവിലൂടെയാണ് ചെടിയില്‍ പ്രവേശിക്കുന്നത്. ഉയര്‍ന്ന താപനില (30°C മുതല്‍ 35°C വരെ), ഉയര്‍ന്ന ഈര്‍പ്പം, മണ്ണിലെ നനവ്‌, മണ്ണിലെ ക്ഷാരഗുണമുള്ള പിഎച്ച് എന്നിവ രോഗത്തിന് അനുകൂലമാണ്. കൂടുതല്‍ കാലം ഈര്‍പ്പം തങ്ങി നില്‍ക്കുന്ന മണ്ണുകള്‍ പ്രത്യേകിച്ചും കൂടുതല്‍ രോഗബാധയേല്‍ക്കും. റാല്‍സ്റ്റൊനിയ സൊലാനസെരം രോഗബാധയേല്‍ക്കുന്ന പ്രധാന ചെടികള്‍ തക്കാളി, പുകയില, ഏത്തവാഴ, വാഴ എന്നിവയാണ്.


പ്രതിരോധ നടപടികൾ

  • മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇനങ്ങള്‍ നടുക.
  • മണ്ണ്, ജലസേചന സൗകര്യം, വിത്തുകള്‍, പറിച്ചുനടാനുള്ള ചെടികള്‍ എന്നിവ രോഗാണുരഹിതമാണെന്ന് ഉറപ്പുവരുത്തണം.
  • ചെടികള്‍ക്കിടയില്‍ നിര്‍ദ്ദേശിക്കപ്പെട്ട അകലം പാലിക്കണം.
  • കൃഷിയിടത്തില്‍ മെച്ചപ്പെട്ട നീര്‍വാര്‍ച്ച സൗകര്യം നല്‍കണം.
  • 5 വര്‍ഷമോ അതിനു മുകളിലോ വിള പരിക്രമം നടത്തണം.
  • 6,0-6,5.
  • വരെ പി എച്ച് മൂല്യമുള്ള നേരിയ അമ്ലതയുള്ള മണ്ണ് ഉറപ്പുവരുത്തണം.
  • നല്ല പോഷക വിതരണം ഉറപ്പുവരുത്തണം.
  • രോഗം പകരാതിരിക്കാന്‍, ബാധിച്ച ചെടികള്‍ നീക്കം ചെയ്യണം.
  • മലിനമായ മണ്ണില്‍ നിന്നും ശുദ്ധമായ മണ്ണിലേക്ക് പണിയായുധങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  • അടുത്ത കൃഷിയിടത്തില്‍ പണിയെടുക്കുന്നതിനു മുമ്പായി പണിയായുധങ്ങള്‍ ബ്ലീച് ഉപയോഗിച്ച് രോഗവിമുക്തമാക്കണം.
  • അവശിഷ്ടങ്ങളും രോഗം ബാധിച്ച ചെടികളും കത്തിച്ചു നശിപ്പിക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക