Acidovorax avenae
ബാക്ടീരിയ
ഇളം ഇലകളിലും മധ്യപ്രായമുള്ള ഇലകളിലുമാണ് ഈ രോഗം കൂടുതലായി കാണുന്നത്. ഇലയുടെ ചുവട്ടിലും മധ്യഭാഗത്തെ ഞരമ്പിനും സമാന്തരമായി നീണ്ട, ഇടുങ്ങിയ, സമാനമായ, ജലമയമായ പച്ച വരകള്‍ വളരുന്നു. രോഗത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളിൽ, വരകള്‍ ഇല മുഴുവനും വ്യാപിച്ച് ഒരുമിച്ചു ചേര്‍ന്ന് ആദ്യം ഇളം ചുവപ്പും പിന്നീട് കടും ചുവപ്പും നിറമായി മാറുന്നു (മൃതമാകുന്നു). ഇലകള്‍ വാടുന്നു, അഴുകി കടുത്ത ദുര്‍ഗന്ധം പുറപ്പെടുവിക്കുന്നു. രോഗത്തിന്റെ മുന്നോട്ടുള്ള ഘട്ടങ്ങളില്‍ ഇടമുട്ടുകള്‍ക്കുള്ളില്‍ വലിയ പോടുകള്‍ രൂപപ്പെടുന്നു. രോഗം വളരെ ഗുരുതരമാകുന്ന അവസ്ഥയില്‍, ചെടിയുടെ അഗ്ര ഭാഗവും പൂങ്കുലകളും അടിക്കടി ഒടിഞ്ഞു വീഴും, ഈ ലക്ഷണത്തിന് മണ്ട ചീയല്‍ എന്ന് പറയുന്നു.
ഇതുവരെ അസിഡോവോറാക്സ് അവെനെയ്ക്കെതിരെ ചികിത്സാ മാര്‍ഗ്ഗങ്ങള്‍ നിലവിലില്ല.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത നിയന്ത്രണ സമീപനം സ്വീകരിക്കുക. പ്രാഥമിക രോഗബാധ ഒഴിവാക്കാന്‍ വിത്ത് തണ്ടുകളില്‍ ഉചിതമായ കുമിൾനാശിനി ഉപയോഗിച്ച് 15 മുതല്‍ 20 മിനിട്ട് വരെ പരിചരിക്കാം.
ഉയര്‍ന്ന ഈര്‍പ്പവും ഉയര്‍ന്ന താപനിലയുമാണ് ബാക്ടീരിയ ഇഷ്ടപ്പെടുന്നത്. പ്രാഥമിക സംക്രമണം മണ്ണിലൂടെയും രോഗം ബാധിച്ച തണ്ടുകളിലൂടെയുമാണ്, രണ്ടാംഘട്ട സംക്രമണം വായുവിലൂടെയും മഴത്തുള്ളികള്‍ തെറിക്കുന്നതിലൂടെയും മണ്ണിലൂടെയുമാണ്.